കണ്ണൂർ: കാട്ടാമ്പള്ളിയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജിന്റെ നിർത്തിയിട്ട ബോട്ടിനാണ് തീപ്പിടിച്ചത്. കഴിഞ്ഞ ദിവസം വെൽഡിങ് ജോലി ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ ബോട്ടിൽ നടന്നിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നും കണ്ണൂരിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തി.

ബോട്ടു പൂർണമായും കത്തിയതിന് ശേഷമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. മയ്യിൽ എസ്‌ഐ പ്രശോഭിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ പ്രധാന റിസോർട്ടുകളിലൊന്നാണ് കൈരളി ഹൈറിറ്റേജ്. കാട്ടാമ്പള്ളി പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ഈ ഹെറിറ്റേജ് വിനോദ സഞ്ചാരികൾക്കായി ബോട്ട് സർവിസ് നടത്തിവരികയാണ്.