- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധന പീഡന കേസിൽ പിടികിട്ടാപ്പുള്ളി 12 വർഷത്തിന് ശേഷം പിടിയിൽ; ഒളിവിൽ കഴിഞ്ഞത് കോഴിക്കോടും കാസർകോഡും
കണ്ണൂർ: സ്ത്രീധന പീഡന കേസിൽ പ്രതിയായ പിടികിട്ടാപ്പുള്ളി 12 വർഷത്തിന് ശേഷം പിടിയിൽ. കാസർഗോഡ് മൊഗ്രാൽ സ്വദേശി അബൂബക്കർ സിദ്ദീഖി (44) നെയാണ് ശ്രീകണ്ഠപുരം ഇൻസ്‌പെക്ടർ ഇ.പി. സുരേശനും സംഘവും തിങ്കളാഴ്‌ച്ചരാവിലെ കോഴിക്കോട് വച്ച് അറസ്റ്റ് ചെയ്തത്. 2009ലായിരുന്നു കേസിനാസ്പദമായ സംഭവം.
പെരുവളത്ത്പറമ്പ് സ്വദേശിയായ യുവതിയെ വിവാഹ ശേഷം കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് പരാതി.പൊലീസ് കേസെടുത്തതോടെ നാട്ടിൽ നിന്ന് മുങ്ങിയ ഇയൾ കോഴിക്കോട്, കാസർഗോഡ് ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. 2014ൽ തളിപ്പറമ്പ് കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. എഎസ്‌ഐ മാരായ പ്രേമൻ, മണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Next Story




