Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202412Wednesday

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചിത്രം പകർത്തുന്നതിനിടെ തടാകത്തിൽ വീണു; തജിക്കിസ്ഥാനിൽ മലയാളിയായ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു: പൊലിഞ്ഞത് കോട്ടയം സ്വദേശിയായ റിയാസ് ഹാരിസ് മുഹമ്മദ്

ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചിത്രം പകർത്തുന്നതിനിടെ തടാകത്തിൽ വീണു; തജിക്കിസ്ഥാനിൽ മലയാളിയായ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു: പൊലിഞ്ഞത് കോട്ടയം സ്വദേശിയായ റിയാസ് ഹാരിസ് മുഹമ്മദ്

സ്വന്തം ലേഖകൻ

കോട്ടയം: ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ചിത്രം പകർത്തുന്നതിനിടെ മെഡിക്കൽ വിദ്യാർത്ഥി തജിക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു. പത്തനാട് തകിടിയേൽ ടി.എച്ച്.ഹാരിസ് മുഹമ്മദിന്റെ (സെക്രട്ടേറിയറ്റ് നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി) മകൻ റിയാസ് ഹാരിസ് മുഹമ്മദ് (24) ആണു മരിച്ചത്. റിയാസിന്റെ 24-ാം ജന്മദിനമായ 22ന് ആയിരുന്നു സംഭവം.

ദുഷൻബേ അവിസിന താജിക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നതിനു ടിക്കറ്റെടുത്തു കാത്തിരിക്കുന്നതിനിടെയാണ് അപകടം. കബറടക്കം ഇന്നു 11നു കങ്ങഴ പുത്തൂർപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ്: ഷഹാമോൾ. സഹോദരൻ: റാസിക് ഹാരിസ് മുഹമ്മദ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP