Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രായപൂർത്തിയാകാത്ത മകളെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; മദ്രസാദ്ധ്യാപകനായ പിതാവിന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും; കേസിൽ നിർണ്ണായക തെളിവായത് ഡി എൻ എ പരിശോധന ഫലം

പ്രായപൂർത്തിയാകാത്ത മകളെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; മദ്രസാദ്ധ്യാപകനായ പിതാവിന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും; കേസിൽ നിർണ്ണായക തെളിവായത് ഡി എൻ എ പരിശോധന ഫലം

ജംഷാദ് മലപ്പുറം

 മലപ്പുറം: മലപ്പുറത്ത് ബലാൽസംഗ കേസിൽ മദ്രസാദ്ധ്യാപകന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും. പ്രായപൂർത്തിയാകാത്ത 15 കാരിയായ മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നാണ് മദ്രസാധ്യാപകനായ പിതാവിന് എതിരെയുള്ള കേസ്. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനൊപ്പം ആറ് ലക്ഷത്തിയൻപതിനായിരം രൂപ പിഴയും അടക്കണം.

2021 മാർച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവം നടക്കുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുറത്തറിയിച്ചാൽ മാതാവിനെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പലതവണ പെൺകുട്ടി പീഡനത്തിന് ഇരയായി. തുടർന്ന് ഗർഭിണിയായി. 2021ലാണ് പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

2021 മാർച്ച് മുതൽ ഒക്ടോബർ മാസം വരെ പലതവണ പീഡിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്. വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൽ ബഷീർ ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി 25 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 40 രേഖകളും ഹാജരാക്കി.

പോക്‌സോ ആക്ടിലെ അഞ്ച്(ജെ) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എൽ) പ്രകാരം ജീവപര്യന്തം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വകുപ്പ് അഞ്ച്(എൻ) പ്രകാരം ജീവപര്യന്തം കഠിന തടവ്, രണ്ട് ലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം നാലു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിന് പുറമെ പോക്‌സോ ആക്ടിലെ ഒമ്പത്(എൽ) പ്രകാരം ഏഴ് വർഷം കഠിന തടവ് 25000 രൂപ പിഴ, ഒമ്പത് (എം) പ്രകാരം ഏഴ് വർഷം കഠിന തടവ് 25000 രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്.

ഈ വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം ഒരോ മാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവും അനുഭവിക്കണം. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം വെറും തടവും പതിനായിരം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടാഴ്ചത്തെ തടവ് എന്നിങ്ങനെ വേറെയും ശിക്ഷയുണ്ട്.

ശിക്ഷ ഒരുമിച്ചനുഭവിച്ചനുഭവിച്ചാൽ മതി. എന്നാൽ ജീവപര്യന്തം എന്നത് മരണം വരെ കഠിന തടവെന്ന് കോടതി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. പ്രതി പിഴയടക്കുന്ന പക്ഷം അതിജീവിതക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിക്ക് നിർദ്ദേശവും നൽകി.

കേസിൽ നിർണ്ണായക തെളിവായത് ഡി എൻ എ പരിശോധന ഫലമാണ്. കുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രത്യേക യോഗം ചേരുകയും കുട്ടിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസിക്ക് തീരുമാനമെടുക്കുകയും അബോർഷൻ ചെയ്യുകയുമായിരുന്നു. ഇതിലൂടെ ലഭിച്ച ബ്രൂണം ഡി എൻ എ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് പിതാവ് തന്നെയാണ് ഗർഭത്തിനുത്തരവാദിയെന്ന് കണ്ടെത്തിയത്.

മദ്രസ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പ്രതി പിന്നീട് വിദേശത്ത് ജോലിക്കായി പോയി. എന്നാൽ കൊറോണ വ്യാപനം മൂലം ജോലി നഷ്ടപ്പെട്ട് ഇയാൾ നാട്ടിൽ തിരികെയെത്തി. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്‌കൂളുകളും പ്രവർത്തനം നിർത്തി. ഇതോടെ കുട്ടിയും വീട്ടിലായി. തുടർന്നാണ് പീഡന പരമ്പര തന്നെ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP