തൃശൂർ: തൃശൂർ വടക്കേക്കാട് കൊച്ചുമകൻ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം.

കൊച്ചുമകൻ മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.