Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഹെൽമറ്റ് തെറിച്ച് പോയി; പ്ലസ് വൺ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് സഹോദരനോടൊപ്പം സ്‌കൂട്ടറിൽ പോകവേ അപകടം; മരിച്ചത് ബേക്കർ മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി സാറ അലി

വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഹെൽമറ്റ് തെറിച്ച് പോയി; പ്ലസ് വൺ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് സഹോദരനോടൊപ്പം സ്‌കൂട്ടറിൽ പോകവേ അപകടം; മരിച്ചത് ബേക്കർ മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി സാറ അലി

സ്വന്തം ലേഖകൻ

കോട്ടയം: പ്ലസ് വൺ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് സഹോദരനോടൊപ്പം സ്‌കൂട്ടറിൽ പോകവേ അപകടത്തിൽപെട്ട് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കോട്ടയം കൊല്ലാട് വടവറയിൽ ആലിച്ചൻ-സിസിലി ദമ്പതികളുടെ മകൾ അന്നു സാറ ആലി (17) യാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒൻപതിന് സഹോദരൻ അഡ്വിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കൊല്ലാട് കളത്തിക്കടവിൽ വച്ച് മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജിലെ വെന്റിലേറ്ററിലായിരുന്ന പെൺകുട്ടി ഇന്ന് പുലർച്ചെ മരിച്ചു.

കോട്ടയം ബേക്കർ മെമോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്നു. വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഹെൽമറ്റ് തെറിച്ച് പോയതാണ് തലയ്ക്ക് പരിക്കേൽക്കാൻ കാരണം. പരിക്കേറ്റ സഹോദരൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP