- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടിയത് സാഹസികമായി; കുട്ടിയുടെ വീട്ടിൽ കടന്നത് ജനൽ വഴി താക്കോൽ കൈക്കലാക്കിയ ശേഷം; പെൺകുട്ടിയുടെ അമ്മയുടെ മൊബൈലും കവർന്നു
ആലുവ: ആലുവ ചാത്തൻപുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റിനെ പൊലീസ് പിടികൂടിയത് സാഹസികമായി. പെരിയാർ ഹോട്ടലിന് ചേർന്നുള്ള മാർത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസെത്തിയപ്പോൾ പ്രതി ആലുവ പുഴയിലേക്ക് ചാടുകയായിരുന്നു. പിന്നീട് പ്രതിയെ പുഴയിലിറങ്ങി പിടികൂടുകയായിരുന്നു. പ്രതിയെ പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.
വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുലർച്ചെ കുട്ടിയുടെ കരച്ചിൽ കേട്ട് ജനൽ തുറന്ന് നോക്കിയപ്പോഴാണ് നാട്ടുകാർ സംഭവം അറിയുന്നത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഒരാൾ കുട്ടിയുമായി പോകുന്നതാണ് കണ്ടത്. ഇയാൾ മർദിക്കുമെന്ന് കൈകൊണ്ട് കാണിച്ചതോടെ കുട്ടി കരച്ചിൽ നിർത്തുകയായിരുന്നു.പാന്റും ഷർട്ടും ധരിച്ച താടിയുള്ള ആളായിരുന്നു. സംശയം തോന്നി നാട്ടുകാരിൽ ഒരാൾ വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോർച്ചും എടുത്ത് പുറത്തേക്കിറങ്ങി. പിന്നീട് തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണർത്തി. പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കുട്ടി ഇവർക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി പൂർണമായും വിവസ്ത്രയായ നിലയിലായിരുന്നു. ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയുടെ വീട്ടിൽ നിന്ന് മൊബൈലും കവർന്നു
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കുട്ടിയുടെ വീട്ടിൽ നിന്ന് മൊബൈൽഫോണും കവർന്നതായി പറയുന്നു. കുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. വീട്ടിലുണ്ടായിരുന്ന ഒരു പേഴ്സ് അരിച്ചുപെറുക്കിയശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
രാത്രി ഫോൺ വന്നിട്ടാണ് വിവരമറിഞ്ഞത്. അതോടെ നേരേ പൊലീസ് സ്റ്റേഷനിലേക്ക് പോയി. അമ്മയും കുട്ടികളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രി 12.30-ഓടെ എല്ലാവരും കിടന്നു. വാതിൽ പൂട്ടിയിരുന്നെങ്കിലും ജനൽ തുറന്നിട്ടിരുന്നു. ജനൽ വഴി കൈയിട്ട് താക്കോൽ കൈക്കലാക്കിയാണ് പ്രതി വാതിൽതുറന്നത്. എട്ടു വയസ്സുകാരിയും രണ്ട് സഹോദരങ്ങളും ഹാളിൽ കിടക്കുകയായിരുന്നു. ഇളയകുട്ടിയും അമ്മയും മുറിയിലാണ് കിടന്നിരുന്നത്. അമ്മയുടെ മുറിയിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ചിട്ടുണ്ടെന്നും ബന്ധു പറഞ്ഞു.
മൊബൈൽ മോഷണം ഹരം
18 വയസ്സ് മുതൽ മോഷണം തുടങ്ങിയ ഇയാൾക്ക് മൊബൈൽ ഫോൺ കവർച്ചയാണ് ഹരം. പകൽ മുഴുവൻ വീട്ടിലിരുന്ന ശേഷം രാത്രി പുറത്തിറങ്ങുന്നതാണ് പതിവ്. രാത്രി എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചാൽ മകൻ ചീത്തവിളിക്കുമെന്നാണ് മാതാവും ഇയാളെക്കുറിച്ച് പറഞ്ഞത്.
2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഇയാൾ നാട്ടിൽനിന്ന് മുങ്ങിയത്. ഇയാൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തിലേറെയായതായി നാട്ടുകാർ പറയുന്നു. മൃഗങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുട്ടിക്കാലം മുതലേ മോഷണക്കേസുകളിൽ പ്രതിയായി. ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും മോഷ്ടിച്ചായിരുന്നു തുടക്കം. നാട്ടിൽ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം കാണിക്കാറില്ല. ലഹരിമരുന്നിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പകൽ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം.
ബിഹാർ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. പുലർച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാർ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
2017 ൽ പാറശാല സ്റ്റേഷനിൽ മറ്റൊരു ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചെങ്കൽ സ്വദേശിയുമായി ഏറെ സാമ്യം ഉള്ളയാളെയാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതോടെയാണ് സ്ഥിരം കുറ്റവാളിയായ ഈ ചെങ്കൽ സ്വദേശി തന്നെയാകാം പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. തുടരന്വേഷണത്തിൽ ഇത് ഉറപ്പിച്ചു. ഇയാൾ മുമ്പ് ആലുവയിൽ ജോലിക്ക് പോയിട്ടുണ്ടെന്ന് അമ്മയും അറിയിച്ചു. മയക്കുമരുന്നിന് അടിമയാണ് ഇയാൾ.
കൊക്ക് സതീഷ് എന്നറിയപ്പെടുന്ന ഇയാൾ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ 10 കേസുകളുണ്ട്. ഏറെക്കാലമായി ഇയാൾ എറണാകുളത്താണുള്ളത് എന്നാണ് സൂചന. വ്യാഴാഴ്ച പുലർച്ചെയാണ് എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസിന് പ്രാഥമിക സൂചനകൾ ലഭിച്ചിരുന്നു. പ്രതിയെ കുട്ടിയും ദൃക്‌സാക്ഷിയും തിരിച്ചറിഞ്ഞതാണ് പൊലീസിന് സഹായകരമായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടെന്ന് ആലുവ റൂറൽ എസ് പി വിവേക് കുമാർ പറഞ്ഞു. പ്രതിയുടെ കൂടെ കുട്ടി പുറത്തേക്ക് വരുന്നത് അയൽവാസിയായ സുകുമാരൻ ആണ് കണ്ടത്. സാക്ഷിയും കുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്. പുലർച്ചെ രണ്ട് മണിയോടെ കരച്ചിൽ കേട്ട് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ പാടത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തിത്. ചോരയൊലിച്ച് നഗ്‌നയായ നിലയിലായിരുന്നു കുട്ടി. പീഡനത്തിൽ പരിക്കേറ്റ പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രിയിൽ കുട്ടിയുടെ കരച്ചിൽ കേട്ട് എണീറ്റ നാട്ടുകാരൻ പിന്നാലെ കൂടുകയായിരുന്നു. അയൽവാസികളെ എല്ലാം അറിയിച്ചായിരുന്നു അന്വേഷണം. ഇതോടെ തട്ടിക്കൊണ്ടു പോയ ആളിന് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നു.
കുട്ടിയുടെ കരച്ചിൽ കേട്ടില്ലായിരുന്നുവെങ്കിൽ മറ്റൊരു വലിയ ദുരന്തം കൂടി ആലുവയിൽ സംഭവിക്കുമായിരുന്നു. പീഡനത്തിന് ഇരയായ കുട്ടിയുടെ ജീവന് ആപത്തു വരാത്തത് ഈ കരുതലാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ ആളുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. 10 വർഷമായി ആലുവയിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു കുടുംബം.




