- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയിൽ കെ എസ് ആർ ടി സി ബസിനു വീണ്ടും തീപിടിച്ചു; തീപിടിച്ചത് ഹിൽവ്യൂവിൽ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാൻഡിലേക്കു കൊണ്ടുവന്ന ലോ ഫ്‌ളോർ ബസിന്
എരുമേലി: പമ്പയിൽ കെഎസ്ആർടിസി ബസിനു വീണ്ടും തീപിടിച്ചു. ഇന്നു പുലർച്ചെ ആറു മണിയോടെയാണ് സംഭവം. ഹിൽവ്യൂവിൽ നിന്ന് ആളുകളെ കയറ്റുന്നതിനായി സ്റ്റാൻഡിലേക്കു കൊണ്ടുവന്ന ലോ ഫ്‌ളോർ ബസിനാണ് തീപിടിച്ചത്. ഈ സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്.
തീ പടരുന്നതു കണ്ടയുടനെ ഇരുവരും ബസിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും സമാനരീതിയിൽ ഇതേസ്ഥലത്ത് വച്ച് ബസിന് തീപിടിച്ചിരുന്നു. അന്നും ലോ ഫ്‌ളോർ ബസിനാണ് തീപിടിച്ചത്.
Next Story