Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിഎംഎഫ്ആർഐക്ക് ദേശീയ അംഗീകാരം: മികച്ച വാർഷിക റിപ്പോർട്ട്, മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധം

സിഎംഎഫ്ആർഐക്ക് ദേശീയ അംഗീകാരം: മികച്ച വാർഷിക റിപ്പോർട്ട്, മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധം

സ്വന്തം ലേഖകൻ

 കൊച്ചി: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) രണ്ട് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മികച്ച വാർഷിക റിപ്പോർട്ടിനുള്ള പുരസ്‌കാരവും മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്‌റു പുരസ്‌കാവുമാണ് ഇത്തവണ സിഎംഎഫ്ആർഐക്ക് ലഭിച്ചത്.

2020ലെ സിഎംഎഫ്ആർഐയുടെ ഗവേഷണപ്രവർത്തനങ്ങളെ അടസ്ഥാനമാക്കി പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിനാണ് പുരസ്‌കാരം. ഒരിക്കൽ ലഭിച്ചാൽ പിന്നീട് അഞ്ച് വർഷം കഴിഞ്ഞ് മാത്രമാണ് ഒരു സ്ഥാപനത്തെ ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ രണ്ടാം തവണയും സിഎംഎഫ്ആർഐ ഈ നേട്ടം സ്വന്തമാക്കിയെന്നത് ശ്രദ്ധേയമാണ്.

സിഎംഎഫ്ആർഐയിലെ പി എച്ച് ഡി ഗവേഷക ഡോ. എം അനുശ്രീയാണ് മികച്ച ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം നേടിയത്. കടൽപായലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ജൈവസംയുക്തങ്ങളുടെ ഔഷധമൂല്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണപ്രബന്ധമാണ് അനുശ്രീയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കാജൽ ചക്രവർത്തിക്ക് കീഴിലായിരുന്നു ഗവേഷണം. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും വെള്ളിമെഡലുമടങ്ങുന്നതാണ് പുരസ്‌കാരം.

ഐസിഎആറിന് കീഴിലുള്ള ഇന്ത്യയിലെ 114 സ്ഥാപനങ്ങളുമായി മത്സരിച്ചാണ് സിഎംഎഫ്ആർഐ പുരസ്‌കാരനേട്ടം കൈവരിച്ചത്. 2020ൽ ഐസിഎആറിന് കീഴിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സർദാർ പട്ടേൽ പുരസ്‌കാരം സിഎംഎഫ്ആർഐ നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP