വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം; കോവിഡ് വാക്സിന്റെ പാർശ്വഫലത്തിൽ ആശങ്ക വേണ്ടെന്ന് ഡോ. ബി. ഇക്ബാൽ; പത്രവാർത്തകൾ ആശങ്കകൾക്ക് ഇടയാക്കുന്നതായി ആരോഗ്യപ്രവർത്തകൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോവിഡിനെതിരായ പ്രതിരോധ വാക്സിൻ കോവിഷീൽഡ് അപൂർവ അവസരങ്ങളിൽ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവക്ക് കാരണമായേക്കാമെന്ന നിർമ്മാതാക്കളായ ആസ്ട്രസെനെക കോടതിയിൽ മൊഴി നൽകിയതിൽ ആശങ്ക വേണ്ടതില്ലെന്ന് ആരോഗ്യ പ്രവർത്തകൻ ഡോ. ബി. ഇക്ബാൽ. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ പലവിധത്തിലുള്ള ആശങ്കകളും ആക്ഷേപങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഡോ. ഇക്ബാൽ വിശദീകരണം നൽകിയത്.
1796ൽ വസൂരിക്കുള്ള ഫലവത്തായ വാക്സിൻ അവതരിപ്പിച്ച എഡ്വേർഡ് ജെന്നറുടെ കാലം മുതൽ വാക്സിനുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. എന്നിട്ടും വാക്സിൻ വിരുദ്ധർ ഇടക്കിടെ അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. ഇവരെ പിന്തുണക്കുന്നവരാണ് പുതുമയൊന്നുമില്ലാത ആസ്ട്രസെനെക്കെയുടെ കോടതി പരാമർശം ഇപ്പോൾ വിവാദമാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ കോവിഡ് വാക്സിൻ എടുത്ത കാര്യവും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
'നേട്ട-കോട്ട വിശകലനം നടത്തി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും ലോകാരോഗ്യ സംഘടനയും കോവിഷീൽഡിന്റെ നേട്ടങ്ങൾ പരിഗണിക്കുമ്പോൾ അപകടസാധ്യത വളരെ അപൂർവമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജൻസിയല്ല. വാക്സിൻ സ്വീകരിച്ച പലർക്കും നേരത്തെ കോവിഡ് വന്നിരിക്കാൻ സാധ്യതയുണ്ട്. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ് ബാധിക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ അത് വാക്സിൻ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്' -ഡോ. ബി. ഇക്ബാൽ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം:
കോവിഡ് വാക്സിൻ വിവാദ റിപ്പോർട്ടുകൾ
1. കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയിൽ സമ്മതിച്ചതായുള്ള പത്രവാർത്തകൾ കോവിഡ് വാക്സിനെ സംബന്ധിച്ച് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
2. AstraZeneca (ആസ്ട്രസെനെക്ക) മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്സിൻ കോവിഷീൽഡ് (Covishield) ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തതാണ് ഫീൽഡ് ട്രയലിനായി ഫണ്ടിങ് നടത്തുക മാത്രമാണ് ആസ്ട്രാസെനെക്ക ചെയ്തിട്ടുള്ളത്.
3. ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസർ സാറാ കാതറിൻ ഗിൽബെർട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്സിന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്സിനായി വൈറൽ വെക്റ്റർ വാക്സിൻ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തത്. ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ വാക്സിൻ എടുത്തിട്ടുണ്ട്.
4. വാക്സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജൻസിയല്ല. മരുന്നിന്റെ പേറ്റന്റ് കൈവശമുള്ളതിനാൽ ആസ്ട്രസെനെക്ക കോടതിയിൽ മൊഴികൊടുത്തതാവാം.
5. വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ കോവിഷീൽഡിന്റെ അപകടസാധ്യതകൾ, നേട്ടങ്ങൾ പരിഗണിക്കുമ്പോൾ വളരെ അപൂർവ്വമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
6. വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം.
7. മാത്രമല്ല കോവിഡാനന്തര അവസ്ഥ/സിൻഡ്രോമിന്റെ (Post Covid Condition/Syndrome) ഭാഗമായി രക്തകട്ടകൾ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വാക്സിൻ സ്വീകരിച്ച പലർക്കും നേരത്തെ കോവിഡ് വന്നിരിക്കാൻ സാധ്യതയുണ്ട്. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ് ബാധിക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ അത് വാക്സിൻ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്
8. നിർഭാഗ്യവശാൽ , 1796-ൽ വസൂരിക്കുള്ള ഫലവത്തായ വാക്സിൻ അവതരിപ്പിച്ച എഡ്വേർഡ് ജെന്നറുടെ കാലം മുതൽ, വാക്സിനുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കപ്പെട്ടിട്ടും, ആന്റി വാക്സേഴ്സ് (Anti Vaxxers) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്സിൻ വിരുദ്ധർ ഇപ്പോഴും സജീവമായി പ്രവർത്തിക്കയും ഇടക്കിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദങ്ങൾ സ്രഷ്ടിച്ച് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കയും ചെയ്ത് വരുന്നുണ്ട്. . ഇവരെ പിന്തുണക്കുന്നവരാണു പുതുമയൊന്നുമില്ലാത ആസ്ട്രസെനെക്കെയുടെ കോടതി പരാമർശം ഇപ്പോൾ വിവാദമാക്കിയിട്ടുള്ളത്.
9. ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധുനിക വാക്സിനുകൾ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണു. ചില അർബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്സിനുകൾ പ്രയോഗിച്ച് വരുന്നു. ഉദാഹരണമായി Human Papilloma Virus Vaccine: HPV (ഗർഭാശയ കാൻസർ), Hepatitis B Vaccine (കരൾ കാൻസർ) തുടങ്ങിയവ.. എച്ച്ഐവി/എയ്ഡ്സ് പോലുള്ള മറ്റ് പകർച്ചവ്യാധികൾക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.
ഡോ ബി ഇക്ബാൽ
Stories you may Like
- കോവിഷീൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുവെന്നത് സത്യമോ?
- കോവിഡ് വാക്സിൻ എടുത്തവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടിലെന്ന് കേന്ദ്രം
- കോവാക്സിന് പാർശ്വഫലങ്ങളില്ലെന്ന് ഭാരത് ബയോടെക്
- ഹോട്ടൽ ജീവനക്കാർ പീഡിപ്പിച്ചെന്ന ദമ്പതിമാരുടെ കള്ളി വെളിച്ചത്തായി
- ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്സിൻ നൽകിയില്ലെന്നതിന് സ്ഥിരീകരണം
- TODAY
- LAST WEEK
- LAST MONTH
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- കാനഡയിലെ വീട്ടിനുള്ളിൽ ഡോണയെ കൊന്നു തള്ളിയത് ഭർത്താവ്; ചാലക്കുടുക്കാരിയെ കൊന്ന ശേഷം കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗം ഇന്ത്യയിലേക്ക് മുങ്ങിയെന്ന് കാനഡാ പൊലീസ് നിഗമനം; വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും ഇറക്കി അന്വേഷകർ; ലാലിനെ കണ്ടെത്താൻ നാട്ടിലും അന്വേഷണം അനിവാര്യം
- കുടുങ്ങിയത് 30 വയസിനോട് അടുത്ത് പ്രായമുള്ളയാൾ; താമസിക്കുന്നത് ആ പെൺകുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റർ അകലെ; സ്വന്തം വീട്ടിൽ നിൽക്കാതെ സഹോദരിയുടെ വീട്ടിൽ ഉറങ്ങുന്നത് പതിവ്; സിസിടിവി ദൃശ്യം നിർണ്ണായകമായി; അറസ്റ്റിലായത് ലഹരിക്ക് അടിമയായ യുവാവ്; ഹൊസ്ദുർഗിൽ വില്ലനെ പൊക്കിയത് അതിവേഗം
- 'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ
- ഈ വർഷം 37,512 കോടി കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യ 9 മാസം എടുക്കാവുന്ന തുകയെത്ര എന്ന് ഇതുവരെ അറിയിച്ചില്ല; വിരമിക്കുന്നവർക്ക് കൊടുക്കാൻ പണമില്ലാ അവസ്ഥ; 7500 കോടി ഉടൻ വേണമെന്ന് ധനവകുപ്പ്; അടുത്ത മാസം ശമ്പളവും പെൻഷനുമെല്ലാം മുടങ്ങാൻ സാധ്യത
- ബാംഗ്ലൂരു വരെ കൂട്ടുകാരനും അനുഗമിച്ചു; വിദേശത്തേക്ക് കടക്കാൻ ടിക്കറ്റ് എടുത്തു നൽകിയതും സുഹൃത്തും; നവവരനെ ഒളിപ്പിച്ചു കടത്തിയത് പൊക്കുന്നിലെ രാജേഷ് അറസ്റ്റിൽ; ജർമനിയിലുള്ള രാഹുലിനെ നാട്ടിലെത്തിക്കാൻ ശ്രമം; എയ്റോനോട്ടിക്കൽ കമ്പനിയെ എല്ലാം അറിയിച്ചു; പന്തീരാങ്കാവിൽ വൻ ഗൂഢാലോചന
- ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണു ഞാൻ! 150 പവനും കാറും സ്വപ്നം കണ്ട് വിവാഹ കച്ചവടത്തിന് ഇറങ്ങിയ രാഹുൽ വിദേശത്തേക്ക് കടന്നുവെന്നത് ശരിയോ? ബ്ലൂ കോർണർ നോട്ടീസുമായി പൊലീസ്; വീട്ടുകാരും ഒളിവിൽ; പന്തീരാങ്കാവിൽ സംഭവിക്കുന്നത്
- ജോസ് കെ മാണിക്ക് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ പദവി ഓഫർ; രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും; ആർജെഡിയുടേയും എൻസിപിയുടേയും അവകാശ വാദം അവഗണിക്കും; കേരളാ കോൺഗ്രസ് എമ്മിന് മൂന്നാം കാബിനറ്റ് പദവി; രാജ്യസഭാ പൊട്ടിത്തെറി ഒഴിവാക്കാൻ ഫോർമുല റെഡി
- സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി; നേരത്തെ പറഞ്ഞ ജ്യുഡീഷ്യൽ അന്വേഷണം പത്രസമ്മേളനത്തിൽ പറഞ്ഞാൽ സമരം തീർക്കാമെന്ന ഫോർമുലയും അവതരിപ്പിച്ചു; യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയത് പ്രേമചന്ദ്രൻ; സോളാർ സമരം അവസാനിച്ചത് എങ്ങനെ? ജോൺ മുണ്ടക്കയം 'ഇടനില' പറയുമ്പോൾ
- അന്തർമുഖനായി ഒതുങ്ങിപ്പോയ പഠനകാലം; തിയേറ്ററുകളിലേക്കുള്ള പതിവ് സഞ്ചാരം അഭിനയ മോഹം വളർത്തി; ചുരുളിയിലെ ഡ്രൈവർ വേഷം ജീപ്പ് ഓടിച്ചു കയറ്റിയത് മികച്ച കഥാപാത്രങ്ങളിലേക്ക്; രംഗണ്ണയുടെ സ്വന്തം അമ്പാനായ മാസ്സായി; ആവേശം താരം സജിൻ ഗോപുവിന്റെ സിനിമ വഴികൾ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍