Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുവാദമില്ലാതെ പാത്രത്തിൽ നിന്നും പൊറോട്ട എടുത്ത് കഴിച്ചു; ചോദ്യം ചെയ്തപ്പോൾ വഴക്കിൽ കലാശിച്ചു: കലിപൂണ്ട 51കാരൻ യുവാവിനെ തല്ലിക്കൊന്നു

അനുവാദമില്ലാതെ പാത്രത്തിൽ നിന്നും പൊറോട്ട എടുത്ത് കഴിച്ചു; ചോദ്യം ചെയ്തപ്പോൾ വഴക്കിൽ കലാശിച്ചു: കലിപൂണ്ട 51കാരൻ യുവാവിനെ തല്ലിക്കൊന്നു

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: അനുവാദമില്ലാതെ പാത്രത്തിൽ നിന്ന് പൊറോട്ടയെടുത്തു കഴിച്ച യുവാവിനെ 51കാരൻ തല്ലിക്കൊന്നു. ഇടയർപാളയം ശിവാജി കോളനി ശിവകാമി നഗറിൽ ജയകുമാർ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശിവകുമാറിനെ മർദ്ദിച്ചു കൊന്ന തടാകം റോഡിലെ തൊഴിലാളി വെള്ളിങ്കിരി(51)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയകുമാറും കൂട്ടുകാരും തടാകത്തെ ഇഷ്ടിക കളത്തിൽ മദ്യപിക്കുമ്പോഴാണ് സമീപത്തെ താമസ സ്ഥലത്തിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. അവിടേക്ക് ചെന്ന ജയകുമാർ വെള്ളിങ്കിരിയുടെ അനുവാദമില്ലാതെ അയാളുടെ പാത്രത്തിൽ നിന്ന് പൊറോട്ടയെടുത്തു കഴിച്ചു. ഇതിൽ കലിപൂണ്ട വെള്ളിങ്കിരി ജയകുമാറിനോട് തട്ടിക്കയറി.

ജയകുമാറിന്റെ നടപടിയെ വെള്ളിങ്കിരി ചോദ്യം ചെയ്തപ്പോൾ രണ്ടുപേരും തമ്മിൽ വഴക്കായി. വഴക്കിനിടെ ജയകുമാർ ഇഷ്ടികയെടുത്ത് വെള്ളിങ്കിരിയെ അടിച്ചു. കോപിച്ച വെള്ളിങ്കിരി മരക്കഷ്ണമെടുത്ത് ജയകുമാറിന്റെ തലയ്ക്കും ദേഹത്തും പൊതിരെ തല്ലി. പരുക്കേറ്റ ജയകുമാർ സംഭവ സ്ഥലത്തു മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP