Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

അയർലന്റിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ ആക്രമണം; താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ചത് പത്തോളം യുവാക്കൾ ചേർന്ന്; സഹായമഭ്യർത്ഥിച്ചുള്ള എഴുത്തുകാരി നിവേദിത ശുക്ലയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

അയർലന്റിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ ആക്രമണം; താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ചത് പത്തോളം യുവാക്കൾ ചേർന്ന്; സഹായമഭ്യർത്ഥിച്ചുള്ള എഴുത്തുകാരി നിവേദിത ശുക്ലയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഡബ്ലിൻ: അയർലന്റിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ട്രാമിൽ വച്ചാണ് അതിക്രൂരമായ മർദ്ദനമേറ്റത്. ക്ലാസു കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ പത്തോളം യുവാക്കൾ ചേർന്ന് ആദ്യം വാക്കുകളാൽ അധിക്ഷേപിക്കുകയും പിന്നാലെ സഗ്ഗാർട്ട് എന്ന സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു.

പരിക്കേറ്റ യുവാവിന്റെ ശരീരത്തിൽ നിന്നും രക്തം വാർന്നൊഴുകുകയും മുഖം നീരുവച്ചു വീർക്കുകയും അസഹ്യമായ വേദനയും യുവാവ് അനുഭവിക്കുകയായിരുന്നു. ഇത്തരമൊരു സംഭവം ആദ്യമായിട്ടല്ല, മൈക്കൽ ഒകീഫിനെപ്പോലുള്ള വംശീയ ഹാൻഡിലുകൾ ദിനംപ്രതി ഇത്തരം പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. വംശീയ വെറിയരായ ആളുകൾ നിരന്തരം ഇന്ത്യക്കാർ അടക്കമുള്ളവർക്കു മേലിലേക്ക് ആക്രമണം അഴിച്ചു വിടുകയാണ്. മൈക്കൽ ഒകീഫിന്റെ അത്തരമൊരു ട്വീറ്റിന്റെ ലിങ്കും കുറിപ്പിനോടൊപ്പം നിവേദിത ശുക്ല പങ്കുവച്ചിട്ടുണ്ട.

മൈക്കൽ ഒകീഫിനെ പോലുള്ളവരുടെ പോസ്റ്റുകൾ ദയവായി റിപ്പോർട്ട് ചെയ്യുക എന്നഭ്യർത്ഥിച്ചുകൊണ്ടാണ് നിവേദിതയുടെ പോസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP