എമിറാത്തുകൾ

യൂണിയൻ കോപ്; ദിവസവും സ്റ്റോറുകളിലെത്തുന്നത് 95 ഫാമുകളിൽ നിന്നുള്ള 100 ടൺ ഫ്രഷ് പച്ചക്കറികളും പഴങ്ങളും

ദുബൈ: ഏറ്റവും ഉയർന്ന ഗുണനിലവാരത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഉപഭോക്താക്കൾക്ക് മികച്ച വിലയിൽ ലഭ്യമാക്കാനാണ് യൂണിയൻ കോപ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജർ യാഖൂബ് അൽ ബലൂഷി പറഞ്ഞു. ദിവസവും 100 ടൺ പച്ചക്കറികളും പഴങ്ങളുമാണ് യൂണിയൻ കോപ് ശാഖകളിലെത്തുന്നത്. ഇവയിൽ 60 ടൺ പച്ചക്കറികളും 40 ടൺ പഴവർഗങ്ങളുമാണ്. കർശനമായ നിബന്ധനകളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇവയുടെ വിതരണക്കാരുമായി യൂണിയൻ കോപ് കരാറുകളിൽ ഏർപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ കോപിന്റെ ഓർഗാനിക് ഫാമുകളായ യൂണിയൻ ഫാമുകളുടെ ഇപ്പോഴത്തെ പ്രവർത്തനം സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. 20 ഇനങ്ങളിൽപെടുന്ന ഇലവർഗങ്ങളാണ് യൂണിയൻ ഫാമുകളിൽ ഉത്പാദിപ്പിക്കുന്നത്. യൂണിയൻകോപ് ശാഖകളിലേക്ക് ആവശ്യമായതിന്റെ 30 ശതമാനമാണിത്. സമാനമായ തരത്തിൽ യൂണിയൻകോപിന്റെ ഭാവി ശാഖകളിൽ ഏതിലെങ്കിലും പച്ചക്കറികൾ കൂടി ഉത്പാദിപ്പിക്കാൻ സാധിക്കുമോ എന്ന കാര്യം പഠനവിധേയമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. ഇതിന് പുറമെ, യൂണിയൻ കോപിലെത്തുന്ന സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ പ്രായത്തിലുള്ള സന്ദർശകർക്ക് അറിവ് പകരുന്ന ഒരു ആശയം കൂടിയാണിത്. ഹൈഡ്രോപോണിക്‌സ് കൃഷിരീതിയുടെ യഥാർത്ഥ രീതി ഇവർക്ക് വ്യക്തമാക്കിക്കൊടുക്കാൻ ഇതിലൂടെ സാധിക്കുന്നു.

 

MNM Recommends


Most Read