- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ പ്രചരിക്കുന്നത് ഒരാഴ്ച മുൻപ് നടന്ന അപകടത്തിന്റെ വാർത്ത; തനിക്കിപ്പോൾ കാര്യമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും തങ്കച്ചൻ വിതുര; അത് ചെറിയൊരു അപകടമായിരുന്നുവെന്നും വിശദീകരണം
തിരുവനന്തപുരം: പ്രചരിച്ചുകൊണ്ടിരിക്കുന്ന അപകടവാർത്തകളിൽ പ്രതികരണവുമായി മിമിക്രി താരം തങ്കച്ചൻ വിതുര. ഇപ്പോൾ പ്രചരിക്കുന്നത് ഒരാഴ്ച മുൻപ് നടന്ന അപകടത്തിന്റെ വാർത്തയാണെന്ന് താരം വ്യക്തമാക്കി. തനിക്കിപ്പോൾ കാര്യമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും തങ്കച്ചൻ പറഞ്ഞു.
'എന്റെ പേരിൽ ഇപ്പോൾ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാർത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോൾ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല. സ്‌നേഹത്തോടെ തങ്കച്ചൻ', തങ്കച്ചൻ ഫേസ്‌ബുക്കിൽ കുറിച്ചു.
കാറും ജെസിബിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ തങ്കച്ചന് ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താരം രംഗത്തു വന്നത്.
Next Story