- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിളക്കു കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രിക്ക് മമ്മൂട്ടിയുടെ ഉപദേശം; വിളക്കു കൊളുത്തൽ മതാചാരമല്ല; എതിർപ്പുകൾ ലീഗ് അവസാനിപ്പിക്കണമെന്നും മെഗാ താരം
തിരുവനന്തപുരം: പൊതുചടങ്ങിൽ നിലവിളക്കു കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിന് നടൻ മമ്മൂട്ടിയുടെ വിമർശനം. വിളക്കുകൊളുത്തൽ ഏതെങ്കിലും മതത്തിന്റെ ആചാരമല്ലെന്നും ഇത്തരത്തിലുള്ള തെറ്റായ ധാരണകൾ മുസ്ലിം ലീഗ് അവസാനിപ്പിക്കണമെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. വായനാ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പി എൻ പണ
തിരുവനന്തപുരം: പൊതുചടങ്ങിൽ നിലവിളക്കു കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിന് നടൻ മമ്മൂട്ടിയുടെ വിമർശനം. വിളക്കുകൊളുത്തൽ ഏതെങ്കിലും മതത്തിന്റെ ആചാരമല്ലെന്നും ഇത്തരത്തിലുള്ള തെറ്റായ ധാരണകൾ മുസ്ലിം ലീഗ് അവസാനിപ്പിക്കണമെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.
വായനാ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പി എൻ പണിക്കർ അനുസ്മരണച്ചടങ്ങിലാണ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ച വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന് മമ്മൂട്ടിയുടെ വക ഉപദേശം ലഭിച്ചത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മമ്മൂട്ടി വിളക്ക് കൊളുത്തി. തുടർന്ന് വിളക്ക് കൊളുത്തുന്നതിനായി അബ്ദുറബിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം നിലവിളക്ക് കൊളുത്തിയില്ല. തുടർന്നാണ് വേദിയിൽ ഇതേക്കുറിച്ച് ചർച്ച നടന്നത്.
ഉദ്ഘാടന ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ ആചാരമല്ലെന്നു മമ്മൂട്ടി പറഞ്ഞു. താനും ഒരു മുസ്ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും നിലവിളക്കും കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്‌നമെന്നും മമ്മൂട്ടി ചോദിച്ചു. മുസ്ലിംലീഗ് ഇത്തരംവിശ്വാസങ്ങൾ അവസാനിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
പി ജെ കുര്യൻ ഉദ്ഘാടനകനായിരുന്ന ചടങ്ങിൽ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. ചടങ്ങിന്റെ അദ്ധ്യക്ഷനായിരുന്നു വിദ്യാഭ്യാസ മന്ത്രി കൂടിയായ അബ്ദുറബ്ബ്. പി ജെ കുര്യനും മമ്മൂട്ടിക്ക് പിന്തുണ നൽകി. യോഗയും വിളക്ക് കൊളുത്തലും ഒരു മതത്തിന്റെ ആചാരമല്ലെന്നും ഭാരത സംസ്‌കാരത്തിന്റെ ഭാഗമാെണന്നും പി ജെ കുര്യൻ പറഞ്ഞു. താൻ ഇത് പാർലമെന്റിൽ ഉന്നയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ചടങ്ങിൽ നിന്ന് നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ അദ്ധ്യാപകർ പച്ചസാരി ധരിക്കണമെന്ന നിർദ്ദേശവും വ്യാപക എതിർപ്പിന് വഴിവച്ചു. മന്ത്രിയായി ചുമതലയേറ്റ ശേഷം ഔദ്യോഗിക വസതിയായ ഗംഗയുടെ പേര് മാറ്റിയ അബ്ദുറബ്ബിന്റെ നടപടിയും വിവാദമായിരുന്നു.
വായനാദിനാചരണത്തിൽ വിദ്യാഭ്യാസ മന്ത്രി തന്നെ ഇത്തരത്തിൽ പെരുമാറിയതിനെതിരേ സാംസ്‌കാരിക രംഗത്തും എതിർപ്പുകൾ ഉയരുകയാണ്. മതേതരത്വവും സാമൂദായിക സൗഹാർദ്ദവും കുട്ടികൾക്ക് പകർന്നുകൊടുക്കേണ്ട മന്ത്രി മതത്തിന്റെ പേരിൽ ഇത്തരം നിലപാടുകൾ കൈക്കൊള്ളുന്നത് ശരിയല്ലെന്നാണ് വിമർശനം ഉയരുന്നത്.