Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

റഷ്യയിലെ പ്രതിപക്ഷ നേതാവിന്റെ പെട്ടെന്നുള്ള മരണം; കൊലപാതകത്തിന് ഉത്തരവിട്ടത് പുടിനെന്നും അദ്ദേഹം മാനസിക വിഭ്രാന്തിയിലെന്നും പുടിന്റെ മുൻ സ്പീച്ച് റൈറ്റർ; റഷ്യൻ ഭരണാധികാരി ജീവിക്കുന്നത് യുക്തിഹീന ലോകത്തോ? നവാൽനിയുടെ ബോധം കെട്ടു വീഴ്ച കഥയോ?

റഷ്യയിലെ പ്രതിപക്ഷ നേതാവിന്റെ പെട്ടെന്നുള്ള മരണം; കൊലപാതകത്തിന് ഉത്തരവിട്ടത് പുടിനെന്നും അദ്ദേഹം മാനസിക വിഭ്രാന്തിയിലെന്നും പുടിന്റെ മുൻ സ്പീച്ച് റൈറ്റർ; റഷ്യൻ ഭരണാധികാരി ജീവിക്കുന്നത് യുക്തിഹീന ലോകത്തോ? നവാൽനിയുടെ ബോധം കെട്ടു വീഴ്ച കഥയോ?

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ഏതൊരു ഏകാധിപതിയുടെ ചരിത്രമെടുത്താലും കാണാൻ കഴിയുക അവരുടെ അന്ത്യനാളുകളിലെ തെറ്റിയ മനോനിലയായിരിക്കും. ഇതാണ് അവരെക്കൊണ്ട് കൂടുതൽ ക്രൂരതകൾ ചെയ്യിക്കുക. സമാനമായ രീതിയിൽ പുടിനും വിഭ്രാന്തിയിലാണെന്ന് പുടിന്റെ പ്രസംഗങ്ങൾ എഴുതി കൊടുത്തിരുന്ന വ്യക്തിയെ ഉദ്ധരിച്ച് സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. അതു തന്നെയായിരുന്നു പ്രതിപക്ഷ നേതാവ് നവാൽനിയുടെ കൊലപാതകത്തിന് പുടിൻ ഉത്തരവിടാൻ കാരണമെന്നും മുൻ സ്പീച്ച് റൈറ്റർ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിയതിന് ശേഷം നവാൽനിയുടെ മൃതദേഹം കാണാതായ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടാകുന്നത് എന്നും സൺ പറയുന്നു. തന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന നെവാൽനിയുടെ മരണത്തിന് പുടിൻ നേരിട്ട് തന്നെ ഉത്തരവാദിയാണെന്നാണ് പുടിന്റെ മുൻ സ്പീച്ച് റൈറ്റർ അബ്ബാസ് ഗല്യാമോവ് വിശ്വസിക്കുന്നത്.

ഇടക്കാലത്ത് പ്രസിഡണ്ട് പദത്തിൽ തന്റെ ഉറ്റ അനുയായി ഡിമിത്രി മെഡ്വെഡേവിനെ ഇരുത്തി പുടിൻ പ്രധാനമന്ത്രിയായ 2008 ൽ ആയിരുന്നു ഗ്ല്യാമോവ് പുടിനൊപ്പം ജോലി ചെയ്തത്. അന്ന് പുടിന്റെ പ്രസംഗങ്ങൾ എഴുതി തയ്യാറാക്കിയിരുന്ന വ്യക്തിയാണ് ഇപ്പോൾ പുടിന്റെ മനസ്സിന്റെ താളം തെറ്റിയിരിക്കുകയാണെന്ന് വെളിപ്പെടുത്തുന്നത്. നവൽനിയെ കൊല്ലാൻ തീരുമാനമെടുക്കുന്ന സമയത്ത് പുടിന്റെ മനോനില സ്ഥിരതയുള്ളതായിരുന്നില്ലെന്നും വികാരഭരമായ ഒരു തരം വിഭ്രാന്തിയിലായിരുന്നു എന്നും ഗ്ല്യാമോവ് ഡെയ്ലി എക്സ്പ്രസ്സിനോട് പറഞ്ഞു.

തികച്ചും യുക്തിഹീനനായ പുടിൻ തന്റേതായ ഒരു ലോകത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മനോനില താളം തെറ്റിയിരിക്കുകയാണ്. അതിനിടെ മുപ്പത് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചിരുന്ന നെവൽനി, ഒരു നടത്തത്തിനിടയിൽ ബോധം കെട്ടു വീഴുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്. നവാൽനിയുടെ മാതാവിന് നൽകിയ ഔദ്യോഗിക രേഖകൾ പ്രകാരം ഫെബ്രുവരി 16 ഉച്ചക്ക് 2:17 ന് ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

പുടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനി, പുടിന്റെ ഏകാധിപത്യ ഭരണത്തെയും യുക്രെയിൻ യുദ്ധത്തേയും നിശിതമായി വിമർശിച്ചിരുന്നു. പൊതുജനങ്ങൾക്കിടയിൽ ഏറെ പിന്തുണയുള്ള നവാൽനി ജയിലിനകത്ത് വെച്ചുതന്നെ കൊല്ലപ്പെടുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ഭയന്നിരുന്നു. അതുകൊണ്ടു തന്നെയാണ് ജയിലിനകത്ത് ആരെയോ ഉപയോഗിച്ച് പുടിൻ തന്നെ നെവാൽനിയെ കൊല്ലിക്കുകയായിരുന്നു എന്ന ആരോപണത്തിന് കാരണമായിരിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി പുടിന്റെ മനോനില സ്ഥിരതയുള്ളതല്ലെന്ന് പറഞ്ഞ ഗ്ല്യാമോവ്, ചിലപ്പോഴൊക്കെ പുടിൻ, ആഴ്‌ച്ചകളോളം അപ്രത്യക്ഷനാകാറുണ്ട് എന്നും പറഞ്ഞു. 2023-ൽ പ്രിഗോസിന്റെ നേതൃത്വത്തിൽ നടന്ന കലാപത്തിന് ശേഷം പുടിൻ തികച്ചും ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു എന്നും ഗല്ല്യമോവ് പറഞ്ഞു.അതായത്, എന്താണ് പറയുന്നത്, എന്താണ് ചെയ്യുന്നത് എന്ന് സ്വയം തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥ.

അന്വേഷണോദ്യോഗസ്ഥർക്ക് കൈമാറിയ മൃതദേഹം അപ്രത്യക്ഷമായതോടെ നവാൽനിയുടെ ,മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ വർദ്ധിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ മൃതദേഹം കുടുംബക്കാർക്ക് അന്ത്യ ചടങ്ങുകൾക്കായി വിട്ടു നൽകണമെന്ന് നവാൽനിയുടെ വക്താവ് കിയ യാർമിഷ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മൃതദേഹം കാണാതെ പോവുകയായിരുന്നു.

അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു എന്ന് സർക്കാർ അറിയിച്ച് സെയ്ല്ഖാർഡിലെ മോർച്ചറിയിൽ ഇപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, മരണകാരണം കണ്ടെത്താനാകാത്തതാണ് മൃതദേഹം വിട്ടു നൽകാൻ താമസത്തിനിടയാക്കുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP