Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ തോക്കും വെടിയുണ്ടകളുമായി ഭർത്താവ്; ഇരുവരും അറസ്റ്റിൽ

ഭാര്യയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ തോക്കും വെടിയുണ്ടകളുമായി ഭർത്താവ്; ഇരുവരും അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

പാട്‌ന: ഭാര്യയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ നിറതോക്കും വെടിയുണ്ടകളുമായി രക്ഷിക്കാനെത്തിയ ഭർത്താവ് അറസ്റ്റിൽ. ഷെയ്ഖ്പുരയിലെ ഹുസൈനാബാദ് സ്വദേശി രാജുവാണ് ഭാര്യയെ രക്ഷിക്കാൻ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് അറസ്റ്റിലായത്. ബീഹാറിലെ ഷെയ്ഖ്പുര ജില്ലയിലെ സദർ ബ്ലോക്കിലെ മതോഖർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.

പലപ്പോഴും ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്ന വികാസ് കുമാർ എന്ന യുവാവാണ് രാജു വീട്ടിലില്ലാത്ത സമയം നോക്കി ഭാര്യയെ തട്ടിക്കൊണ്ടുപോയത്. നിറതോക്കുമായെത്തി യുവാവിന്റെ വീട്ടിലെത്തി രാജു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി രാജുവിനെയും വികാസിനെയും അറസ്റ്റ് ചെയ്തു.

ആയുധ നിയമപ്രകാരം അറസ്റ്റ് ചെയ്ത രാജുവിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. ഇയാളുടെ ഭാര്യയെ രക്ഷപ്പെടുത്തി വീട്ടിലേക്ക് മാറ്റി. അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP