Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202329Wednesday

സിനിമയിലെ വില്ലനെ നായിക ജീവിതത്തിൽ പ്രണയിച്ച് ജീവിത പങ്കാളിയാക്കി; രണ്ട് കുട്ടികളായപ്പോൾ രണ്ട് വഴിക്ക് വേർപിരിഞ്ഞ് പ്രിയാരാമനും രഞ്ജിത്തും; തമിഴ്‌നടി രാഗസുധയെ രണ്ടാം ദാമ്പത്യത്തിലെ പങ്കാളിയാക്കി രഞ്ജിത്ത്: തകർന്ന മറ്റൊരു താരദാമ്പത്യം കൂടി

സിനിമയിലെ വില്ലനെ നായിക ജീവിതത്തിൽ പ്രണയിച്ച് ജീവിത പങ്കാളിയാക്കി; രണ്ട് കുട്ടികളായപ്പോൾ രണ്ട് വഴിക്ക് വേർപിരിഞ്ഞ് പ്രിയാരാമനും രഞ്ജിത്തും; തമിഴ്‌നടി രാഗസുധയെ രണ്ടാം ദാമ്പത്യത്തിലെ പങ്കാളിയാക്കി രഞ്ജിത്ത്: തകർന്ന മറ്റൊരു താരദാമ്പത്യം കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിനിമാ ലോകത്തെ കൊട്ടിദ്‌ഘോഷിച്ച പ്രണയ വിവാഹങ്ങൾ തകർച്ചയിൽ കലാശിച്ച കഥയാണ് ഏറെക്കേട്ടത്. എന്നാൽ, ഇതിന് വ്യത്യസ്തമായ പ്രണയ വിവാഹങ്ങളും ഉണ്ടായിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയിൽ തുടരുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്. എന്നാൽ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന വേളയിൽ താരസുന്ദരിമാരെ കെട്ടി വീട്ടിലിരുത്തി കുട്ടികളെ നോക്കാനേല്പിക്കുന്ന പ്രവണതയാണ് പലപ്പോഴും ദാമ്പത്യ ത്തകർച്ചയിൽ സംഭവിക്കുന്നത്. എന്നാൽ സിനിമക്കഥ പോലെ വിവാഹിതരായ ദമ്പതികളാണ് തെന്നിന്ത്യയിൽ തന്നെ പ്രശസ്തരായ പ്രിയാരാമനും രഞ്ജിത്തും തമ്മിൽ ഉണ്ടായിരുന്നത്. അധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചില്ലെങ്കിലും പരസ്പ്പരം പ്രണയിച്ച ഇവർ ഒടുവിൽ ഒരുമിക്കുകയും പതിനാല് വർഷത്തോളം ദാമ്പത്യം നയിക്കുകയും ചെയ്തു. ഒടുവിൽ രണ്ട് കുഞ്ഞുങ്ങളായപ്പോൾ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രണ്ട് വഴിക്ക് പിരിയുകയായിരുന്നു മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളായ ഇവർ.

മഞ്ജു വാര്യരെ പോലെ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് പ്രിയാരാമൻ രഞ്ജിത്തിനെ വിവാഹം കഴിക്കുന്നത്. 'നേശം പുതുശു' എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുന്നതിനിടെയാണ് ഇവർ പ്രണയത്തിലാകുന്നത്. എന്നാൽ, അന്ന് ഈ പ്രണയം വിവാഹത്തിൽ കലാശിക്കുമെന്ന് അവർ കരുതുയിരുന്നില്ല. കാരണം അധികം സിനിമകളിൽ ഒരുമിച്ച് ഇവർ അഭിനയിച്ചിരുന്നില്ല. പ്രിയ ആകട്ടെ അക്കാലത്ത് തെന്നിന്ത്യയിൽ ആകെ അറിയപ്പെടുന്ന, വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന നായിക. രഞ്ജിത്ത് ആകട്ടെ സഹതാരമായും വില്ലൻ വേഷങ്ങളിലുമൊക്കെ അഭിനയിക്കുന്നു.

എന്നാൽ, നായിക-വില്ലൻ സങ്കൽപ്പമൊക്കെ സിനിമയിൽ മാത്രമായിരുന്നു ഇവർക്ക്. ജീവിതത്തിൽ ഒരുമിക്കാൻ മറ്റൊന്നും ഇവർ ആലോചിച്ചില്ല. വീട്ടുകാരുമായി ബന്ധപ്പെട്ട് തന്നെ വിവാഹം നടന്നു. 1999ലാണ് ഇരുവരും വിവാഹിതരായത്. ചെന്നൈയിൽ വച്ച് അത്യാവശ്യം ആർഭാഢ പൂർവ്വം തന്നെ വിവാഹം നടന്നു. വിവാഹ ശേഷം സിനിമയോട് വിടപറഞ്ഞു പ്രിയ രാമൻ. അന്ന് മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന നായികയായിരുന്നു പ്രിയാ രാമൻ. സൈന്യം, മാന്ത്രികം, നമ്പർ വൺ സ്‌നേഹ തീരം ബാംഗ്ലൂർ നോർത്ത്, കാശ്മീരം, ആറാം തമ്പുരാൻ , തുമ്പോളി കടപ്പുറം എന്നീ ചിത്രങ്ങളിലൂടെയാണ് പ്രിയ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഈ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചവയായിരുന്നു. അന്ന് ഗ്ലാമറസാകാൻ മടിക്കുന്ന നായികമാർക്കിടയിൽ അത്യാവശ്യം ഗ്ലാമറസായി തന്നെ പ്രിയ നിറഞ്ഞു നിന്നു.

വിവാഹത്തിന്റെ ആദ്യനാളുകളിൽ മറ്റുള്ളവരെ പോലെ തന്നെ ആരെയും കൊതിപ്പിക്കുന്ന വിധത്തിൽ ഇവർ ജീവിച്ചു. രഞ്ജിത്ത് സിനിമാ മേഖലയിൽ തുടരുകയും ചെയ്തു. പ്രധാനമായും തമിഴിലായിരുന്നു രഞ്ജിത്തിന്റെ ശ്രദ്ധ. ഇതിനിടെ രഞ്ജിത്ത് വില്ലാൻ വേഷങ്ങളിലൂടെയാണ് മലയാളത്തിലെത്തിയത്. രാജമാണിക്യം, നാട്ടുരാജാവ്, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളിൽ വില്ലനായി രഞ്ജിത്ത് എത്തി. ഈ വേഷങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിനിടെ ദാമ്പത്യത്തിൽ കല്ലുകടികൾ തുടങ്ങിയതോടെ പ്രിയ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവന്നു. വിവാഹത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പ്രിയാരാമൻ സീരിയൽ രംഗത്തു കൂടി മലയാളം -തമിഴ് രംഗത്ത് സജീവമായത്.

പ്രിയ നായികയാവുന്ന ഗാന്ധർവം എന്ന മെഗസ്സീരിയൽ സൂര്യാ ടിവിയിൽ സംപ്രേഷണം ആരംഭിച്ചിരുന്നു. ഗാന്ധർവത്തിൽ പ്രിയാരാമന്റെ നായകനാകുന്നത് ചലച്ചിത്രതാരവും റിയാലിലിറ്റി ഷോ അവതാരകനുമായ കിഷോർ സത്യയായിരുന്നു നായകൻ. അതിനിടെ സീരിയൽ നിർമ്മാണ രംഗത്തും പ്രിയാരാമൻ സജീവമായി. പ്രിയ നിർമ്മിച്ച് അഭിനയിച്ച പാവക്കൂത്ത് എന്ന സീരിയൽ മെഗാഹിറ്റ് ആയിരുന്നു. ഇന്നത്തെ ചലച്ചിത്ര സംവിധായകൻ ബോബൻ സാമുവൽ അരങ്ങേറ്റം കുറിച്ചത് പാവക്കൂത്തിന്റെ സംവിധായകനായായിരുന്നു.

ഇങ്ങനെ സീരിയൽ രംഗത്ത് സജീവമായ വേളയിലാണ് പ്രിയാ രാമന്റെ വിവാഹ മോചന കേസ് കോടതിയിലേക്ക് നീങ്ങിയത്. ചെന്നൈയിലെ താംബരം കോടതിയിൽ 2013 നവംബറിൽ നൽകിയ വിവാഹമോചന ഹർജി തുടർവാദങ്ങൾക്കായി നിന്നു. 2014 മെയ് 16 നാണ് കോടതി വിവാഹ മോചനം അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാലയളവിൽ ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. ഇവർക്ക് 2 മക്കളാണ് ഉള്ളത്. ആദിത്യയും ആകാശും. കുട്ടികളെ പ്രിയാ രാമനൊപ്പമാണ് കോടതി വിട്ടത്.

പ്രിയാരാമൻ രഞ്ജിത്ത് വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമേ ഒന്നിച്ചഭിനിയിച്ചിട്ടുള്ളൂ എങ്കിലും, എല്ലാവരും ഏറെ പ്രതീക്ഷയോടെ നോക്കികണ്ട വിവാഹമായിരുന്നു പ്രിയാരാമൻ രഞ്ജിത്ത് ദമ്പതികളുടെ. എന്നാൽ താളപ്പിഴകൾ അതിനും അധികം ആയുസ്സുണ്ടായില്ല. 14 വർഷം നീണ്ടു നിന്ന ബന്ധം് ഇവർ അവസാനിപ്പിക്കുകയായിയിരുന്നു. തുടർന്ന് രഞ്ജിത്ത് തമിഴ് നടി രാഗസുധയെ വിവാഹം ചെയ്തു. എന്നാൽ വിവാഹ മോചനത്തിന് ശേഷം പ്രിയാരാമൻ വീണ്ടും വിവാഹിതയാകാൻ തയ്യാറായിട്ടില്ല.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

Stories you may Like

More News in this category+

MNM Recommends +

Go to TOP