ക്ഷയ് കുമാർ നായകനാവുന്ന ചിത്രം ഒഎംജി 2 ന്റെ ടീസർ പുറത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഓഗസ്റ്റ് പതിനൊന്നിന് ചിത്രം തിയേറ്ററിലെത്തും.

അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. യാമി ഗൗതം നായികയാകുന്ന ചിത്രത്തിൽ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആദ്യ ചിത്രത്തിൽ മതമായിരുന്നു പ്രധാന വിഷയമെങ്കിൽ ഇതിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയം. പരേഷ് റവാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തിൽ ഭഗവാൻ കൃഷ്ണനായാണ് അക്ഷയ് കുമാർ പ്രത്യക്ഷപ്പെട്ടതെങ്കിൽ രണ്ടാം ഭാഗത്തിൽ ശിവനായാണ് എത്തുന്നത്.