തളിപ്പറമ്പ്: ഒരു വർഷം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാവത്ത് മണൽ സ്വദേശി ചന്ദ്രൻ-ശാന്ത ദമ്പതികളുടെ പി.ഷിൽനയെ(27)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്‌ച്ച വൈകുന്നേരമാണ് വീട്ടുകാർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഒന്നരവർഷം മുൻപാണ് കാഞ്ഞിരങ്ങാട് സ്വദേശി പ്രബലേഷുമായി യുവതിയുടെ വിവാഹം നടന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങൾ: ഷംന,അനുഷ