1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

സ്വിസ് താരത്തെ മലർത്തിയടിച്ചതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ദീപക് പൂനിയ; ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം; ദീപക് ഫൈനലിൽ എത്തിയതോടെ ഇന്ത്യ ആകെ ഉറപ്പിച്ചത് നാല് മെഡലുകൾ

September 21, 2019 | 11:22 pm

നൂർ സുൽത്താൻ:ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ദീപക് പുനിയ ഫൈനലിൽ. ഇതോടെ ഇന്ത്യക്ക് മെഡൽ ഉറപ്പായി. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തിൽ സ്വിറ്റ്സർലണ്ടിന്റെ സ്റ്റെഫാൻ റെയ്ച്മുത്തിനെ മലർത്തിയടിച്ചാണ് ലോക ചാമ്...

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തരംഗമെന്ന് അഭിപ്രായ സർവെ; മഹാരാഷ്ട്രയിൽ 288ൽ 205 സീറ്റും ബിജെപിക്ക്; ഹരിയാനയിൽ 90ൽ 78ഉം ബിജെപി നേടുമെന്നും എബിപി സീവോട്ടർ അഭിപ്രായ സർവെ

September 21, 2019 | 11:21 pm

മുംബൈ: മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് എബിപി സീവോട്ടർ അഭിപ്രായ സർവ്വെ. മഹാരാഷ്ട്രയിൽ 288 ൽ 205 വരെ സീറ്റുകൾ ബിജെപി- ശിവസേനാ സഖ്യം നേടാമെന്നാണ് എബിപി സീവോട്ടർ സർവ്വെ പ്രവചിക്കുന്നത്. ശി...

സാധാരണക്കാരനുമായി സമ്പർക്കം മുതൽ ചായ കുടിയും ഗാന്ധിയൻ ജീവിത ശൈലിയും വരെ നിർബന്ധം; ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ വേണ്ട ഗുണങ്ങൾ വ്യക്തമാക്കി ഘോഷണപത്ര

September 21, 2019 | 11:12 pm

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സ്ഥാനാർത്ഥി മോഹവുമായിയെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങളുമായി ഹരിയാനയിലെ കോൺഗ്രസ്. കടുത്ത വിഭാഗീയത നിലനിൽക്കുന്ന ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥിത്വ...

മലവെള്ളപാച്ചിലിൽ ഒഴുക്കിൽ പെട്ടു; കാളികാവ് ചോക്കാട് പുഴയിൽ രണ്ടുപേർ മരിച്ചു; ഒരുവയസുള്ള കുട്ടിക്കായി തിരച്ചിൽ തുടരുന്നു

September 21, 2019 | 11:07 pm

മലപ്പുറം : കാളികാവ് ചോക്കാട് പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടുപേർ മരിച്ചു. അഞ്ചുപേരാണ് ഒഴുക്കിൽപെട്ടത്. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും രക്ഷപ്പെടുത്തിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വയസുള്ള കുട്...

ലോകത്തിലെ ആദ്യ യോനി മ്യൂസിയം തുറക്കുന്നതോടെ ലണ്ടൻ നഗരം തുടച്ചുമാറ്റുക സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകൾ; ഫെമിനിസ്റ്റുകൾ മുതൽ ഇന്റർസെക്‌സ് കമ്മ്യൂണിറ്റിയുടെ വരെ കേന്ദ്രമാകുന്ന മ്യൂസിയത്തിൽ അരങ്ങേറുക വിജ്ഞാനപ്രദമായ കലാപരിപാടികളും; ലജ്ജ വേണ്ടെന്നും അവ ആഘോഷിക്കേണ്ട ശരീരഭാഗമെന്നും മ്യൂസിയം സ്ഥാപക ഫ്‌ളോറൻസ്

September 21, 2019 | 11:03 pm

ലണ്ടൻ: ലോകത്തിലെ ആദ്യ യോനി മ്യൂസിയം തുറക്കുന്നതോടെ ലണ്ടൻ നഗരം തുടച്ചുമാറ്റാൻ പോകുന്നത് സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചുള്ള കെട്ടുകഥകൾ. നവംബറിലാണ് പണിപൂർത്തീകരിച്ച യോനി മ്യൂസിയം ലണ്ടനിൽ സന്ദർശകർക്കായി തു...

കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ഒമ്പതാം ക്ലാസുകാരന്റെ നുണക്കഥ വിശ്വസിച്ച് യുവാക്കളെ തല്ലിച്ചതച്ച കേസിൽ നാലുപേർ കൂടി പിടിയിൽ; കേസിൽ ആകെ അറസ്റ്റിലായത് 10 പേർ; മുങ്ങിയത് 30 പേർ; എല്ലാവർക്കുമെതിരെ വധശ്രമത്തിന് കേസ്

September 21, 2019 | 11:00 pm

എടവണ്ണ: ഒമ്പതാംക്ലാസുകാരന്റെ നുണക്കഥ വിശ്വസിച്ച് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായവർ പത്തായി ഓമാനൂർ ചെത്തുപാലത്തു നടന്ന ആൾക്കൂട്ട ആക്രമണ കേസിൽ നാലുപേർ കൂടി അറസ്റ്റിലായി. ആറുപേരെ നേരത്തെ പി...

കോൺഗ്രസ് സഖ്യത്തിൽ കുമാരസ്വാമി വെള്ളം കുടിച്ചു; കർണാടകയിൽ ഉപതിരഞ്ഞെടുപ്പിൽ ജെഡിഎസ് ഒറ്റയ്ക്ക് മത്സരിക്കും

September 21, 2019 | 10:46 pm

ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലും ജെഡി-എസ് ഒറ്റയ്ക്ക് മൽസരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. ആരുമായും ഇക്കുറി സഖ്യത്തിനില്ല. കുമാരസ്വാമി സർക്കാരിന്റെ പതനം തങ്ങള...

ഇടിക്കൂട്ടിൽ ഒളിമ്പിക് ചാമ്പ്യനോട് അടിയറവ് പറഞ്ഞെങ്കിലും ഇത് ചരിത്രനേട്ടം; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി അമിത് പംഗൽ; ഹരിയാന സ്വദേശി സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ

September 21, 2019 | 10:31 pm

യെകാർതെറിൻബർഗ് (റഷ്യ): ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗലിനു വെള്ളി. ഫൈനലിൽ ഉസ്ബക്കിസ്ഥാൻ താരം ഷക്കോബിദിൻ സോറോവിനോടാണ് പംഗൽ പരാജയപ്പെട്ടത്. 0-5നാണ് പംഗൽ കീഴടങ്ങിയത്. 52 കിലോഗ്രാം വിഭാ...

കെഎസ്ആർടിസി ബസിൽ മൂന്നര വയസ്സുകാരിയുടെ മാല പൊട്ടിച്ച യുവതികൾ അറസ്റ്റിൽ; കടലൂർ സ്വദേശിനികളായ ലതയേയും ഈശ്വരിയേയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് യാത്രക്കാർ

September 21, 2019 | 10:24 pm

കോഴിക്കോട്: കെഎസ്ആർടിസി ബസ്സിൽ മൂന്നര വയസ്സുകാരിയുടെ കഴുത്തിൽ നിന്നും സ്വർണമാല തട്ടിപ്പറിച്ച രണ്ട് തമിഴ് യുവതികൾ പിടിയിൽ. തമിഴ്‌നാട് പറങ്കിപ്പേട്ട കടലൂർ സ്വദേശിനികളായ ലത(30), ഈശ്വരി (35) എന്നിവരെയാണ് ...

ലഹരി മരുന്നു സാമ്രാജ്യത്തിലെ സർപ്പസുന്ദരിയായ ക്ലൗഡിയയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്‌ളാറ്റിൽ; നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ എത്തിയിരുന്ന സുന്ദരിയെ ലോകം നോക്കിയത് കൗതുകത്തോടെ; സിനലോവ കാർട്ടലെന്ന കൊടും മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായി മാറിയതും ഗുസ്മാന്റെ പ്രിയങ്കരിയായതും ചരിത്രം; യുവാക്കളുടെ ഹരമായത് സമൂഹമാധ്യമങ്ങളിലെ ചൂടൻ ചിത്രങ്ങളിലൂടെ; മെക്‌സിക്കൻ ചരിത്രത്തിലെ അധോലോക നായികയുടെ മരണം വൻ ദുരൂഹത അവശേഷിപ്പിച്ച്

September 21, 2019 | 10:16 pm

മെക്സിക്കോ: മെക്സിക്കൻ ലഹരി മരുന്നു സാമ്രാജ്യത്തിലെ സർപ്പസുന്ദരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് രണ്ട് ദിവസം മുൻപായിരുന്നു. രക്തത്തിൽ അമിത അളവിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയെങ്കിലും വി...

നായിക നഗ്നയായപ്പോൾ കൂടെയുള്ള 18 പേരും നഗ്നരായി എന്ന തലക്കെട്ടിലൂടെ ലൈംലൈറ്റിലെത്തിയ 'ഏക' സിനിമയെ ചൊല്ലി തർക്കം; സെൻസർ പ്രശ്‌നങ്ങൾ കാരണം യൂടൂബിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് നായികയായ രഹ്ന ഫാത്തിമ; അതുനടപ്പില്ലെന്ന് സംവിധായകൻ പ്രിൻസ് ജോൺ; സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടിയില്ലെന്നും താൻ കുടുങ്ങുമെന്നും പ്രിൻസ്; പ്രിൻസല്ല സംവിധായകനെന്നും പ്രചാരണം

September 21, 2019 | 10:13 pm

കൊച്ചി: നായിക നഗ്‌നയായി... കൂടെയുള്ള 18 പേരും നഗ്‌നരായി! ഇങ്ങനെയുള്ള തലക്കെട്ടുകളിലൂടെയാണ് രഹ്ന ഫാത്തിമ മുഖ്യവേഷത്തിലെത്തുന്ന പ്രിൻസ് ജോൺ സംവിധായകനായ ഏക സിനിമ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്റർസെക്സ് ഐഡന്...

അവിവാഹിതയായ യുവതി യുവാവുമൊത്ത് പൊലീസ് ക്യാമ്പിൽ താമസിച്ചത് സ്ഥലം മാറി വന്ന വനിത സബ് ഇൻസ്‌പെക്ടർ എന്ന വ്യാജേന; പിടിയിലായത് യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിത കോൺസ്റ്റബിൾമാർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെ

September 21, 2019 | 10:00 pm

ബിലാസ്പൂർ: സബ് ഇൻസ്‌പെക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസ് ക്യാമ്പിൽ യുവാവിനൊപ്പം കഴിഞ്ഞ യുവതി അറസ്റ്റിൽ. രാംപൂർ സ്വദേശിനിയായ പ്രഭ്‌ജ്യോത് കൗറാണ് അറസ്റ്റിലായത്. ട്രാൻസ്ഫറായി വന്ന സബ് ഇൻസ്‌പെക്ടർ എ...

തീവ്രവാദികൾക്കും കുറ്റവാളികൾക്കും ഇന്ത്യയിൽ ഇനി രക്ഷയില്ല; രാജ്യത്താകമാനമുള്ള ജനങ്ങളെയും നിരീക്ഷിക്കാൻ സ്ഥാപിക്കുന്നത് ഫേയ്‌സ് റെക്കഗ്നേഷൻ ക്യാമറകൾ; സ്ഥാപിക്കുക മുഖം പ്ലാസ്റ്റിക് സർജറി ചെയ്താലും തിരിച്ചറിയാനാകുന്ന സാങ്കേതിക വിദ്യ; ചൈനീസ് മാതൃകയിൽ രാജ്യസുരക്ഷക്ക് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ കേന്ദ്രസർക്കാർ നീക്കം

September 21, 2019 | 09:39 pm

ഡൽഹി: ചൈനിസ് മാതൃകയിൽ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ(ഫെയ്‌സ് റെക്കഗ്നേഷൻ) പൊതുസ്ഥലങ്ങളിൽ നടപ്പിലാക്കുന്നതോടെ രാജ്യത്തെ മുഴുവൻ പൗരന്മാരും ഭരണകൂടത്തിന്റെ നിരീക്ഷണത്തിൻ കീഴിലാകും. സംവിധാനത്തെ എതിർ...

ക്ലാസ് റൂമിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഓടി വന്ന് റൂം പൂട്ടി; പ്രകോപനമില്ലാതെ പൊതിരെ തല്ലും തുടങ്ങി; വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി തല്ലിച്ചതച്ചത് പ്രണയം നിരസിച്ചതിന്; പെൺകുട്ടിക്ക് ഗുരുതര പരിക്ക്

September 21, 2019 | 09:20 pm

ഇടുക്കി: പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ്സ് മുറിയിൽ പൂട്ടി ഇട്ട് ക്രൂരമായി മർദ്ദിച്ചു. വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റു. വാത്തിക്കുടി പഞ്ചായത്തിലെ പ്രമുഖ മാനേജ്‌മെന്റ് കോളെജിലെ മഞ്ഞപ്...

നടുവിരൽ ഉയർത്തിക്കാട്ടുന്നതും സ്ത്രീകൾക്കെതിരായ അതിക്രമത്തിൽപ്പെടും; 2014ൽ രജിസ്റ്റർ ചെയ്ത കേസിൽ വിധി പറഞ്ഞ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്

September 21, 2019 | 09:12 pm

ഡൽഹി: നടുവിരൽ ഉയർത്തിക്കാണിക്കുന്നതും സ്ത്രീകൾക്ക് നേരേയുള്ള അതിക്രമമായി കണക്കാക്കാമെന്ന് ഡൽഹി കോടതി. 2014-ൽ രജിസ്റ്റർ ചെയ്ത കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വസുന്ധര ...

MNM Recommends

Loading...
Loading...