Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

എൽ.ഐ.സി ഏജന്റുമാരുടെ സഹകരണ സംഘം എന്ന കടലാസ് സൊസൈറ്റി തട്ടികൂട്ടിയത് തൃശൂരിലെ ശക്തൻ നഗറിൽ; നാല് ബ്രാഞ്ചുകളുമായി തുടങ്ങിയ സൊസൈറ്റിയുടെ ആകർഷണം 12 ശതമാനം പലിശ; നിക്ഷേപകരെ പറ്റിച്ച് എട്ട് കോടി പുട്ടടിച്ച് സിപിഎം പ്രവർത്തകരായ ഭരണ സമിതി അംഗങ്ങൾ; ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് അട്ടിമറിച്ചത് മന്ത്രി എ.സി മൊയ്തീന്റെ രാഷ്ട്രീയ സ്വാധീനത്താലും; മന്ത്രിയുടെ അടുപ്പക്കാരൻ വിമുക്ത ഭടന്മാരെ പറ്റിച്ച് തട്ടിയെടുത്തത് എട്ട് കോടി; എങ്ങുമെത്താതെ അന്വേഷണം

എം.എസ്.ശംഭു

തൃശൂർ: എൽ.ഐ.സി ഏജന്റുമാരുടെ സഹകരണ സംഘം വയോധികരുടെ കയ്യിൽ നിന്ന് കോടികൾ തട്ടിയിട്ടും എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം. 2015 മുതൽ ക്രൈംബ്രാഞ്ച് കൈകാര്യം ചെയ്യുന്ന കേസിലാണ് രാഷ്ട്രീയ സ്വാനിധ്യവും സിപിഎം പ്രവർത്തകരായ പ്രതികളുടെ സമ്മർദ്ദവും ഉപയോഗപ്പെടുത്തി അട്ടിമറിക്കാൻ ശ്രമിക്കുന്നത്. നാനൂറ് നിക്ഷേപകരിൽ നിന്നായി എട്ട് കോടിയോളം തട്ടിയെടുത്തെന്ന് കണ്ടെത്തി  അഞ്ച് വർഷമായിട്ടും പണവും പലിശയും തിരികെ നൽകാൻ സഹകരണസംഘം തയാറായിട്ടില്ല. തൃശൂർ ശക്തൻ നഗർ ആസ്ഥാനമാക്കി രൂപീകരിച്ചഎൽ.ഐ.സി ഏജന്റ് കോ-ഓപ്പറേറ്റിവ് സൊസോറ്റി എന്ന സ്ഥാപനം വഴിയാണ് വിമുക്ത ഭടന്മാരായ ഒരു കൂട്ടം വയോധികരിൽ നിന്ന് കോടികളുടെ നിക്ഷേപം തട്ടിയത്.

ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെയാണ് നിക്ഷേപകർ കൊടും വഞ്ചനയുടെ കഥ അറിയുന്നത്. 12ശതമാനം പലിശ ഉറപ്പ് നൽകിയാണ് നിക്ഷേപകരെ തങ്ങളുടെ ഈ സൊസൈറ്റിയിലേക്ക് തട്ടിപ്പ് സംഘം ആകർഷിച്ചത്. തൃശൂർ നഗരത്തിൽ മൂന്ന് ബ്രാഞ്ചുകളോടെ പ്രവർത്തനം നടത്തുകയും ചെയ്തു. എന്നാൽ പരാതികൾ രൂക്ഷമായതോടെ സൊസൈറ്റി അസിസ്്റ്റന്റ് രജിട്രാറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാപക തിരിമറി കണ്ടെത്തിയത്.

ഓഡിറ്റ് ബുക്കോ, ലഡ്ജറോ, രസീത് പോലുമില്ലാതെയാണ് യഥേഷ്ടം തട്ടിപ്പ് അരങ്ങേറിയത്. തട്ടിപ്പിന് കുടപിടിച്ചത് സിപിഎം അനുകൂലികളായ ഭരണസമിതി അംഗങ്ങളും. ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ നിന്നും കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും 2015 മുതൽ നടത്തിയ അന്വേഷണം അഞ്ച് വർഷം കഴിഞ്ഞിട്ടും എങ്ങും എത്തിയില്ല. എന്നാൽ ഇതിനിടയിൽ പ്രധാനമന്ത്രിക്കും ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരിക്കും പരാതി എത്തിയതോടെ കേസ് പൊടിതട്ടിയെടുത്തു.

സഹകരണ സൊസൈറ്റി മുൻ പ്രസിഡന്റ് ജോസ് പോൾ, സെക്രട്ടറി ഗീത, നിലവിലെ പ്രസിഡന്റ് പോൾസൺ ഉൾപ്പടെ 14 മെമ്പർമാരും ചേർന്നതാണ് സൊസൈറ്റി. ഇവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം യഥാക്രമം ആരംഭിച്ചെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ച് തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റിയുമാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. നാനൂറിലേറെ നിക്ഷേപകരിൽ നിന്നായി എട്ട് കോടിയിലേറെ തട്ടിയെടുത്തതായി ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. 2019 ആർബിറ്റേഷൻ കോടതി വിധി വന്നെങ്കിലും ഇത് പ്രതികളെ സംരക്ഷിക്കുന്ന വിധിയായിരുന്നു.

സൊസൈറ്റിയുടെ സ്ഥാപന ജംഗമ വസ്തുക്കളിൽ നിന്ന് നഷ്ടം ഈടാക്കാനാണ് വിധി എത്തിയത്. സൊസൈറ്റിയുടെ അക്കൗണ്ടിൽ എന്നാൽ വേണ്ടത്ര പണമില്ലെന്ന് പ്രതികൾ കൈമർത്തിയതോടെ കേസ് എങ്ങുമെത്താതെയുമായി.സഹകരണ നിയമം റൂൾ 47ഡി പ്രകാരം ബോർഡ് ഓഫ് ഡറക്ടറേഴ്‌സിന്റെ സ്വത്തിൽ നിന്ന് തുക തിരികെ കൊടുത്തേണ്ടതാണ്. എന്നാൽ ഭരണ കക്ഷിക്ക് അനുകൂലമായ നിലപാട് എ.ആർ സ്വീകരിച്ചതെന്നാണ് ആക്ഷേപം. സൊസൈറ്റി പ്രസിഡന്റ് പോൾസൺ മന്ത്രി എ.സി മൊയ്ദിന്റെ അടുത്ത സുഹൃത്തും പാർട്ടി പ്രവർത്തകനുമാണ്. മുൻ ചാരായ തൊഴിലാളി സിഐ.ടിയു വിഭാഗം നേതാവ് കൂടിയായിരുന്നു പോൾസൺ. മന്ത്രിയുടെ ഇടപെലിലാണ് ക്രൈംബ്രാഞ്ച് അന്വേണം അട്ടിമറിച്ചതെന്നാണ് ആക്ഷേപം ഉയരുന്നത്.

2015 മുതൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നെങ്കിലും രേഖകളെല്ലാം ചാക്ക് കെട്ടിൽ കെട്ടി ക്രൈംബ്രാഞ്ച് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ്. മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇതിനകം മാറ്റി. സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാർ ജോയിന്റ് രജിസ്ട്രാർ എന്നിവരേയും സ്ഥലം മാറ്റി. കോ-ഓപ്പറേറ്റീവ് ട്രീബ്യൂണിലിൽ അപ്പീൽ പോയിട്ടും ഇതുവരെ കേസ് പരിഗണിച്ചിട്ടില്ല. അസിസ്റ്റന്റ് രജിസ്റ്റാർ ഫയസാണ് ആർബിേ്രടഷൻ നടത്തി ഒത്തുകളിച്ചതെന്ന് ആക്ഷേപം. 

പൊതുജനങ്ങളിൽ നിന്ന് പണം കൈപറ്റാൻ അധികാരമില്ല. നിക്ഷേപകരെ തെറ്റിദ്ദരിപ്പിച്ചാണ് സൊസൈറ്റിയുടെ പ്രവർത്തനവും അരങ്ങേറിയത്. മുഴുവൻ പണവും നേരിട്ട് കൈപ്പറ്റിയത് സെക്രട്ടറി ഗീതാ കുമാരിയാണ്. അതിന്റെ പേഴ്‌സണൽ ലൈബലിറ്റി സെക്രട്ടറിയും പ്രസിഡന്റും അടക്കം 15 ഡയക്ടർ ബോർഡ് അംഗങ്ങൾ കൊടുക്കണമെന്നാണ് ഇപ്പോൾ കോർപറേറ്റീവ് ട്രിബ്യൂണലിൽ പരാതിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

നിക്ഷേപം ആരംഭിച്ച സമയത്തെ ഭരണസമിതി അഴിമതി നടത്തി കോടികളുമായി മുങ്ങിയെന്നും നിക്ഷേപം തിരികെ നൽകാൻ സംഘത്തിന്റെ കയ്യിൽ പണമില്ലെന്നുമാണ് നിലവിലെ ഭരംണസമിതി വാദിച്ചത്. എന്നാൽ ഈ പണം ഉപയോഗിച്ച് പ്രതികൾ ഫ്‌ളാറ്റ്, ഡയമണ്ട് സ്വർണം എന്നിവയെല്ലാം കൈപ്പറ്റിയതിന്റെ ബിൽ അടക്കമാണ് പരാതിക്കാർ കോടതിയിൽ വാദിച്ചത്. അന്വേഷണം പൂർത്തിയാക്കി പഴയ ഭരണസമിതിയിൽ നിന്ന് പണം ഈടാക്കാതെ നിക്ഷേപകർക്ക് മുതല് പോലും നൽകില്ലെന്നാണ് സഹകരണസംഘം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP