- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു; അപകടം ബന്ധുവീട്ടിൽ വെച്ച്
തിരുനാവായ: സൗത്ത് പല്ലാർ പാലത്തുംകുണ്ട് വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു. വാക്കാട് മമ്മിക്കാനകത്ത് അബ്ദുറഹീം-സൈഫുന്നിസ ദമ്പതികളുടെ മകനും വാക്കാട് കടപ്പുറം എ.എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് മുസമ്മിലാണ് (എട്ട്) മരിച്ചത്.
കഴിഞ്ഞ ദിവസം സൗത്ത് പല്ലാറിലെ അമ്മായിയുടെ വീട്ടിൽ വിരുന്നുവന്നതായിരുന്നു. അമ്മായിയുടെ മക്കളോടൊപ്പം വീടിനടുത്തുള്ള, അപകടം പതിയിരിക്കുന്ന പാലത്തുംകുണ്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ കാൽ വഴുതി വീണപ്പോൾ കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴത്തിലേക്ക് താഴ്ന്നുപോയി.
കുട്ടികളുടെ കരച്ചിൽകേട്ട് ഓടിവന്ന നാട്ടുകാർ മുസമ്മിലിനെ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: റിസ്വാൻ.
Next Story