Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒരേസമയം മൂന്നു ഡീലർമാരിൽ നിന്ന് ഗ്യാസ് ബുക്ക് ചെയ്യാൻ സംവിധാനം; ആദ്യം വിതരണം ചെയ്യുന്നവരിൽ നിന്ന് ഗ്യാസ് വാങ്ങാം; ഉജ്വൽ യോജന കൂടുതൽ വിപുലമാക്കാനും തീരുമാനം

ഒരേസമയം മൂന്നു ഡീലർമാരിൽ നിന്ന് ഗ്യാസ് ബുക്ക് ചെയ്യാൻ സംവിധാനം; ആദ്യം വിതരണം ചെയ്യുന്നവരിൽ നിന്ന് ഗ്യാസ് വാങ്ങാം; ഉജ്വൽ യോജന കൂടുതൽ വിപുലമാക്കാനും തീരുമാനം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഒരേസമയം മൂന്നു ഡീലർമാരിൽ നിന്ന് എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് അവസരം. ഇതുപ്രകാരം ആദ്യം വിതരണം ചെയ്യുന്നവരിൽ നിന്നും സിലിണ്ടർ വാങ്ങാനും സാധിക്കും.

ഇതിനു പുറമേ കേന്ദ്രസർക്കാരിന്റെ സ്വപ്ന പദ്ധതിയായ ഉജ്വൽ യോജന കൂടുതൽ വിപുലമാക്കും. ഇതുപ്രകാരം ഒരു കോടി ഗ്യാസ് കണക്ഷൻ അടുത്ത രണ്ടു വർഷം കൊണ്ട് വിതരണം ചെയ്യുമെന്നും കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുൺ കപൂർ അറിയിച്ചു.

എല്ലാ വീടുകളിലും പാചകവാതക കണക്ഷൻ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. ആവശ്യമായ രേഖകൾ ഇല്ലാത്തവർക്കും കണക്ഷൻ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ഉജ്വൽ യോജന പ്രകാരം ഇതുവരെ എട്ടുകോടി പേർക്ക് ഗ്യാസ് കണക്ഷൻ വിതരണം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP