Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

മൂന്നാറിലെ തടയണ നിർമ്മാണത്തിന് ചെലവ് 4.5 ലക്ഷം രൂപ! പണം ധൂർത്തടിക്കുന്നതിന് തെളിവെന്ന് പറഞ്ഞുള്ള വീഡിയോ സൈബർ ഇടത്തിൽ വൈറൽ; വീഡിയോക്ക് പിന്നിലെ വാസ്തവം മറുനാടൻ അന്വേഷിച്ചപ്പോൾ പുറത്തുവന്നത് കൈയടിക്കേണ്ട വികസന മാതൃകയും

മൂന്നാറിലെ തടയണ നിർമ്മാണത്തിന് ചെലവ് 4.5 ലക്ഷം രൂപ! പണം ധൂർത്തടിക്കുന്നതിന് തെളിവെന്ന് പറഞ്ഞുള്ള വീഡിയോ സൈബർ ഇടത്തിൽ വൈറൽ; വീഡിയോക്ക് പിന്നിലെ വാസ്തവം മറുനാടൻ അന്വേഷിച്ചപ്പോൾ പുറത്തുവന്നത് കൈയടിക്കേണ്ട വികസന മാതൃകയും

പ്രകാശ് ചന്ദ്രശേഖർ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ചിലകാര്യങ്ങൾ നമ്മൾ കണ്ടാൽ കൺമുന്നിൽ അത് സത്യമാണെന്ന നമുക്ക് തോന്നിപ്പോകും. എന്നാൽ, നാം കണ്ട കാഴ്‌ച്ചക്ക് അപ്പുറത്തേക്ക് മറ്റൊരു സത്യം ഈ വിഷയത്തിൽ ഒളിച്ചിരിപ്പുണ്ടാകും താനും. അത്തരത്തിലൊരു വീഡിയോ അടുത്തകാലത്ത് സൈബർ ഇടത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ നടത്തുന്ന അഴിമതിയുടെ കൊടുയ രൂപമെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് പുറത്തുവന്നത്. ഇത് വൈറലായതോടെ ഈ വീഡിയോക്ക് പിന്നിലെ വസ്തവം അന്വേഷിച്ചപ്പോൾ മറുനാടൻ കണ്ടെത്തിയതാകട്ടെ പ്രാദേശിക വികസന കാര്യത്തിൽ കൈയടിക്കേണ്ടുന്ന മാതൃകയും.

മൂന്നാർ പഞ്ചായത്തിലെ 18ാം വാർഡാണ് നടയാറിലാണ് സംഭവം. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷന്റെ നല്ലതണ്ണി എസ്റ്റേറ്റിൽ നടയാർ സൗത്ത് ഡിവിഷനിൽപ്പെടുന്ന പ്രദേശത്തുള്ള ചെക്ക് ഡാമിന്റെ ദൃശ്യമാണ് സൈബർ ഇടത്തിൽ വൈറലായത്. ഖജനാവിലെ പണം ധൂർത്തടിക്കുന്നതിന് തെളിവെന്ന വിധത്തിലാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതുവഴി പോയ ഒരു യാത്രക്കാരൻ ഇവിടെ വെള്ളം തടഞ്ഞു നിർത്താനുള്ള ചെറിയ തടയണ ചൂണ്ടിക്കാട്ടി അണക്കെട്ടാണെന്നും ഇതിന് വേണ്ടി ചിലവഴിച്ച 4.5 ലക്ഷം രൂപയാണെന്നും പറയുകയാണ്. കുറച്ചു മരക്കമ്പുകളും മണ്ണും ഉപയോഗിച്ചു നിർമ്മിച്ച ചെക്ക് ഡാമിനാണോ ഇത്രയും കൂടുതൽ തുക ചെലവാക്കിയത് എന്നാണ് വീഡിയോ തയ്യാറാക്കിയ ആൾ ഉയർത്തിയ ചോദ്യം.

ഈ വീഡിയോ കടുത്ത ധാർമ്മിക രോഷത്തോടെ പലരും ഷെയർ ചെയ്യുകയും ചെയ്തു. വലിയ തോതിൽ വിമർശങ്ങളും ഉയർത്തിക്കൊണ്ടായിരുന്നു ഷെയർ ചെയ്തതത്. എന്നാൽ, ഈ വീഡിയോക്ക് പിന്നിലെ വാസ്തവം തിരിഞ്ഞപ്പോഴാണ് മൂന്നർ ഗ്രാമപഞ്ചായത്തിന് കൈയടിക്കേണ്ട കാര്യമാണെന്ന് വ്യക്തമായത്. പഞ്ചായത്തിലെ 18ാം വാർഡായ നടയാറിലാണ് സംഭവം. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകരുമായിരുന്നു ഈ ചെക്ക് ഡാമുകൾ നിർമ്മിച്ചത്. എസ്റ്റിമേറ്റ് പ്രകാരം തൊഴിലാളികൾ ചെയ്തു തീര്‌ക്കേണ്ട ജോലി മാത്രം. മറ്റു നിർമ്മാണ സാമഗ്രികൾ വില കൊടുത്തു വാങ്ങേണ്ട കാര്യവുമില്ല.

ഒരു ചെക്ക് ഡാം പണിയാൻ വേണ്ടി 4.5 ലക്ഷം മുടക്കിയെന്ന പ്രചരണം തീർത്തും തെറ്റായിരുന്നു. കാരണം സമാനമായി വിധത്തിൽ വിവിധ പ്രദേശങ്ങളിൽ ചെക്കുഡാമുകൾ നിർമ്മിക്കുകയും ശേഷം ചെക്ക് ഡാമുകളിലെ വെള്ളം ഒരു സ്ഥലത്തേയ്‌ക്കെത്തിച്ച് സംഭരിക്കുകയും ഇവിടെ നിന്നും കുടിവെള്ള വിതരണം നടത്തുകയുമാണ് പദ്ധതിയിൽ ലക്ഷ്യമിട്ടത്. ഇത് പ്രകാരം 12 ഓളം ചെക്ക് ഡാമുകൾ വിവിധ ഇടങ്ങളിലായി നിർമ്മിക്കുകയും ചെയ്തു.

വേനൽ കാലത്ത് മേഖലയിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഗ്രാമസഭ മുന്നോട്ടുവച്ച നിർദ്ദേശം കണക്കിലെടുത്താണ് പഞ്ചായത്ത് കേന്ദ്ര ഗവൺമെന്റ് പദ്ധതിയിൽപ്പെടുത്തി ഈ കുടിവെള്ള വിതരണ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച പദ്ധതി ഇപ്പോഴത്തെ ഭരണ സമിതി ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ നടപ്പാക്കുകയായിരുന്നു. ഇതിൽ ആദ്യത്തെ ചെക്കു ഡാമാണ് ദൃശ്യത്തിൽ കണ്ടത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നാണ് ഇതിനായുള്ള തുക വകയിരുത്തിയിട്ടുള്ളത്.

ഒരു ചെക്ക് ഡാമിന്റെ നിർമ്മാണം 12 തൊഴിൽ ദിനങ്ങൾ കൊണ്ട് പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളെയാണ് നിർമ്മാണ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തുന്നത്. ഇവർക്കായുള്ള തുക ആകെ കണക്കാക്കിയിട്ടുള്ള എസ്റ്റിമേറ്റ് തുകയിൽ നിന്നാണ് നൽകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പദ്ധതിയെ സംബന്ധിക്കുന്ന ബോർഡ് പ്രദർശിപ്പിക്കും. പൂർത്തിയാവുബോൾ പ്രധാന കേന്ദ്രത്തിൽ ഇത് ഉറപ്പിക്കുകയും ചെയ്യും. ഇതാണ വാസ്തവം എന്നാണ് മുന്നാർ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ മറുനാടനോട് പറഞ്ഞത്.

മൂന്നാർ കാണാൻ വന്നയാൾ പദ്ധതിയെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളുമറിയാതെ ഇട്ട എഫ് ബി ലൈവ് തീർത്തും തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു. ഇതിലെ വാസ്തവം അന്വേഷിച്ചിരുന്നെങ്കിൽ തെറ്റിദ്ധാറണ ഉണ്ടാകില്ലായിരുന്നു എന്നു അജിത് കുമാർ വ്യക്തമാക്കി. മുന്നാർ പഞ്ചായത്ത് നടയാർ വാർഡ് മെമ്പർ പ്രവീണ രവിയും സമാനമായ വിശദീകരണമാണ് നൽകിയത്. സൈബർ ഇടത്തിൽ പ്രചരിക്കുന്നതിലെ ശരിയും തെറ്റും എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ കൂടുതൽ ശ്രദ്ധ വേണമെന്നതിന് തെളിവാണ് മുന്നാറിലെ വൈറൽ ഡാമും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP