- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ കോടതി ജീവനക്കാരി അക്രമിക്കപ്പെട്ട കേസിൽ വഴിത്തിരിവ്; സാഹിദയുമായി ഏഴുമാസം ഒന്നിച്ചു ജീവിച്ചുവെന്ന് പ്രതി അസ്ക്കർ; മതപരമായി വിവാഹം കഴിച്ചിരുന്നുവെന്നും പൊലീസിൽ മൊഴി നൽകി; ആദ്യ ഭർത്താവിനൊപ്പം സാഹിദ ഒന്നിച്ചു താമസിക്കുന്നതിന്റെ വൈരാഗ്യം ആസിഡ് ആക്രമണത്തിന് പ്രേരിപ്പിച്ചു
കണ്ണൂർ: തളിപറമ്പ് നഗരത്തിൽ കോടതി ജീവനക്കാരിക്കെതിരെ നടന്ന ആസിഡ് അക്രമക്കേസിൽ വൻട്വിസ്റ്റ്. ഇതോടെ പൊലിസ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തി. അക്രമിക്കപ്പെട്ട കോടതി ജീവനക്കാരിയുടെ രണ്ടാംഭർത്താവാണ് താനെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകിയതായാണ് കേസ്് അന്വേഷണത്തിൽ വഴിത്തിരിവായത്. ആസിഡ് ഒഴിച്ചത് ഭാര്യയുടെ നേർക്കെന്ന് അറസ്റ്റിലായ അഷ്‌ക്കർ പൊലിസ് ചോദ്യംചെയ്യലിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈക്കാര്യം പരിശോധിച്ചുവരികയാണ് പൊലിസ്.
ആസിഡ് ആക്രമണത്തിനിടെ നാട്ടുകാരുടെ മർദ്ദനമേറ്റ ഇയാൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നടുവിൽ സ്വദേശിയും ബഷീറെന്നയാളുടെ ഭാര്യയുമായ തളിപറമ്പ്മുൻസിഫ് കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി കെ. സാഹിദ(45)യെതളിപ്പറമ്പ് സർസയ്യിദ് കോളേജിലെ ക്ളർക്കായ കൂവേരിയിലെ മഠത്തിൽ മാമ്പള്ളി എം. എം അഷ്‌ക്കറെന്ന താൻ മതപരമായി വിവാഹം കഴിക്കുകയും ഏഴുമാസത്തോളം ഏഴോത്ത് ഒന്നിച്ചു താമസിക്കുകയും ചെയ്തുവെന്നാണ് പ്രതിയുടെമൊഴി.
ദാമ്പത്യബന്ധം തുടരുന്നതിനിടെ താൻ ഷാഹിദയ്ക്ക് ബാങ്കിൽ നിന്ന്വായ്പ ഉൾപ്പെടെയെടുത്തു നൽകുകയും തങ്ങൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് അഷ്‌കറിന്റെ മൊഴി. ഇപ്പോൾ ആദ്യ ഭർത്താവ് ബഷീറിനോടൊപ്പം സാഹിദ ഒന്നിച്ചു താമസിക്കുന്നതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് തന്നെ പ്രേരിപ്പിച്ചതെന്നാണ് അഷ്‌കർ മൊഴി നൽകിയിട്ടുള്ളത്.തലയുടെ വലതു ഭാഗത്തുകൂടി ആസിഡ് ഒഴിച്ചതിനാൽ തലയിലും മുഖത്തും വലതുഭാഗത്തെ മാറിടത്തിന് താഴെയും തുടയിലുമാണ് സാഹിദയ്ക്കു പൊള്ളലേറ്റത്.
ഷാഹിദയ്ക്കൊപ്പമുണ്ടായിരുന്നപയ്യാവൂരിലെ ഇളംപ്ളാക്കൽ വീട്ടിൽ പ്രവീൺ തോമസ്(26) പത്രംഏജന്റായ ജബ്ബാർ(48) എന്നിവർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ കാലിന് പൊള്ളലേറ്റ പ്രവീൺ തളിപറമ്പ്ലൂർദ് ആശുപത്രിയിലും ജബ്ബാർ സഹകരണാശുപത്രിയിലും ചികിത്സ തേടി.സംഭവത്തെ കുറിച്ചു പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിദയിൽ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്.
തിങ്കളാഴ്‌ച്ച വൈകുന്നേരം അഞ്ചേകാലിന് തളിപ്പറമ്പ് മാർക്കറ്റിലെന്യൂസ് കോർണർ ജങ്ഷനിലാണ് സംഭവം. ആസിഡ്ആക്രമണത്തിനിടെ സമീപത്തുണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്രവിൽപനക്കാരനായ ജബ്ബാർ എന്നിവർക്കുംപരുക്കേറ്റു. വഴിയാത്രക്കാരായ ചിലരുടെ വസ്ത്രത്തിൽ ആസിഡ് വീണുകത്തി.
സംഭവത്തിൽ കൂവേരി സ്വദേശിയായ സർസയ്യിദ് കോളേജ് ഓഫീസ് ക്ളർക്ക് എം. എം.വി അഷ്‌കറിനെ (52) നാട്ടുകാർ പിടികൂടി കൈക്കാര്യം ചെയ്തതിനു ശേഷം പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. ചപ്പാരപ്പടവ് കൂവേരി സ്വദേശിയാണ് അഷ്‌കർ.