- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ; പീഡനത്തിന് ഇരയായത് സ്വന്തം വീട്ടിലും പരിസരത്തും വച്ചെന്ന് വിവരം; കൂടുതൽ അന്വേഷണം നടത്തുന്നുവെന്ന് പൊലീസ്

മലപ്പുറം: മങ്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ സഹോദരനും ബന്ധുവായ യുവാവും അറസ്റ്റിൽ. പതിനാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് 24 വയസ്സുള്ള സഹോദരനെയും ബന്ധുവായ യുവാവിനെയും കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും രണ്ടുപ്രതികളെയും കസ്റ്റഡിയിലെടുത്തതായും മങ്കട പൊലീസ് അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടർന്ന് കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പതിനാലുകാരി നിലവിൽ അഞ്ചുമാസം ഗർഭിണിയാണെന്നാണ് വിവരം. സ്വന്തം വീട്ടിലും വീടിന് സമീപത്തുവെച്ചുമാണ് കുട്ടി പീഡനത്തിനിരയായതെന്നും പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
ചെൽഡ് ലൈൻ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.


