Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

അമ്മക്ക് കാൻസർ ആണെന്ന് അറിഞ്ഞത് ഷോക്ക് ആയി; അമ്മ മരിച്ചതോടെ അച്ഛന്റെ  മദ്യപാനം കൂടി; കുറച്ച് നാൾ കൂടി ജീവിച്ചിരിക്കാൻ കാരണം ഗോഡ്ഫാദർ സിനിമ; ന്യുഡൽഹി ആണ് അറിയപ്പെടുന്ന നടൻ ആക്കി മാറ്റിയത്; വിജയരാഘവൻ മനസ് തുറക്കുമ്പോൾ

അമ്മക്ക് കാൻസർ ആണെന്ന് അറിഞ്ഞത് ഷോക്ക് ആയി; അമ്മ മരിച്ചതോടെ അച്ഛന്റെ  മദ്യപാനം കൂടി; കുറച്ച് നാൾ കൂടി ജീവിച്ചിരിക്കാൻ കാരണം ഗോഡ്ഫാദർ സിനിമ; ന്യുഡൽഹി ആണ് അറിയപ്പെടുന്ന നടൻ ആക്കി മാറ്റിയത്; വിജയരാഘവൻ മനസ് തുറക്കുമ്പോൾ

മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്

ലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഗോഡ് ഫാദർ എന്ന ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം മാത്രം മതി അദ്ദേഹത്തെ മനസിലാക്കാൻ. എൻ എൻ പിള്ളയുടെ  മകനാണ് നടൻ വിജയരാഘവൻ. ഇപ്പോൾ അച്ഛനെ കുറിച്ചുള്ള ഓർമ്മകളും നാടക ജീവിതവും പങ്കുവെക്കുകയാണ് വിജയരാഘവൻ. സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് നടൻ വിശേഷങ്ങൾ പങ്ക് വച്ചത്.

അച്ഛനും അമ്മയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടന്റെ വാക്കുകൾ ഇങ്ങനെ: അമ്മയോടുള്ള പ്രണയം കാരണം19 ാം വയസ്സിൽ അച്ഛൻ നാട് വിട്ടു.. അമ്മയോട് ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ട് മലേഷ്യക്ക് പോയെന്നും കാത്തിരിക്കണം എന്ന് പറഞ്ഞിട്ടാണ് പോയതെന്നും നടൻ ഓർക്കുന്നു.

അച്ഛനെക്കാൾ ഒന്നരവയസ്സ് മൂത്തത് ആയിരുന്നു അമ്മയെന്നും എന്നാൽ ഏറെക്കാലം കഴിഞ്ഞ് ഒളശ്ശയിലെ ഒരു സുഹൃത്തിനെ  രംഗൂണിൽ വച്ച് കണ്ടപ്പോൾ അമ്മ അപ്പോഴും വിവാഹം കഴിച്ചിട്ടില്ല എന്ന് അച്ഛൻ എന്ന് അറിയുകയും തിരികെ നാ്ട്ടിലെത്തി മൂന്നാം ദിവസം വിവാഹം കഴിക്കുകയുമായിരുന്നുവെന്നും നടൻ പറഞ്ഞു.

മലേഷ്യയിലെത്തി ജേർലിസ്‌റ് ആയി ജോലി ചെയ്തു എൻ എൻ പിള്ളസുഭാഷ് ചന്ദ്രബോസിനൊപ്പം ഐഎൻഎയിൽ ചേർന്നുവെന്നും അവിടെ അവതരിപ്പിക്കാൻ ആണ് അച്ഛൻ ആദ്യമായി നാടകം എഴുതുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

 

വിവാഹം കഴിഞ്ഞ് നാട്ടിലായിരിക്കുമ്പോഴാണ് നാടകത്തിലേക്ക് തിരിഞ്ഞതും
വിശ്വകേരള കലാ സമിതി തുടങ്ങിയതെന്നും ,മനുഷ്യൻ എന്നാണ് അച്ഛന്റെ ആദ്യ നാടകത്തിന്റെ പേരെന്നും വിജയരാഘവൻ പങ്ക് വച്ചു.നാടകത്തിന്റെ ഭാഗമായി ഞാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ച ഓർമ്മകളും അദ്ദേഹം പങ്ക് വക്കുന്നു.
 
6 വയസ്സുള്ളപ്പോൾ പോർട്ടർ കുഞ്ഞാലി എന്ന നാടകത്തിൽ ആണ് താൻ ആദ്യമായി അഭിനയിക്കുന്നതെനന്ും അദ്ദേഹം പങ്ക് വച്ചു.പഠനത്തിൽ താല്പര്യം ഇല്ലായിരുന്ന താൻ മുഴുവൻ സമയ നടക്കകാരൻ ആയെന്നും നടകവണ്ടി ഓടിക്കാനും കർട്ടൻ കെട്ടാനും അഭിനയിക്കുന്നതുമടക്കം എല്ലാം ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.

അച്ഛൻ ഗോഡ് ഫാദറിൽ അഭിനയിക്കാൻ കാരണം എന്താണെന്നും വിജയരാവൻ പറയുന്നുണ്ട്.ഗോഡ്ഫാദർ സിനിമയെക്കുറിച്ച് ചർച്ച നടക്കുന്ന സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതായത്. കാൻസർ ആണെന്ന് അറിഞ്ഞു. ഒരു ആരോഗ്യ പ്രശ്‌നവും ഇല്ലായിരുന്നു. പെട്ടെന്ന് മറവി വന്നു. പലതും അറിയാതായി. ആശുപത്രിയിൽ പോയി സ്‌കാൻ ചെയ്തപ്പോഴാണ് തലച്ചോറിനെ ബാധിച്ചത് അറിയുന്നത്. നാല് ദിവസം അമ്മ കിടപ്പിലായി. അച്ഛനിത് ഭയങ്കര ഷോക്കായി.

അമ്മയ്ക്ക് അച്ഛനെ പോലും അറിയാതെയായി. അച്ഛൻ അടുത്ത് നിന്ന് മാറിയില്ല. അമ്മ മരിച്ച ശേഷം അച്ഛൻ മാനസികമായി തകരുകയും മദ്യപാനിയുമായെന്ന് വിജയരാഘവൻ പറയുന്നു. അതിനിടെയാണ് ഗോഡ്ഫാദറിന്റെ കഥ പറയുന്നത്.

 

അച്ഛൻ ചെയ്താലേ ആ വേഷം നന്നാവൂ എന്ന് പറഞ്ഞു സിദ്ദിഖ് ലാൽ സമീപിക്കുകയായിരുന്നു.അഭിനയിക്കില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഇനി ഇവിടെ നിന്ന് പുറത്തിറങ്ങില്ലെന്നാണ് അച്ഛൻ പറഞ്ഞത്. ഏറെ നിർബന്ധിച്ചാണ് കഥ കേൾപ്പിച്ചത്. കഥ കേട്ട് എഴുന്നേറ്റ് ഇരുന്നു. മുഴുവൻ കഥ കേട്ട് നിങ്ങൾ എന്നെ ഇതിലേക്ക് വിളിക്കാൻ കാര്യം എന്താണെന്ന് ചോദിച്ചു. സാറിന്റെ ഇമേജ് ഞങ്ങൾ ഉപയോ?ഗിക്കുകയാണെന്ന് വിചാരിച്ചാൽ മതിയെന്ന് സിദ്ദിഖ്. അപ്പോൾ ഒറ്റ ചിരി ചിരിച്ചു. അന്ന് മദ്യപാനം നിർത്തി. പിന്നെ കുടിച്ചിട്ടില്ല. ആ സിനിമ വലിയ ഭാഗ്യമായെന്നും വിജയരാഘവൻ പറഞ്ഞു.

ഫൈബ്രോസിസ് എന്ന അസുഖമായിരുന്നു അച്ഛന്. വളരെ പതുക്കെയായിരുന്നു അസുഖം. ഷൂട്ടിം?ഗിന്റെ സമയത്ത് ചില പ്രശ്‌നങ്ങളുണ്ട്. കുറച്ച് കഴിഞ്ഞാൽ ശ്വാസം മുട്ടും. ഇന്നസെന്റ് ചേട്ടനെ അടിക്കുന്ന സീനുണ്ട്. അദ്ദേഹത്തിന്റെ പുറത്ത് എന്തോ വെച്ച് കെട്ടിയിട്ടുണ്ട്. ഡമ്മി വടിയാണെങ്കിലും അഥവാ കൊണ്ടാലോ എന്ന് കരുതി. കൂനിക്കൂടി ഇരിക്കുമെങ്കിലും അച്ഛൻ ഷോട്ട് തുടങ്ങിയാൽ ആളങ്ങ് മാറും. കട്ട് പറയുന്നത് വരെ അച്ഛൻ അടിച്ചു.

കട്ട് പറഞ്ഞപ്പോൾ അച്ഛന് ക്ഷീണമായി. എല്ലാവരും അച്ഛനെ കൊണ്ട് വന്ന് കസേരയിലുരുത്തി. അത് ശരി അടിച്ചവനെ പിടിക്കാൻ എല്ലാവരും ഉണ്ട്. അടി കൊണ്ടവനെ പിടിക്കാൻ ആരും ഇല്ലെന്ന് ഇന്നസെന്റ് ചേട്ടൻ പറഞ്ഞെന്നും വിജയരാഘവൻ ഓർത്തു. സിനിമ അച്ഛൻ തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്. ഹിറ്റായപ്പോൾ വലിയ സന്തോഷമായി. പണ്ടൊക്കെ അച്ഛൻ റോഡിൽ കൂടെ പോകുമ്പോൾ ഡാ, എൻഎൻ പിള്ള സാർ എന്ന് പറയും. സിനിമയിറങ്ങിയ ശേഷം അഞ്ഞൂറാൻ പോകുന്നെന്ന് പറയും. അച്ഛനത് ആസ്വദിച്ചിരുന്നെന്നും വിജയരാഘവൻ ഓർത്തു.

പിന്നീട് അഭിനയിക്കാൻ താല്പര്യം ഇല്ലായിരുന്നു പക്ഷെ തിലകന് ഒരു ഹാർട്ട് സർജറി വന്നപ്പോൾ നാടോടി എന്ന ചിത്രത്തിൽ പകരം അഭിനയിച്ചതായും വിജയരാഘവൻ ഓർക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP