തിരുവനന്തപുരം: ജില്ലയിൽ പുതിയ കോവിഡ് ക്ലസ്റ്റർ. ട്രിവാൻഡ്രം കോളജ് ഓഫ് എഞ്ചിനീയറിംഗിൽ നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ക്ലാസുകൾ ഓൺലൈൻ ആക്കി. ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കും.

പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളജിൽ ഓമിക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടു. വിദേശത്തുനിന്നും എത്തിയ ആളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വിദ്യാർത്ഥിയിൽനിന്നാണ് മറ്റ് വിദ്യാർത്ഥികൾക്ക് രോഗം പിടിപെട്ടത്.

71 പേർക്ക് കോവിഡ് ബാധിച്ച തിരുവനന്തപുരം ഫാർമസി കോളജിലും ക്ലസ്റ്റർ രൂപ്പെട്ടു. പുതുവർഷാഘോഷത്തിൽ പങ്കെടുത്തവർക്കാണ് രോഗം പിടിപെട്ടത്. ഇതോടെ കോളജ് അടച്ചു.