കണ്ണൂർ: ചെറുപുഴ ബസ് സ്റ്റാൻഡിൽ വെച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 45 കാരൻ സ്ഥിരം മദ്യപാനി. പത്രം കൈയിൽ കരുതുന്നതും പതിവു ശൈലി. കൂടാതെ സിപിഎമ്മിൽ നിന്നു ബിജെപിയിലേയ്ക്ക് ചേക്കേറിയ രാഷ്ട്രീയവും. തളിപ്പറമ്പ് റൂട്ടിൽ ഓടുന്ന ബസ്സിൽ കയറിയാണ് യുവതിക്കുനേരെ ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയത്. കാസർകോഡ് ചിറ്റാരിക്കാൽ റൂട്ടിലേക്കുള്ള ബസ്സിൽ കയറിയാലാണ് സ്വന്തം വീട്ടിലേയ്ക്ക് എത്തുക. എന്നിട്ടും തളിപ്പറമ്പ് റൂട്ടിൽ സഞ്ചരിക്കുന്ന ബസിൽ കയറിയായിരുന്നു ഇയാളുടെ ലീലാവിലാസം. ചെറുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് അതിനാടകീയമായും.

മദ്യലഹരിയിൽ ബസ്സിൽ കയറിയിരുന്ന ഇയാൾ യുവതിയെ കണ്ടതും പരിസരം മറന്നു നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ മണ്ണും കല്ലും കൊണ്ടു പോകുന്ന ടിപ്പർ ഡ്രൈവറാണ്. കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കു മുമ്പാണ് സംഭവത്തിൽ പ്രതിയായ ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേൽ പൊലീസിന്റെ പിടിയാലായത്. ചെറുപുഴ എസ് എച്ച് ഒ എം പി ഷാജിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എ എസ് ഐ ഹബീബ് റഹ്‌മാൻ,സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് നജീബ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

354 എ ,354 ഡി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ടിപ്പർ ലോറി ഡ്രൈവറാണ് ബിനു. രണ്ടു കുട്ടികളുടെ അച്ഛനുമാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ചെറുപുഴ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന യുവതിക്കു നേരെയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.

ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ചെറുപുഴ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി ബസിൽ കയറിയതെന്നും, പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ദൃശ്യങ്ങൾ പങ്കുവച്ചതെന്നും യുവതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചെറുപുഴ ബസ് സ്റ്റാൻഡിൽ ഇയാൾ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത്.

പെൺകുട്ടി സംഭവത്തെക്കുറിച്ചു പറയുന്നതിങ്ങനെ: ''ഞാൻ ബസിൽ ഇരിക്കുമ്പോൾ ഇയാൾ പുറത്ത് നിന്ന് നോക്കുന്നുണ്ടായിരുന്നു. ബസിൽ ആരുമില്ലെന്നു മനസിലായപ്പോൾ ഇയാൾ ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശത്തു വന്നിരുന്നു. ഇയാൾ എന്നെ വല്ലാതെ നോക്കികൊണ്ട് എന്തോ ചെയ്യാൻ തുടങ്ങി. നോട്ടം ശരിയല്ലെന്ന് തോന്നിയപ്പോൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ ആരംഭിച്ചു. ഞാൻ അയാളെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല'' യുവതി പറയുന്നു.

''വീഡിയോ കണ്ടപ്പോഴാണ് ഇയാളുടെ പ്രവർത്തി മനസിലായത്. ഈ പ്രവർത്തി കഴിഞ്ഞ് മോളെ എന്ന് വിളിച്ച് അടുത്ത് വന്നപ്പോൾ ഞാൻ അയാളോട് ചൂടായി. അപ്പോഴാണ് ഞാൻ വീഡിയോ എടുത്ത കാര്യം അയാൾ അറിയുന്നത്. ഇത് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ബസിൽ നിന്ന് ഇറങ്ങി'' യുവതി തുടർന്നു. തളിപ്പറമ്പിലേക്ക് അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം. ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് നഗ്നതാ പ്രദർശനം നടന്നത്.

യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്‌ക് ധരിച്ചെത്തിയ മധ്യവയസ്‌കനാണ് നഗ്നതാ പ്രദർശനം നടത്തിയത്. എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി പകർത്തി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി പിന്നീട് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.