- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാവേലിക്കരയിൽ കടന്നൽ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്
ആലപ്പുഴ: മാവേലിക്കരയിൽ യുവാവിന് കടന്നൽ കുത്തേറ്റ് ഗുരുതമായി പരിക്കേറ്റു. താമരക്കുളം സ്വദേശി ഷാജിക്കാണ് (42) വീട്ടുവളപ്പിൽ വച്ച് കടന്നലുകളുടെ കുത്തേറ്റത്. വീട്ട് പരിസരത്തെ മരത്തിൽ ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകി കൂട്ടത്തോടെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
കടന്നലുകളുടെ കൊമ്പുകൾ ശരീരത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തു. തുടർന്ന് ഛർദ്ദി കൂടി അവശനിലയിലാവുകയായിരുന്നു ഷാജി. ഇതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. നിലവിൽ യുവാവ് മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
Next Story