- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ചമുമ്പ് പത്തനാപുരത്തെ റബ്ബർത്തോട്ടത്തിലേക്ക് രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ കത്തിവെച്ച് അതുൽ വീഡിയോ എടുത്തു; ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ അവരുടെ വീട്ടിൽക്കയറി യുവാവ് വാളുകൊണ്ട് വെട്ടിക്കൊന്നതിന് പിന്നിൽ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരം; അതുൽ സത്യൻ ഒളിവിൽ തന്നെ
റാന്നി: ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ അവരുടെ വീട്ടിൽക്കയറി യുവാവ് വാളുകൊണ്ട് വെട്ടിക്കൊന്നതിന് പിന്നിൽ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരം. കാപ്പാ കേസ് പ്രതിയാണ് കൊ നടത്തിയത്. കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി മലർവാടി ഓർത്തഡോക്സ് പള്ളിക്കുസമീപം ഇരട്ടപ്പനയ്ക്കൽ രജിതമോൾ (27) ആണ് മരിച്ചത്. രജിതയ്ക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനാണ് ശനിയാഴ്ച രാത്രി 8.30-ഓടെ ആക്രമണം നടത്തിയത്. അതുലിനായി തിരച്ചിൽ നടത്തുന്നുണ്ടെന്ന് റാന്നി പൊലീസ് അറിയിച്ചു.
ഒരാഴ്ചമുമ്പ് പത്തനാപുരത്തെ റബ്ബർത്തോട്ടത്തിലേക്ക് രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ കത്തിവെച്ച് അതുൽ വീഡിയോ എടുത്തിരുന്നു. മകളെ കൊലപ്പെടുത്തുമെന്ന് അമ്മ ഗീതയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇത് പ്രതികാരമായി മാറി. വാളുമായി വീട്ടിലേക്ക് ഓടിക്കയറിയ ഇയാൾ രജിതമോളെ വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്.
തടസ്സംപിടിക്കുന്നതിനിടയിൽ രജിതയുടെ അച്ഛൻ വി.എ.രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) എന്നിവർക്കും വെട്ടേറ്റു. രാജുവിന്റെ നില ഗുരുതരമാണ്. രാജുവിന് അടിയന്തരശസ്ത്രക്രിയ നടത്തി. ആക്രമണസമയത്ത് ഇരുവരുടെയും മക്കളായ ഭദ്രി(4), ദർശിത്(2) എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും, ബഹളം കേട്ടെത്തിയവർ സ്ഥലത്തുനിന്ന് മാറ്റിയതിനാൽ കുട്ടികൾ രക്ഷപ്പെട്ടു.
കാപ്പാ കേസിൽ ഉൾപ്പെട്ട അതുൽ സത്യൻ കൊലപാതകം, കഞ്ചാവുകടത്തൽ ഉൾപ്പെടെയുള്ളവയിൽ പ്രതിയാണ്. രജിതയും അതുലും തമ്മിൽ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. കുറച്ചുനാളായി പിണങ്ങിക്കഴിയുന്നതിനാൽ രജിതമോൾ അവരുടെ വീട്ടിലാണ് താമസം. ശനിയാഴ്ച രജിതമോൾ അതുലിനെതിരേ റാന്നി പൊലീസിൽ പരാതി നൽകിയിരുന്നു.
നിലവിളികേട്ട് അച്ഛൻ രാജുവാണ് ആദ്യം ഓടിയെത്തിയത്. ആക്രമണം തടയുന്നതിനിടെ അദ്ദേഹത്തെയും വെട്ടി. തുടർന്ന് ഗീതയെയും അമൃതയെയും ആക്രമിച്ചശേഷം ഇയാൾ ഓടിപ്പോയി. ചെറുകോൽ ഗ്രാമപ്പഞ്ചായത്തംഗം ജോമോൻ ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് വെട്ടേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.




