Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം തുടർക്കഥ; വെള്ളറടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം; അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; ഓപ്പറേഷൻ ആഗ് എന്ന പേരിൽ തലസ്ഥാനത്ത് റെയ്ഡുമായി പൊലീസ്

തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം തുടർക്കഥ; വെള്ളറടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം; അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; ഓപ്പറേഷൻ ആഗ് എന്ന പേരിൽ തലസ്ഥാനത്ത് റെയ്ഡുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഗുണ്ടാ വിളയാട്ടം തുടരുന്നു. ഒരാളെ ഗുണ്ടാസംഘം അക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പ് വീണ്ടും ഭീതപടർത്തി ഗുണ്ടാ ആക്രമണം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം അഴിഞ്ഞാടിയത് വെള്ളറടയിലാണ്. കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും നടുറോഡിൽ മർദിച്ചു. ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. പണം അപഹരിച്ചതായും നാട്ടുകാർ പറഞ്ഞു.

ബഹളം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. 'കേറിപ്പോടാ എന്നുപറഞ്ഞ് അസഭ്യം പറഞ്ഞു, വെട്ടാൻ വന്നു' എന്ന് വീട്ടുടമ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയത് വൈകിയെന്നു നാട്ടുകാർ ആരോപിച്ചു. രാത്രി പത്തു മണിക്ക് വിളിച്ച് കാര്യമറിയിച്ചിട്ടും പൊലീസ് എത്തിയത് ഒന്നരമണിക്കൂറിനുശേഷമാണെന്നാണ് ആരോപണം. അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

അതിനിടെ തലസ്ഥാനത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. കരമന നേമം മേഖലയിലാണ് പരിശോധന നടക്കുന്നത്. ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ തുടർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം കരമനയിൽ അഖിൽ എന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു.

പ്രതികളെ 3 ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്. സംഭവം മാധ്യമങ്ങളിലടക്കം ചർച്ചാവിഷയമായതോടെയാണ് പൊലീസ് ഇടപെടുകയും അടിയന്തര നടപടികളിലേക്ക് കടക്കുകയും ചെയ്തിരിക്കുന്നത്. വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായതോടെയാണ് പൊലീസ് ഇടപെടൽ ഉണ്ടായത്.

സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്‌പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീടുകളിൽ റെയ്ഡ് നടത്താനുള്ള തീരുമാനം. ഇന്ന് പുലർച്ചെ മുതലാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്. ഇവരിൽ കാപ്പ ചുമത്തപ്പെട്ട പ്രതികളുടെ വീടുകളുമുണ്ട്. സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് 1880 ഗുണ്ടകൾ വിലസുന്നുണ്ടെന്നും ഇവരെ ഉടൻ പിടികൂടണമെന്നും വോട്ടെടുപ്പിനു തൊട്ടു മുൻപു സംസ്ഥാന പൊലീസ് മേധാവി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും റേഞ്ച് ഐജിമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകിയിരുന്നു. വിവരം തിരഞ്ഞെടുപ്പു കമ്മിഷനും കൈമാറി. ഇതിൽ കൊലക്കേസ് പ്രതികൾ മുതൽ മണ്ണുമാഫിയ സംഘാംഗം വരെ പെടും. എന്നാൽ, കേരള പൊലീസ് ആകെ പിടികൂടിയത് 107 ക്രിമിനലുകളെ മാത്രം. ഇവരുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ വിവിധ കോടതികൾ ഉത്തരവിട്ടതുകൊണ്ടാണു നടപടയുണ്ടായത്. ബാക്കി 1773 ഗുണ്ടകൾ പുറത്തുതന്നെ. മറ്റു പല ഗുണ്ടകളെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു രജിസ്റ്ററിൽ ഒപ്പു രേഖപ്പെടുത്തി തിരികെ വിടുന്ന സ്ഥിതിയാണ്. ജയിലിൽനിന്നു ജാമ്യത്തിൽ പുറത്തിറങ്ങുന്ന ഗുണ്ടകളെ പൊലീസ് നിരീക്ഷിക്കുന്നില്ലെന്നും ആരോപണമുണ്ട്.

കേരളത്തിലും ബെംഗളൂരുവിലുമായി 40 ഗുണ്ടാ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 470 പേർ സജീവമാണ്. അടുത്തയിടെ ഈ സംഘത്തിലെ 4 പേർ കർണാടക പൊലീസിന്റെ പിടിയിലായപ്പോഴാണ് ഇക്കാര്യം കേരള പൊലീസും അറിയുന്നത്. ലഹരിക്കടത്തിന്റെ മൊത്തക്കച്ചവടക്കാരാണിവർ. ബെംഗളൂരുവിൽനിന്നു വൻ തോതിൽ ലഹരിപദാർഥങ്ങൾ എത്തിച്ചു കേരളത്തിൽ വിതരണം ചെയ്തു ലക്ഷങ്ങൾ ഇവർ സമ്പാദിക്കുന്നെന്നാണ് വിവരം.

ഇവരെ അമർച്ച ചെയ്യാൻ കേരള കർണാടക പൊലീസിന്റെ സംയുക്ത ഓപ്പറേഷൻ ആലോചിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ക്വട്ടേഷനും ഗുണ്ടാപ്രവർത്തനവും നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കും പടർന്നെന്നും പൊലീസിനെതിരെയുള്ള അക്രമ സംഭവങ്ങൾ മുൻവർഷത്തെക്കാൾ മൂന്നിരട്ടിയായെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP