Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202118Monday

ഒമ്പത് വർഷത്തെ കാറും കോളും നിറഞ്ഞ വിവാഹ ബന്ധത്തിന് പരിസമാപ്തി; നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു; വിവാഹ മോചനത്തിനായി അപേക്ഷ നൽകി ദേവിക; നർത്തകി എംഎൽഎയായ നടനെ ഉപേക്ഷിച്ചു രക്ഷപെടുന്നത് മദ്യപാനവും തെറിവിളിയും പീഡനവും പതിവായതോടെ

ഒമ്പത് വർഷത്തെ കാറും കോളും നിറഞ്ഞ വിവാഹ ബന്ധത്തിന് പരിസമാപ്തി;  നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു; വിവാഹ മോചനത്തിനായി അപേക്ഷ നൽകി ദേവിക; നർത്തകി എംഎൽഎയായ നടനെ ഉപേക്ഷിച്ചു രക്ഷപെടുന്നത് മദ്യപാനവും തെറിവിളിയും പീഡനവും പതിവായതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒമ്പത് വർഷത്തെ കാറും കോളും നിറഞ്ഞ ഒരു സെലബ്രിറ്റി ദാമ്പത്യത്തിന് കൂടി അവസാനമാകുന്നു. മലയാള സിനിമയിലെ പ്രമുഖ നടനും കൊല്ലം എംഎൽഎയുമായ എം മുകേഷും പ്രശസ്ത നർത്തകിയായ ഭാര്യ മേതിൽ ദേവികയുമാണ് ദാമ്പത്യത്തിന് ഫുൾസ്റ്റോപ്പ് ഇടാൻ ഒരുങ്ങുന്നത്. മുകേഷിൽ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിക്കാൻ ഇടയാക്കിയത്.

ദാമ്പത്യത്തിലെ സ്വരച്ചേർച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി മുകേഷുമായി വേർപിരിഞ്ഞാണ് മേതിൽ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷുമായുള്ള ബന്ധം തുടർന്നുപോകാൻ സാധിക്കാത്തതിനാൽ ബന്ധം വേർപെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നർത്തകി. മലയാള മാസം ചിങ്ങം ഒന്ന് മുതൽ പൂർത്തമായും നൃത്തത്തിൽ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് ദേവികയുടെ തീരുമാനം.

ഭർത്താവെന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്നും അദ്ദേഹത്തിന്റെ ചില പരസ്ത്രീ ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് മേതിൽ ദേവിക വിവാഹം മോചനം തേടുന്നത് എന്നാണ് സൂചനകൾ. കോവിഡ് കാലത്തും പോലു കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ മുകേഷ് പരാജയമായി. ഭാര്യക്ക് വേണ്ടി പണം മുടക്കാൻ പോലും മടിക്കുന്ന സ്വന്തം കാര്യം മാത്രം നോക്കുന്ന ഭർത്താവാണ് മുകേഷെന്ന പരാതിയാണ് അവർക്കുള്ളത്. ഇങ്ങനെ അവഗണനകൾ സഹിച്ച് ഇനിയും മുന്നോട്ടു പോകാൻ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാൻ മേതിൽ ദേവിക തയ്യാറാകുന്നത്.

പ്രശസ്ത നർത്തികയായി ദേവിക തന്റെ നൃത്ത കരിയറുമായി മുന്നോട്ടു പോകാനാണ് താൽപ്പര്യപ്പെടുന്നത്. അതിനുള്ള ഒരുക്കങ്ങളാണ് പാലക്കാട് കേന്ദ്രീകരിച്ച് അവർ നടത്തുന്നത്. മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് മേതിൽ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു മുകേഷുമായി ഉണ്ടായിരുന്നത്. പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യ ഭർത്താവ്.

ആരാധകരെ പോലും അമ്പരപ്പിച്ചായിരുന്നു മുകേഷിന്റെയും മേതിൽ ദേവികയുടെയും. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്. എന്നിട്ടും ഇവർ എങ്ങനെ വിവാഹിതരായി എന്ന സംശയം അന്ന് പലർക്കും ഉണ്ടായി. ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഉപേക്ഷിച്ചവരായിരുന്നു ഇരുവരും.

ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് വീട് വെച്ചുരുന്നു. എന്നാൽ, ഈ വീട്ടിൽ മേതിൽ ദേവിക അധികകാലം താമസിച്ചിരുന്നില്ല. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ തന്നെയാണ് പ്രശ്‌നമായത്. മുകേഷിൽ നിന്നും ആദ്യ ഭാര്യ സരിതക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെയാണ് മുകേഷിൽ നിന്നും ദേവികയ്ക്കും ഉണ്ടായതെന്ന സൂചനയാണ് വിവാഹം മോചനത്തിലേക്ക് എത്തുമ്പോൾ പുറത്തുവരുന്ന സൂചനകൾ.

1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. അതിനു ശേഷം കൊല്ലം എം എൽ എ ആയി മുകേഷ് മത്സാരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നപ്പോൾ അന്ന് സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോൾ കൊല്ലം എംഎൽഎയായ മുകേഷ് മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുമ്പോഴും ഉയരുന്ന ചോദ്യം ഇതു തന്നെയാണ്.

മണ്ഡലത്തിലെ മുകേഷിന്റെ പ്രവർത്തനങ്ങളിൽ സിപിഎമ്മിനുള്ളിൽ നിന്നു തന്നെ കടുത്ത എതിർപ്പാണ് ഉയർന്നിട്ടുള്ളത്. ഇതിനിടെയാണ് മേതിലുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയതും. 1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്.

ഉപനായകനായിട്ടാണ് മുകേഷ് ഭൂരിഭാഗം സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, അപരൻ,തനിയാവർത്തനം,കാക്കത്തൊള്ളായിരം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാഫാദർ ഒറ്റയാൾ പട്ടാളം, കല്യാണ പിറ്റേന്ന്, ഫ്രണ്ട്‌സ് മാട്ടുപെട്ടി മച്ചാൻ, മാന്നാർ മത്തായി സ്പീക്കിങ്, അമേരിക്കൻ അമ്മായി, അമ്മായി, കാക്കക്കുയിൽ, ടു ഹരിഹർ നഗർ എന്നിവയാണ് പ്രധാന സിനിമകൾ

പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗമായ ദേവിക മോഹിനിയാട്ടം കലാകാരിയാണ്. മേതിൽ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മദിരാശി സർവകലാശാലയിൽനിന്ന് എം.ബി.എ.യും കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്സിൽ എം.എ.യും നേടി. ഭാരതിദാസൻ സർവകലാശാലയിൽനിന്ന് നൃത്തവിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കി.

 

പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് ദേവിക. മലയാള ചാനലുകളുടെ നൃത്ത റിയാലിറ്റി ഷോകളിൽ വിധികർത്താവായും ദേവിക പ്രവർത്തിച്ചിരുന്നു. അടുത്തകാലത്തായി, കോവിഡ് കാലത്ത് അഹല്യാശാപം നൃത്തരൂപത്തിലാക്കിയും മേതിൽ ദേവിക വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP