- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈക്കിൾ യാത്രക്കാർക്ക് മുന്നറിയിപ്പുമായി മരണക്കണക്ക്; കഴഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സൈക്കിളപകടത്തിൽ മരിച്ചത് 275 പേർ
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ കേരളത്തിൽ സൈക്കിൾ അപടകത്തിൽ മരിച്ചത് 275 പേർ. 3061 പേർ അപകടത്തിനിരയായി. ഏറ്റവും കൂടുതലാളുകൾ സൈക്കിൾ ഉപയോഗിക്കുന്ന ആലപ്പുഴ ജില്ലയാണ് മരണനിരക്കിൽ മുന്നിൽ. 71 പേരാണ് ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ സൈക്കിൾ അപകടത്തിൽ മരിച്ചത്. തൃശ്ശൂർ (54), എറണാകുളം (44) ജില്ലകളാണ് അടുത്ത സ്ഥാനത്തുള്ളത്. ഏഴു അപകടം മാത്രമുണ്ടായ വയനാട്ടിൽ ഒരാളാണ് മരിച്ചത്. റോഡ് സുരക്ഷാഅധികൃതരുടെ കണക്കാണിത്.
മോട്ടോർവാഹനങ്ങളും സൈക്കിൾയാത്രക്കാരുടെ അപകടത്തിനു കാരണമാകുന്നുണ്ട്. മോട്ടോർവാഹനങ്ങളുടെ നിർവചനത്തിൽ വരാത്തതിനാൽ മോട്ടോർ വാഹനച്ചട്ടങ്ങളും നിയമങ്ങളും സൈക്കിളുകളുടെ നിയന്ത്രണത്തിന് നിയമപരമായി ഉപയോഗിക്കാനാകില്ല. 2018-ൽ ആലപ്പുഴയിൽ 20 പേരും തൃശ്ശൂരിൽ 23 പേരും എറണാകുളത്ത് 12 പേരുമാണ് മരിച്ചത്. 2019-ൽ ആലപ്പുഴയിൽ 31, എറണാകുളത്ത് 19, തൃശ്ശൂരിൽ 15 എന്നിങ്ങനെയാണ് കണക്ക്. 2020-ൽ ആലപ്പുഴയിൽ 20, എറണാകുളത്ത് 13, തൃശ്ശൂരിൽ 16 എന്നിങ്ങനെയാണ് മരണനിരക്ക്.
കുട്ടികൾ ഉൾപ്പെടെയുള്ള സൈക്കിൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് ചട്ടങ്ങൾ വേണമെന്നു ബാലാവകാശ കമ്മിഷനംഗം കെ. നസീർ ഗതാഗത സെക്രട്ടറിക്കും കമ്മിഷണർക്കും നിർദ്ദേശം നൽകിയിരുന്നു. രാത്രിയാത്രയ്ക്ക് ഹെൽമെറ്റ്, റിഫ്‌ളക്ട് ജാക്കറ്റ് എന്നിവ ധരിക്കണം, സൈക്കിളിന് മധ്യലൈറ്റ് ഉണ്ടെന്നു ഉറപ്പാക്കുകയുംവേണം. വേഗനിയന്ത്രണവും വേണം. ദേശീയപാതകളിലും മറ്റു റോഡുകളിലും സൈക്കിൾയാത്രയ്ക്ക് പ്രത്യേക ഭാഗം അടയാളപ്പെടുത്തണം. സുരക്ഷയെപ്പറ്റി കുട്ടികളിലും അവബോധമുണ്ടാക്കണം. ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ് രാവിലെയും വൈകീട്ടും സ്‌കൂളുകൾക്ക് ചുറ്റുമുള്ള റോഡുകളിൽ ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.