Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202412Wednesday

നാടകത്തിൽ നിന്നും സിനിമയിൽ എത്തി; സീരിയലിലും നിറഞ്ഞു; കാരുണ്യത്തിൽ ചെയ്തത് മികച്ച വേഷം; മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ അന്തരിച്ചു

നാടകത്തിൽ നിന്നും സിനിമയിൽ എത്തി; സീരിയലിലും നിറഞ്ഞു; കാരുണ്യത്തിൽ ചെയ്തത് മികച്ച വേഷം; മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൂറ്റനാട്: സിനിമാ, സീരിയൽ താരം മേഴത്തൂർ ഹർഷം വീട്ടിൽ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ്. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി. മുമ്പ് പ്രവാസിയായിരുന്നു.

നാടകരംഗത്തു നിന്നാണ് മോഹനകൃഷ്ണനെ സിനിമയിലെത്തിയത്. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ് സിനിമയിൽ എത്തിച്ചത്. കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി തുടങ്ങിയ പ്രധാന സീരിയലുകളിലും വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'കാരുണ്യ'ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു.

തൃത്താല ഹൈസ്‌കൂളിലെ മുൻ അദ്ധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് (വഡോദര), ലക്ഷ്മി (അദ്ധ്യാപിക, എറണാകുളം). സഹോദരങ്ങൾ: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP