Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം

സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി;  സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം

ആർ പീയൂഷ്

കോട്ടയം: സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുക്കാതിരുന്നതോടെയാണ് ഫേസ്‌ബുക്കിൽ പെൺകുട്ടി ലൈവിട്ടത്. ലൈവ് വൈറലായതോടെ പൊലീസ് സോഷ്യൽ മീഡിയ വിഭാഗം പൊലീസിനോട് സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞമാസം 28 നാണ് ഭിന്ന ശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനി പിതാവ് നഗ്‌നത പ്രദർശിപ്പിക്കുകയും ലൈഗിക ചുവയോടെ അസഭ്യ വാക്കുകൾ പ്രയോഗിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകുന്നേരം മദ്യപിച്ച് ലക്കുകെട്ടെത്തിയ ഇയാൾ പെൺകുട്ടിയെയും മാതാവിനെയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. പെൺകുട്ടിയുടെ മാതാവ് ഇക്കാര്യം വാർഡ് മെമ്പറോട് വിളിച്ചു പറയുകയും അവർ അച്ഛനെ ഫോണിൽ വിളിച്ച് താക്കീത് നൽകുകയും ചെയ്തു.

എന്നാൽ ഇയാൾ വീണ്ടും അതിക്രമം തുടരുകയായിരുന്നു. ഇതോടെ പെൺകുട്ടി മൊബൈൽ ഫോണിൽ ഇയാളുടെ ചേഷ്ടകൾ പകർത്തി നടക്കുന്ന പുരം ലോകത്തെ അറിയിക്കുകയായിരുന്നു. കേട്ടാലറക്കുന്ന അസഭ്യ വാക്കുകളാണ് പെൺകുട്ടിക്കും മാതാവിനും നേരെ ഇയാൾ പ്രയോഗിക്കുന്നത് എന്ന് വീഡിയോ ദൃശ്യം കാണുമ്പോൾ മനസ്സിലാകും. മാതാവിനെയും വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീയെയും ഇയാൾ കല്ലെടുത്തെറിയുന്നുണ്ട്. കല്ലേറു കൊണ്ട് പ്രായമായ സ്ത്രീയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

എല്ലാവരെയും കൊല്ലുമെന്നും മറ്റുമൊക്കെ ഭീഷണിയും മുഴക്കി. വീഡിയോ എടുക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ അച്ഛൻ പെൺകുട്ടിയെ അസഭ്യം പറയുകയും ധരിച്ചിരുന്ന മുണ്ട് പൊക്കി നഗ്‌നത കാണിക്കുകയുമായിരുന്നു. ഇതെല്ലാം പെൺകുട്ടിയുടെ ഫേസ്‌ബുക്കിലൂടെ എല്ലാവരും തൽസമയം കാണുന്നുണ്ടായിരുന്നു. വീഡിയോ പുറത്ത് വന്നതോടെ പൊലീസിന്റെ ഫെയ്സ് ബുക്ക് പേജിലേക്ക് നിരവധിപേർ പരാതിയുന്നയിച്ചെത്തി. ഇതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഏറെ നാളായി ഇയാളുടെ പീഡനത്തിൽ പൊറുതിമുട്ടിയിരിക്കുകയായിരുന്നു പെൺകുട്ടിയും കുടുംബവും. മദ്യപിച്ചെത്തുന്ന ഇയാൾ നിരന്തരം മാതാവിനെയും വല്യമ്മയെയും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. വീട്ടുകാരോട് മാത്രമല്ല, നാട്ടുകാരെയും ഇയാൾ നഗ്‌നത പ്രദർശിപ്പിച്ചിട്ടുണ്ട്. പൊലീസ് പലവട്ടം ഇയാളെ പിടിച്ചു കൊണ്ടു പോയിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധമില്ലാതെ ചെയ്യുന്നതിനാലാണ് എന്ന് പറഞ്ഞ് വിട്ടയക്കുകയാണ് പതിവ്. കൂടാതെ ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും പൊലീസ് പറയുന്നു. അതിനാലാണ് പെൺകുട്ടി പരാതിയുമായെത്തിയിട്ടും ഇയാൾക്കെതിരെ നടപടി എടുക്കാതിരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.

നിർദ്ദന കുടുംബമാണ് പെൺകുട്ടിയുടേത്. മാതാവ് തൊഴിലുറപ്പിന് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്. ഇയാൾക്ക് പപ്പടകച്ചവടമാണ്. ഇതിൽ നിന്നും കിട്ടുന്ന പണവും ഇയാളുടെ മാതാവിന് ലഭിക്കുന്ന പെൻഷൻ തുകയും മദ്യപിക്കാനായി ഉപയോഗിക്കുകയാണ്. പെൺകുട്ടിക്ക് സംസാര വൈകല്യമുണ്ട്. കൂടാതെ കാഴ്ചയ്ക്ക് ചെറിയ തകരാറുമുണ്ട്. ഇതൊന്നും വകവയ്ക്കാതെ പഠിച്ച് മുന്നേറാൻ ശ്രമിക്കുമ്പോഴാണ് പിതാവിന്റെ അതിക്രമം. സഹികെട്ടിട്ടാണ് സ്വന്തം പിതാവിന്റെ മനോവൈകൃതം സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടിയതെന്ന് പെൺകുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP