Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗർഭഛിദ്രത്തെ നിയന്ത്രിക്കുന്നത് സ്ത്രീ വിരുദ്ധം; ഗർഭത്തിന് എത്രമാസം പ്രായമുണ്ടെങ്കിലും സ്ത്രീ ആഗ്രഹിച്ചാൽ നടത്തണം; ലോക രാജ്യങ്ങളോട് അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടന; നടപ്പിലായാൽ ഇല്ലാതാവുക ജീവനുള്ള അനേകം കുരുന്നുകൾ

ഗർഭഛിദ്രത്തെ നിയന്ത്രിക്കുന്നത് സ്ത്രീ വിരുദ്ധം; ഗർഭത്തിന് എത്രമാസം പ്രായമുണ്ടെങ്കിലും സ്ത്രീ ആഗ്രഹിച്ചാൽ നടത്തണം; ലോക രാജ്യങ്ങളോട് അഭ്യർത്ഥിച്ച് ലോകാരോഗ്യ സംഘടന; നടപ്പിലായാൽ ഇല്ലാതാവുക ജീവനുള്ള അനേകം കുരുന്നുകൾ

മറുനാടൻ മലയാളി ബ്യൂറോ

ളർന്നു വരുന്ന ഒരു ജീവനെ ഇല്ലാതെയാക്കാൻ മനുഷ്യന് അവകാശമുണ്ടോ എന്ന ചോദ്യം കാലങ്ങളായി വലിയ ചർച്ചകൾക്ക് വഴി തെളിച്ച ഒന്നാണ്. പല രാജ്യങ്ങളിലും ഗർഭഛിദ്രം പാടെ നിരോധിച്ചിരിക്കുമ്പോൾ ചിലയിടങ്ങളിൽ, ഒരു ഗർഭധാരണം കഴിഞ്ഞ് ഒരു നിശ്ചിത കാലാവധിക്കുള്ളിൽ അത് നടത്തുവാൻ നിയമം സമ്മതം നൽകുന്നുണ്ട്. ചില രാജ്യങ്ങളിൽ അങ്ങനെ സമ്മതമുണ്ടെങ്കിലും ഗർഭഛിദ്രം നടത്തുവാൻ വേറെയും ചില വ്യവസ്ഥകൾ ഉണ്ട്. ഇന്നും, ശാസ്ത്രത്തിനും മനുഷ്യന്റെ ചിന്തകൾക്കും ഉത്തരം കണ്ടെത്താനാകാത്ത ഒരു പ്രഹേളികയാണ് ഗർഭഛിദ്രം അനുവദിക്കണമോ എന്നത്.

എന്നാൽ ഇപ്പോൾ, ലോകത്തിലെ ആരോഗ്യ മേഖലയിൽ നിർണ്ണായക സ്വധീനം ചെലുത്തുന്ന ലോകാരോഗ്യസംഘടന തന്നെ ഗർഭഛിദ്രത്തിനായി നിലകൊള്ളുകയാണ് എന്ന് മെയിൽ ഓൺ സണ്ടേ വെളിപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നത് ഗർഭകാലത്തിന്റെ ഏതൊരു സമയത്തും ഗർഭഛിദ്രം നിരോധിക്കപ്പെടുക എന്നത് സ്ത്രീകളുടെ അവകശങ്ങൾക്ക് നേരെയുള്ള കൈകടത്തലാണ് എന്നാണ്.

അതേസമയം ടോറി എം പി ഫിയോണ ബ്രൂസിന്റെ നേതൃത്വത്തിലുള്ള ഓൾ-പാർട്ടി പാർലമെന്ററി പ്രോ-ലൈഫ് ഗ്രൂപ്പ് പറഞ്ഞത് കുട്ടിയുടെ ജനനം വരെ ഗർഭം ഛിദ്രം നിയമവിധേയമാക്കുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു. അങ്ങനെ വന്നാൽ, ജനിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ഒരു മനുഷ്യ ജീവിതം ഇല്ലാതെയാകാനുള്ള സാധ്യതയുണ്ടെന്നും ഫിയോണ ബ്രൂസ് പറഞ്ഞു. പൂർണ്ണ വളർച്ചയെത്തിയ ഒരു ശിശുവിനെ ഇല്ലാതെയാക്കുക എന്നു പറഞ്ഞാൽ അതുകൊലപാതകത്തിനു സമമായ് കുറ്റമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നത് ഇങ്ങനെയാണ്. എല്ലാ സാഹചര്യങ്ങളിലും ഗർഭ ഛിദ്രം അനുവദിക്കുക. ലിംഗഭേദത്തിന്റെ പേരിൽ ഗർഭഛിദ്രം തടയുന്ന നിയമങ്ങൾ പോലും ഉണ്ടാകരുത്. സ്ത്രീക്ക് ഗർഭഛിദ്രം നടത്തുവാൻ ഡോക്ടറുടെയൊ നഴ്സിന്റെയോ അനുമതി വേണമെന്നുള്ള നിബന്ധനകൾ എടുത്തുകളയണം. ഗർഭഛിദ്രത്തിനുള്ള ഗുളികകളും മറ്റും ഫോണിലൂടെ ഓർഡർ ചെയ്താൽ കൊറിയർ വഴി വീട്ടിലെത്തിക്കുന്ന സംവിധാനങ്ങൾ രൂപീകരിക്കണം. മനസാക്ഷിക്കുത്തിന്റെ പേരുപറഞ്ഞ് ഗർഭഛെദ്രത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന ഡോക്ടർമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും ജോലിയിൽ നിന്നും നീക്കം ചെയ്യണം.

ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടം വഹിക്കുന്ന ഐക്യരാഷ്ട്ര സഭയും ഈ പുതിയ നിർദ്ദേശങ്ങളെ പിന്തുണക്കുകയാണ്. സുരക്ഷിതമായ ഗർഭഛിദ്രത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളും നിയമങ്ങളും എടുത്തുകളയണം എന്നു തന്നെയാണ് ഐക്യരാഷ്ട്ര സംഘടനയും പറയുന്നു. അതുപോലെ എപ്പോൾ ഗർഭഛിദ്രം നടത്തണം എന്നതിനുള്ള നിയന്ത്രണങ്ങളും ഒഴിവാക്കേണ്ടതാണെന്നും സഭ പറയുന്നു.

എന്നാൽ, 210 പേജുള്ള ഈ മാർഗ്ഗ നിർദ്ദേശ രേഖയിൽ ഒരിടത്തും ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നതിന്റെ ധാർമ്മികതയെ കുറിച്ചു നടക്കുന്ന സംവാദങ്ങൾ ഒന്നും തന്നെ പരാമർശിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അതോടൊപ്പം, പൂർണ്ണ വളർച്ചയെത്തിയ ഒരു കുഞ്ഞിനെ, ജനിക്കും മുൻപ് കൊല്ലുന്നതിന്റെ നൈതികതയും ഈ രേഖകളിൽ എങ്ങും പരാമർശിക്കുന്നു പോലുമില്ല. അതുപോലെ, പല വികസ്വര രാജ്യങ്ങളിലും പതിവായ സ്ത്രീ ഭ്രൂണഹത്യയെ കുറിച്ചും ഇത് മിണ്ടുന്നില്ല. ഗർഭഛിദ്രം സ്ത്രീയുടെ അവകാശമാണെന്ന്വാദിക്കുമ്പോഴും, സ്ത്രീ ആയിപ്പോയതുകൊണ്ടു മാത്രം ഗർഭപാത്രത്തിനുള്ളിൽ ഒടുങ്ങാൻ വിധിക്കപ്പെടുന്ന സ്ത്രീ ഭ്രൂണങ്ങൾക്ക് അവകാശമില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഈ മാർഗ്ഗ നിർദ്ദേശ രേഖ പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപായി ലോകാരോഗ്യ സംഘടന ലോകത്തിലെ 12 വിദഗ്ദരുമായി കൂടിയാലോചിച്ചിരുന്നു അതിലൊന്ന് യു കെ ആസ്ഥാനമായ മേരി സ്റ്റോപ്പസ് ഇന്റർനാഷണലിന്റെ ഗ്ലോബൽ മെഡിക്കൽ ഡയറക്ടറായ ധമ്മിക പെരേരയാണ്. ഇവരുടെ ബ്രിട്ടീഷ് ശാഖ മാത്രം പ്രതിവർഷം 60,000 ഗർഭഛിദ്രങ്ങൾ നടത്തുന്നുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതുപോൽ അമേരിക്കയിൽ ഏറ്റവുമധികംഗർഭഛിദ്രങ്ങൾ നടത്തുന്ന പ്ലാൻഡ് പാരന്റ്ഹൂഡ് എന്ന സ്ഥാപനത്തിന്റെ മേധാവി ഡോ. ലോറാ കാസിൽമാനും ലോകാരോഗ്യ സംഘടന വിശ്വാസത്തിലെടുത്ത വിദഗ്ദരിൽ ഒരാളാണ്.

ലോകാരോഗ്യ സംഘടന കൂടിയാലോചിച്ച വിദഗ്ദരിൽ മറ്റൊരാൾ ഗർഭഛിദ്രത്തിനുള്ള അവകാശം വിപുലപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഇന്റർനാഷണൽ പ്ലാൻഡ് പാരന്റ്ഹുഡ് ഫെഡറേഷന്റെ നേതാവായ കാർത്തിക് ശ്രീനിവാസനാണ്. ഗർഭഛിദ്രം അവകാശമാക്കാൻ വാദിക്കുന്ന സെന്റർ ഫോർ റീപ്രൊഡക്ഷൻ റൈറ്റ്സിലെ ക്രിസ്റ്റിന സാമ്പസും ഈ വിദഗ്ദരിൽ ഒരാളായിരുന്നു.

ഗർഭഛിദ്രം പൂർണ്ണമായും കുറ്റവിമുക്തമാക്കണം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതിനെ ഏതെങ്കിലും വിധത്തിൽ നിയന്ത്രിക്കാൻ ശ്രമിക്കരുതെന്നും അവർ പറയുന്നു. ഗർഭത്തിന്റെ അവസാന നാളുകളിൽ ഗർഭഛിദ്രത്തിന് അനുമതിക്കാതിരുന്നാൽ അത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും രേഖയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP