കണ്ണൂർ: ചിറയിൽ നീന്തുന്നതിനിടെ പ്‌ളസ് ടു വിദ്യാർത്ഥിയായ മകൻ അച്ഛന്റെ മുൻപിൽ വെച്ചു ദാരുണമായി മരിച്ചു. കടമ്പേരിചിറയിൽ നീന്തൽ പരിശീലനത്തിലേർപ്പെട്ടപ്പോഴാണ് സംഭവം. പ്ലസ്ടു വിദ്യാർത്ഥി യാണ്കടമ്പേരി ചിറയിൽ ദാരുണമായി മുങ്ങിമരിച്ചത്. കുറുമാത്തൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ജിതിൻ(17)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. തളിപ്പറമ്പ് തളിയിൽ സ്വദേശിയാണ്.

പിതാവ് ജയകൃഷ്ണനോടൊപ്പം നീന്തൽ പരിശീലനത്തിലേർപ്പെട്ടുകൊണ്ടിരിക്കെ ചിറയിൽ മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ . കുറുമാത്തൂർ സ്‌കുളിലെ എൻ.എസ്.എസ് ടീം ലീഡറാണ് ജിതിൻ രണ്ടു മാസം മുൻപ് ഏച്ചൂരിൽ നീന്തൽ പരിശീലനത്തിനിടെ അച്ചനും മകനും മരണമടഞ്ഞിരുന്നു.