തിരുവനന്തപുരം: റെയിൽവേ അറ്റകുറ്റപ്പണികളെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം. അഞ്ചു ട്രെയിനുകൾ റദ്ദാക്കി. രണ്ടു സർവീസുകൾ വെട്ടിച്ചുരുക്കി.

റദ്ദാക്കിയ ട്രെയിനുകൾ
ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്(12201)
നിലമ്പൂർ റോഡ്- ഷൊർണൂർ ജങ്ഷൻ അൺറിസർവ്ഡ് എക്സ്‌പ്രസ് (06466)
മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ് ( 16344)
ഷൊർണൂർ ജങ്ഷൻ- നിലമ്പൂർ റോഡ് അൺറിസർവ്ഡ് എക്സ്‌പ്രസ് (06467)
നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്‌പ്രസ് (16350)

വെട്ടിച്ചുരുക്കിയ സർവീസുകൾ
ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.

സമയം പുനഃക്രമീകരിച്ച സർവീസുകൾ
മംഗളൂരു സെൻട്രൽ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) 4.15 മണിക്കൂർ വൈകിയോടും. വൈകീട്ട് 6.40-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മംഗളൂരു സെൻട്രൽ തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) 2.15 മണിക്കൂർ വൈകിയോടും. രാത്രി 7.45-നാണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പുനഃക്രമീകരിച്ച സമയം.