Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

നടൻ ധനുഷിന്റെ പിതാവെന്ന് അവകാശപ്പെട്ട കതിരേശൻ അന്തരിച്ചു; മധുരെ രാജാജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം; ധനുഷിന്റെ പേരിൽ കതിരേശൻ നടത്തിയ നിയമ പോരാട്ടങ്ങൾ നിരവധി

നടൻ ധനുഷിന്റെ പിതാവെന്ന് അവകാശപ്പെട്ട കതിരേശൻ അന്തരിച്ചു; മധുരെ രാജാജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം; ധനുഷിന്റെ പേരിൽ കതിരേശൻ നടത്തിയ നിയമ പോരാട്ടങ്ങൾ നിരവധി

മറുനാടൻ ഡെസ്‌ക്‌

മധുര: തമിഴ് താരം ധനുഷിന്റെ യഥാർഥ പിതാവ് എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കതിരേശൻ(70) അന്തരിച്ചു. മധുരെ രാജാജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ആശുപത്രിയിൽ ആയിരുന്നു . മീനാക്ഷിയാണ് ഭാര്യ.

മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി സ്വദേശികളാണ് കതിരേശനും മീനാക്ഷിയും. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നായിരുന്നു ഇവർ ഉന്നയിച്ചത്. തുടർന്ന് കതിരേശനും മീനാക്ഷിയും നടത്തിയ നിയമ പോരാട്ടങ്ങൾ വലിയ വാർത്തയായിരുന്നു.

കുട്ടിക്കാലത്ത് നാടുവിട്ട പോയ തങ്ങളുടെ മകനാണ് ധനുഷെന്നും കതിരേശനും ഭാര്യയും അന്ന് പറഞ്ഞത്. കൂടാതെ ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നൽകണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് തള്ളിയിരുന്നു. പിന്നീട് വ്യാജ രേഖകൾ ഉപയോഗിച്ച് താരം കേസിൽ വിധി നേടിയതെന്ന് ആരോപിച്ച് ഇവർ മധുരൈ ഹൈക്കോടതിയിൽ ഹരജി നൽകി. ധനുഷിന് അനുകൂലമായിട്ടായിരുന്നു വിധി വന്നത്. എന്നാൽ തങ്ങളുടെ ആരോപണത്തിൽ നിന്നും പിന്നോട്ടില്ലെന്നും മേൽകോടതിയെ സമീപിക്കുമെന്നും അന്ന് കതിരേശനും മീനാക്ഷിയും പറഞ്ഞു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP