Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

കാനഡയിലെ വീട്ടിനുള്ളിൽ ഡോണയെ കൊന്നു തള്ളിയത് ഭർത്താവ്; ചാലക്കുടുക്കാരിയെ കൊന്ന ശേഷം കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗം ഇന്ത്യയിലേക്ക് മുങ്ങിയെന്ന് കാനഡാ പൊലീസ് നിഗമനം; വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും ഇറക്കി അന്വേഷകർ; ലാലിനെ കണ്ടെത്താൻ നാട്ടിലും അന്വേഷണം അനിവാര്യം

കാനഡയിലെ വീട്ടിനുള്ളിൽ ഡോണയെ കൊന്നു തള്ളിയത് ഭർത്താവ്; ചാലക്കുടുക്കാരിയെ കൊന്ന ശേഷം കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗം ഇന്ത്യയിലേക്ക് മുങ്ങിയെന്ന് കാനഡാ പൊലീസ് നിഗമനം; വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും ഇറക്കി അന്വേഷകർ; ലാലിനെ കണ്ടെത്താൻ നാട്ടിലും അന്വേഷണം അനിവാര്യം

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: കാനഡയിൽ ചാലക്കുടി സ്വദേശി യുവതി മരിച്ചതുകൊലപാതകമെന്ന് സംശയം. പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകൾ ഡോണ സാജ (34)നെ മെയ്‌ ഏഴിനാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ. പൗലോസിനെ ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവ ദിവസംതന്നെ ലാൽ കെ. പൗലോസ് ഇന്ത്യയിലേക്ക് കടന്നുവെന്നാണ് സംശയം. ലാൽ കെ പൗലോസിനെതിരെ കനാഡ സർക്കാർ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഡോണാ സാജനെ ലാൽ കെ പൗലോസ് കൊലപ്പെടുത്തിയെന്ന് കാനഡ പൊലീസും ഏതാണ്ട് ഉറപ്പിച്ചുവെന്നാണ് വാറണ്ടിൽ നിന്നും മനസ്സിലാകുന്നത്. എട്ടുവർഷമായി ഇരുവരും കാനഡയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികൾ വിവരം നൽകിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയിൽ കണ്ടത്. ഭാര്യയെ കൊന്ന് ഭർത്താവ് നാടുവിട്ടുവെന്നാണ് സംശയം. ശാസ്ത്രീയ തെളിവുകളിലൂടെയാണ് ഡോണയുടേതുകൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്.

അതിന് ശേഷമാണ് ഭർത്താവിനെതിരെ വാറണ്ടും പുറപ്പെടുവിച്ചത്. കാനഡ പത്രങ്ങളിലും വെബ് സൈറ്റിലും ഇയാളുടെ ചിത്രം സഹിതം വാർത്തയും നൽകി. പ്രതിയെ കുറിച്ച് വിവരമുള്ളവർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പരും നൽകി. ഇതിനൊപ്പമാണ് കേരളത്തിലുള്ള ബന്ധുക്കളേയും വിവരം അറിയിക്കുന്നത്. ലാൽ കെ പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. ഇന്ത്യയിലേക്ക് കടന്ന ലാലിനെ പിടികൂടാൻ കാനഡ ഇന്ത്യയുടേയും സഹായം തേടും. ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര ബന്ധം അത്ര ശക്തമല്ല. കുറ്റാവളികളെ കൈമാറുന്നതിലും നിരവധി നൂലാമാലകളുണ്ട്.

ഇതെല്ലാം മനസ്സിലാക്കി ലാൽ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ കൊല്ലപ്പെട്ട ഡോണയും ഇന്ത്യാക്കാരിയാണ്. അതുകൊണ്ട് തന്നെ ലാലിന് അധിക കാലം ഒളിച്ചിരിക്കാൻ കഴിയില്ലെന്നാണ് കാനാഡ പൊലീസിന്റെ കണക്കു കൂട്ടൽ. ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായവും കാനഡ തേടിയേക്കും. യുവതിയുടെ ബന്ധുക്കൾ കേരളാ പൊലീസിനും ഇതു സംബന്ധിച്ച പരാതി നൽകാൻ സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ നിയമ വിശങ്ങൾ പരിശോധിച്ച് കേരളത്തിലും കേസെടുക്കാൻ സാധ്യത ഏറെയാണ്.

എന്തിനാണ് ഡോണയെ കൊന്നത് അടക്കമുള്ള കാരണം അജ്ഞാതമാണ്. ഡോണയുടെ വീട്ടുകാർക്കും ഇതേ കുറിച്ച് ഒന്നും അറിയില്ല. ഡോണയെ കൊന്ന ശേഷം ലാൽ മറ്റേതെങ്കിലും സുരക്ഷിത രാജ്യത്തേക്ക് കടക്കാനും സാധ്യത ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP