- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങിമരിച്ചു
പാലാ: കോട്ടയം പാലായിൽ ചെക്ക് ഡാം തുറക്കാനുള്ള ശ്രമിത്തിനിടെ ഒരാൾ മുങ്ങിമരിച്ചു. കരൂർ സ്വദേശി ഉറുമ്പിൽ രാജു (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. പാലാ പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക് ഡാം തുറന്നുവിടാനുള്ള ശ്രമിത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു.
ഇതോടെ രാജു വെള്ളത്തിൽ മുങ്ങിപോയി. കൈകൾ കുടുങ്ങിയതിനാൽ പുറത്തേക്ക് വരാനായില്ല. പലകകൾക്കിടയിൽ കയർ കുരിക്കാനുള്ള ശ്രമത്തിനിടെയാണ് കൈ കുടുങ്ങിയത്. സംഭവം കണ്ട നാട്ടുകാർ രാജുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
പിന്നാലെ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് രാജുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വേനൽ സമയത്ത് ചെക്ക് ഡാമിൽ വരുന്ന വെള്ളം തടഞ്ഞ് വയ്ക്കാനാണ് പലക സ്ഥാപിച്ചത്. എന്നാൽ കനത്ത മഴ പെയ്തതിന് പിന്നാലെ പലകയ്ക്ക് മുകളിലൂടെ വെള്ളം ഒഴുകുകയായിരുന്നു. ഈ പലക മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് രാജുവിന്റെ കൈ കുടുങ്ങിയത്.