Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ

'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ

ബുർഹാൻ തളങ്കര

അമ്പലത്തറ: യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. പാണത്തൂർ ഏരത്തെ മുഹമ്മദ്കുഞ്ഞിയുടെ മകൾ നൗഫീറ (24) ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അമ്പലത്തറ പാറപ്പള്ളി മഖാമിന് സമീപം താമസി ക്കുന്ന പ്രവാസിയായ അബ്ദുൾ റസാഖി നെ(35)യാണ് ബേക്കൽ ഡി വൈ എസ് പി .കെ.എം.ബിജു അറസ്റ്റുചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീ സ് അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് പുലർച്ചെയാണ് നൗ ഫീറയെ മരിച്ച നിലയിൽ കാണപ്പെട്ടത്. പ്രവാസിയായ റസാഖ് ഗൾ ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽ ബന്ധുക്കൾ തലേന്ന് രാത്രി വിരുന്ന് നൽകിയിരുന്നു. വിരുന്ന് കഴിഞ്ഞ് രാത്രി ഒരുമണിക്കാണ് സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. ബന്ധുവീട്ടിൽ വെച്ച് റസാഖും നൗഫീറയും തമ്മിൽ വാക്ക് തർക്കമുണ്ടായതായി പൊലീസ് കണ്ടത്തി. അവിടെ വെച്ച് നൗഫീറയെ റസാഖ് കയ്യേറ്റത്തിന് മുതിർന്നിരുന്നു.

രാത്രി വീട്ടിൽ തിരിച്ചെത്തിയശേഷം നൗഫീറ കാറിൽ നിന്നിറങ്ങാൻ വിസമ്മതിച്ചു. റസാഖ് ഏറെ നിർബന്ധിച്ചശേഷമാണ് കാറിൽ നിന്നിറങ്ങിയത്. എന്നാൽ ദമ്പതികൾ സാധാരണ കിടക്കാറുള്ള മുറിയിലേക്ക് പോകാതെ നൗഫീറ രണ്ടാം നിലയിലെ മുറിയിലേക്കാണ് ഉറങ്ങാൻ പോയത്. പുലർച്ചെ റസാഖ് മുറിയുടെ വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നിയ റസാഖ് പുറത്തുപോയി പിക്കാസ് കൊണ്ടുവന്ന് വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറുമ്പോൾ നൗഫീറ ചൂരിദാറിന്റെ ഷാളിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻ ഷാൾ മുറിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒപ്പം മാതാവിനെയും അയൽവാസിയായ ഹമീദിനേയും കൊണ്ടുപോയി. മാവുങ്കാലിലെ സ്വകാര്യാശുപതി ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാൽ നൗഫീറയുടെ നില ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ വച്ചാണ് മരണപ്പെട്ടത്.

തലേന്ന് ബന്ധുവീട്ടിൽ വെച്ച് പരസ്യമായി കയ്യേറ്റം ചെയ്തത് നൗ ഫീറയുടെ മനസ്സിൽ കടുത്ത ആഘാതമുണ്ടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് മരണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് കണ്ടെത്തി. നൗഫീറ ആത്മഹത്യചെയ്തത് റസാഖിന്റെ പീഡനം മൂലമാണെന്ന് നൗഫീറയുടെ പാണത്തൂരിലെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. സംഭവദിവസം കസ്റ്റഡി യിലെടുത്ത റസാഖിനെ പൊലീസ് വിട്ടയച്ചതിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും കടുത്ത അമർഷമുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP