Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞ്; കരിപ്പൂർ വിമാന ദുരന്തം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്; ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും നിരീക്ഷണം

വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞ്; കരിപ്പൂർ വിമാന ദുരന്തം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്; ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും നിരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനതപുരം: പൈലറ്റിന്റെ വീഴ്ചയാണ് കരിപ്പൂർ വിമാന ദുരന്തത്തിനിടയാക്കിയതെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നു.

21 പേർ മരിച്ച ദുരന്തത്തിൽ 96 പേർക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് ടെർമിനലിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി റൺവേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലോകത്തെ ഒന്നാംനിര വിമാന കമ്പനികളിലൊന്നായ ബോയിങ് കമ്പനി നിർമ്മിച്ച 737 വിമാനമായിരുന്നു അത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP