Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202423Thursday

ബാപ്പ സി എച്ച് മുഹമ്മദ് കോയ മരിക്കുമ്പോൾ വീട് ജപ്തിയിലായിരുന്നു; അന്ന് ഏറെ സഹായിച്ചത് ബേബി ജോൺ; ഞാൻ പിഡിപിക്ക് എതിരെ സംസാരിച്ചപ്പോൾ ഒരുകൂട്ടർ സംഘിയായും മറുകൂട്ടർ മതതീവ്രവാദിയായും ചാപ്പ കുത്തി; ഡോ എം കെ മുനീർ മനസ് തുറക്കുന്നു

ബാപ്പ സി എച്ച് മുഹമ്മദ് കോയ മരിക്കുമ്പോൾ വീട് ജപ്തിയിലായിരുന്നു; അന്ന് ഏറെ സഹായിച്ചത് ബേബി ജോൺ; ഞാൻ പിഡിപിക്ക് എതിരെ സംസാരിച്ചപ്പോൾ ഒരുകൂട്ടർ സംഘിയായും മറുകൂട്ടർ മതതീവ്രവാദിയായും ചാപ്പ കുത്തി; ഡോ എം കെ മുനീർ മനസ് തുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

സി എച്ച് മുഹമ്മദ് കോയയുടെ മകനെ അറിയാത്തവരില്ല. ഡോ. എം. കെ മുനീർ. വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമല്ല, സാമൂഹിക പ്രവർത്തകൻ, ഡോക്ടർ, ഗായകൻ, എഴുത്തുകാരൻ അങ്ങനെ ബഹുമുഖവ്യക്തിത്വമാണ് മുനീർ. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗവും സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളുമാണ്. 2011-2016 യുഡിഎഫ് മന്ത്രിസഭയിൽ സാമൂഹ്യക്ഷേമ- പഞ്ചായത്ത് മന്ത്രിയായിരുന്നു. നിയമസഭയിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എ കെ ആന്റണി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ഇന്ത്യ വിഷൻ ചാനലിന്റെ ചെയർമാനായിരുന്നു. ലീഗിലെ പുരോഗമന മുഖം എന്നറിയപ്പെടുന്നു. നല്ലൊരു വായനക്കാരനാണ്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുമായുള്ള അഭിമുഖത്തിൽ ഡോ. എം.കെ.മുനീർ തന്റെ പിതാവ് സി എച്ച് മുഹമ്മദ് കോയയെയും നൈതികത നിറഞ്ഞ പഴയ രാഷ്ട്രീയകാലത്തെയും ഓർത്തെടുക്കുന്നു. ഒപ്പം സമകാലിക രാഷ്ട്രീയത്തിലെ ശീലക്കേടുകളെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നു.

അഭിമുഖത്തിലേക്ക്:

ഷാജൻ സ്‌കറിയ: കേരള ചരിത്രത്തിലെ ഏറ്റവും വലിയ മഹാരഥന്മാരിൽ ഒരാളായിരുന്നു സിഎച്ച് മുഹമ്മദ് കോയ. 56ാം മത്തെ വയസ്സിൽ അന്തരിക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ഉപ മുഖമന്ത്രി സ്ഥാനം, അടക്കം കേരള രാഷ്ട്രീയത്തിൽ ഇത്രയേറെ പദവികൾ വഹിച്ച മറ്റൊരു നേതാവ് ഇല്ല. അദ്ദേഹത്തിന്റെ മകൻ എന്ന ഒറ്റക്കാരണത്താൽ തന്നെ ഡോ. എം. കെ. മുനീർ മലയാളി സമൂഹത്തിന് സ്വീകാര്യനാണ്. എഴുത്തുകാരൻ, സംഗീതജ്ഞൻ, അക്കാഡമീഷൻ, ഡോക്ടർ അങ്ങനെ പോകുന്നു, ഡോ. എംകെ. മുനീറിന്റെ വിശേഷങ്ങൾ. ഇന്നത്തെ നമ്മുടെ അതിഥി ഡോ. എം. കെ. മുനീർ.

വളരെ സന്തോഷം ഉണ്ട്, ഈ സ്റ്റുഡിയോയിൽ ഇരുന്ന് അങ്ങയോട് സംസാരിക്കേണ്ടി വരുമ്പോൾ. ഈ എപ്പിസോഡിൽ എനിക്ക് സംസാരിക്കാനുള്ളത് അങ്ങയുടെ ജീവിതം ആണ്. പ്രത്യേകിച്ച് അച്ഛൻ. അങ്ങയുടെ ബാപ്പാ എന്നു പറയുന്നത് കേരള ജനതയ്ക്ക് ഒരിക്കലും മറക്കാൻ കഴിയുന്ന ഒരാളല്ല. ബാപ്പാ മരിക്കുമ്പോൾ അങ്ങേയ്ക്ക് എത്ര വയസ്സുണ്ടായിരുന്നു?

ഡോ. എം കെ മുനീർ: എനിക്ക് 21 വയസ്സ്

അന്ന് പഠിക്കുവായിരുന്നോ?

പഠിക്കുവായിരുന്നു.

ബാപ്പായുടെ മരണം, അക്കാലം ഓർത്തെടുക്കുമ്പോൾ?

ഞാനന്ന് ബാംഗ്ലൂരിൽ ആണ്. ബാംഗ്ലൂർ മെഡിക്കൽ കോളജിൽ പഠിക്കുന്ന സമയം. അതിന്റെ ഒരു വെക്കേഷന് ഞാൻ കാലിക്കറ്റിൽ വന്നു. അപ്പോൾ പെട്ടെന്ന് അസുഖം അധികമായിട്ടുണ്ടെന്ന് മാത്രമേ ഞങ്ങൾ അറിയുന്നുള്ളൂ. ഹൈദ്രാബാദിൽ അവിടുത്തെ വ്യവസായ മന്ത്രിമാരുടെ ഒരു യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയിട്ടാണ് പോയത്.

അന്ന് വ്യവസായ വകുപ്പുമുണ്ടോ അദ്ദേഹത്തിന്?

ഇല്ല അന്ന് ഇ അഹമ്മദിനായിരുന്നു വ്യവസായ വകുപ്പ്.

ഇ അഹമ്മദ് പുറത്തേക്ക് ഒരു യാത്ര പോയി. അപ്പോൾ അതിന്റെ ചുമതല ബാപ്പയ്ക്ക് ആയിരുന്നു. അങ്ങനെ അന്ന് എനിക്കു തോന്നുന്നു എസ്.എം.കൃഷ്ണ അടക്കം ഉള്ള എല്ലാ സംസ്ഥാനങ്ങളുടെയും വ്യവസായ മന്ത്രിമാരുടെ ഒരു കൂട്ടായ്മ ആയിരുന്നു.അതിൽ പങ്കെടുത്ത് അന്ന് രാത്രി വിശ്രമിക്കാൻ വേണ്ടി ഉറങ്ങാൻ വേണ്ടി പോയതാണ്. ഉറക്കത്തിൽ ആണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ അബോധാവസ്ഥയിൽ

രാവിലെയാണ് അറിയുന്നത്? ജീവൻ ഉണ്ട്?

പിന്നെ പൾസ് ഒക്കെ ഉണ്ട്. നേരെ അവിടുത്തെ ഹൈദ്രബാദ് ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തു. പിന്നെ എം ടി രാമറാവു ആയിരുന്നു മുഖ്യ മന്ത്രി. അദ്ദേഹം എല്ലാം കാര്യങ്ങളും ഏറ്റെടുത്തു ചെയ്തു. അപ്പം ഞങ്ങൾക്ക് കിട്ടുന്ന വിവരം വളരെ അത്യാസന്ന നിലയിൽ ആണ് എന്നുള്ളതാണ്. അപ്പം ഞാനും ഉമ്മയും കൂടെ ഞങ്ങൾ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. ബാംഗ്ലൂരിൽ നിന്ന് കണക്ഷൻ ഫ്ളൈറ്റ് ഹൈദ്രബാദിലേക്ക് ഉണ്ട്. പക്ഷെ ബാംഗ്ലൂരിൽ ഞങ്ങൾ എത്തിയ ശേഷം ഞങ്ങളോട് അവിടെ ഉള്ള എല്ലാ ആളുകളും അവിടെ ഉള്ള കടകൾ എല്ലാം അടച്ചിരിക്കുന്നു. എന്തോ പന്തികേട് തോന്നി. ഞങ്ങളോട് തിരിച്ചു പോകാൻ വേണ്ടി പറഞ്ഞു. അപ്പം തന്നെ ഞങ്ങൾ തീരുമാനിച്ചു. അപ്പഴേ പിന്നെ മരണം സംഭവിച്ചു എന്നുള്ളതാണ് അറിയുന്നത് വഴിയിൽ വച്ച്

അമ്മയ്ക്ക് അത് സഹിക്കാൻ പറ്റിക്കാണില്ല?

ഉമ്മ ബോധരഹിതയായി കാറിൽ വീണു. അങ്ങനെ ഞങ്ങൾ വീട്ടിൽ കോഴിക്കോട് വീട്ടിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ ബോഡി നേരെ തിരുവനന്തപുരത്തേക്ക് ആണ് കൊണ്ടു പോയത്. ഇവിടെ ദർബാർ ഹാളിൽ പൊതു ദർശനത്തിന് വച്ചു.

അന്ന് ഉപ മുഖ്യമന്ത്രിയാണ് അല്ലേ?

ഉപ മുഖ്യമന്ത്രിയാ. അപ്പം മുഖ്യമന്ത്രി കരുണാകരൻ ആണ്. അപ്പം കരുണാകരൻ ആണ് ഇവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കിയത്. അതിനു ശേഷം കോഴിക്കോടേക്ക് കൊണ്ടു വന്നു.

സാധാരണ നമ്മൾ കൊണ്ടുപോകുന്നത് പോലെ തന്നെ?

ഹെലികോപ്റ്ററിൽ അവിടേക്ക് കൊണ്ടു വന്നു.

അപ്രതീക്ഷിതമായിരുന്നു അല്ലേ ആ മരണം?

വളരെ അപ്രതീക്ഷിതമായിരുന്നു ആ മരണം. കാരണം, അത്രയും സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു കൊണ്ടു നിൽക്കുമ്പോൾ ആണ്.

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ ബാപ്പായ്ക്ക്?

അദ്ദേഹം പ്രമേഹ രോഗിയായിരുന്നു.ഏറ്റവും ശ്രദ്ധിക്കാതെ പോയിട്ടുള്ള ജീവിത ശൈലി രോഗമെന്ന നിലയ്ക്ക്... ഭക്ഷണ പ്രിയനായിരുന്നു. അതുപോലെ തന്നെ വിശ്രമമില്ലാത്ത ഓട്ടമായിരുന്നു. ഇതെല്ലാം പ്രമേഹത്തെ പിന്നെ ഒന്നു കൂടി കൂട്ടുന്ന രീതിയിലേക്ക് പോയി.

ബാപ്പായ്ക്ക് വളരെ നല്ല സൗഹൃദങ്ങൾ ഉണ്ടായിരുന്നു അല്ലേ? എനിക്കു തോന്നുന്നത് എന്റ്റിആർ വന്നെന്നു തോന്നു അന്ന്?

എന്റ്റിആർ വന്നു എന്റ്റിആറുമായിട്ടു നല്ല ബന്ധം ആയിരുന്നു. ഒരുവിധം മറ്റുള്ള സംസ്ഥാനങ്ങളിൽ ഉള്ള

എന്റ്റിആർ ഇവിടെ വന്നിട്ടുണ്ട് ബാപ്പയെ കാണാൻ

അവിടെ പിന്നെ ഇവിടേക്ക് വീട്ടിലേക്ക് വന്നിട്ടില്ല.

അവിടെ ആശുപത്രിയിൽ വന്നു.

ആശുപത്രിയിലെ കാര്യങ്ങൾ നോക്കി. കരുണാനിധി എന്നും തിരുവനന്തപുരത്ത് വന്നു കഴിഞ്ഞാൽ ഞങ്ങളുടെ കൂടെയാണ് താമസം.

താമസിച്ചോണ്ട് ഇരുന്നത്?

ക്ലിഫ് ഹൗസിൽ ആയിരുന്നു താമസിക്കാറ്. എംജിആറുമായിട്ടും നല്ല ബന്ധം ഉണ്ട്.

എംജിആറുമായിട്ടും നല്ല ബന്ധമായിരുന്നോ?

എംജിആർ അദ്ദേഹത്തിന് അവിടെ വച്ച് ഒരു ആക്രമണം ഉണ്ടായിരുന്നു.

അതെന്നാ അതെന്നാ സംഭവിച്ചത് അത് ഒന്നു വിശദീകരിക്കാമോ?

അത് അദ്ദേഹം

അതായത് ബാപ്പ ചെന്നൈയ്ക്ക് പോകുന്നു. മദ്രാസിന് പോകുന്നു?

അദ്ദേഹം മന്ത്രിയാണ് അന്ന്. അന്ന് ഉപ മുഖ്യമന്ത്രിയാണ്. ചെന്നൈയിൽ അവിടെയുള്ള ഒരു ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയിട്ട് മിനിസ്റ്റർ എന്ന നിലയ്ക്ക് പോകുവാ. അപ്പം അവരുടെ പിന്നെ സ്റ്റേറ്റ് കാർ ആണ്. തമിഴ്‌നാട് ഗവൺമെന്റിന്റെ സ്റ്റേറ്റ് കാറിൽ ആണ്. അപ്പോൾ അദ്ദേഹം തൊപ്പി വച്ചിട്ട് ആണ് കാറിൽ പോകുന്നത്. എനിക്ക് തോന്നുന്നു, ഏതോ, എഐഡിഎംകെയുടെ നേതാവ് ആണ് എന്നു കരുതിയിട്ട് ഡിഎംകെയുടെ ഒരു സമരം നടക്കുകയാണ്. അതിന്റെ ഉള്ളിലേക്ക് ആണ് കടക്കുന്നത്. അവര് പിന്നെ നന്നായി കല്ല് എറിയുക ഒക്കെ ചെയ്തു. അങ്ങനെ ഇവിടെയെല്ലാം നീലച്ചിരുന്നു.

ഏറു കൊണ്ടത് വണ്ടിക്കകത്തായിരുന്നോ?

വണ്ടിക്കകത്ത് ഗ്ലാസ് എല്ലാം പൊട്ടിയിട്ട് വണ്ടിക്കകത്ത്..പിന്നെ നേരിട്ട് പതിക്കുകയായിരുന്നു ഇവിടെ ഒക്കെ. ഒരു നീല നിറം വന്നിട്ടുണ്ട് ഇവിടെയെല്ലാം. ചെവി അറ്റു പോയിരുന്നു.

ചെവി പോയി.

ഏകദേശം കംപ്ലീറ്റ് ആയിട്ടു അറ്റു പോയി.

ആരേലും വെട്ടിയതാണോ അല്ല

കല്ല് വന്നിട്ട് ചെവിയുടെ മുഴുവൻ ആയിട്ടു ഇളകി പോയിട്ടില്ല.ഏകദേശം പതിനെട്ട് സ്റ്റിച്ച് ഇട്ടിട്ടാണ് ചെവി വീണ്ടും തുന്നി പിടിപ്പിച്ചത്. ചോരയിൽ കുളിച്ചിരിക്കുകയാണ്. പിന്നെ അത് അവര് ഈ കാറ് കത്തിക്കാൻ ഉള്ള ശ്രമം ആണ് പിന്നെ. അപ്പം കൂടെ ഉണ്ടായിരുന്ന ഒരാളെ ചവിട്ടി പുറത്തേക്ക് ഇട്ടു.

ബാപ്പയെ പുറത്തേക്ക് ചവിട്ടി ഇട്ടു.

അപ്പോൾ ഓട്ടോ ിക്ഷാ ഒരു മലയാളിയാണ് അദ്ദേഹത്തിനും മനസ്സിലായി. അദ്ദേഹം എടുത്ത് ഓട്ടോയിൽ ഇട്ടു. ഡിഎംകെയുടെ കൊടി ഓട്ടോയിൽ വച്ചു. അപ്പോഴേക്കും ആളുകൾക്ക് മനസ്സിലായി. അവര് വഴി മാറി കൊടുത്തു. അവര് നേരെ ഹോസ്പിറ്റലിൽ കൊണ്ടു പോയി. അപ്പം ഇങ്ങനെ ഒരു വലിയ ബാൻഡേജ് ചെയ്തിട്ട് ആണ് തിരിച്ചു വരുന്നത്. വന്ന്, എനിക്കു തോന്നുന്നത് രണ്ടു ദിവസം വിശ്രമം കഴിഞ്ഞപ്പഴേക്കും എംജിആർ ക്ലിഫ് ഹൗസിൽ വന്നു.

ക്ലിഫ് ഹൗസിൽ വന്നു കണ്ടു.

വന്നു കണ്ടു, അദ്ദേഹം ക്ഷമ പറഞ്ഞു

അല്ല അന്ന് ഉപ മുഖ്യമന്ത്രി ആയിരുന്നപ്പോഴും ക്ലിഫ് ഹൗസിൽ ആയിരുന്നോ താമസിച്ചിരുന്നത്?

ആ എനിക്കു തോന്നുന്നു പലപ്പോഴും അച്യുതമേനോൻ, അദ്ദേഹം ക്ലിഫ് ഹൗസ് എടുത്തില്ല. അപ്പോഴൊക്കെ ബാപ്പയോടു പറയുവായിരുന്നു ക്ലിഫ് ഹൗസ് നിങ്ങൾ എടുത്തോളൂ ന്ന്.

ആദ്യം അവിടെ താമസിച്ചതുകൊണ്ട് അവിടെ തുടരുകയാണ്?

തുടരുകയാണ്. പിന്നെ അതുപോലെ തന്നെ കരുണാകരൻ ഒരിക്കലും ക്ലിഫ് ഹൗസിൽ അല്ല താമസിച്ചത് മന്മോഹൻ ബംഗ്ലാവിൽ ആണ് അദ്ദേഹം താമസിച്ചത്. അപ്പോൾ ക്ലിഫ് ഹൗസ്. എസൻഡീനിൽ ആയിരുന്നു ആദ്യം ബാപ്പാ ഉണ്ടായിരുന്നത്. പിന്നെ സ്പീക്കർ ആയിരുന്നപ്പോൾ സാനഡു എന്നു പറയുന്ന വസതിയിൽ. പിന്നെ മിക്ക സമയത്തും ക്ലിഫ് ഹൗസിൽ തന്നെയുണ്ടായിരുന്നു.

അപ്പോൾ ഇവിടെ എംജിആർ കാണാൻ വന്നു മുഖ്യമന്ത്രിയായിരിക്കുമ്പോൾ?

മുഖ്യമന്ത്രിയായിരിക്കുമ്പോൾ

കരുണാനിധിയും വന്നിട്ടുണ്ട്

കരുണാനിധി വീട്ടിൽ വന്നാൽ അവിടെയാണ് താമസിക്കുക. അദ്ദേഹം ഒരു ഭയങ്കര സൗഹൃദം ആയിരുന്നു. ഞാൻ പിന്നീട് അതുകഴിഞ്ഞ് ചെന്നൈയിൽ പോയപ്പോൾ അദ്ദേഹം ഈ ഒരു ബന്ധം വച്ചു കൊണ്ട് എന്നോട് വലിയ സ്നേഹം കാണിക്കുന്ന ആളായിരുന്നു. കരുണാനിധി.

ബാപ്പായെക്കുറിച്ചുള്ള കുറച്ച് മറ്റ് ആ സമയത്തെ കുറിച്ച് ഓർമ്മകൾ എന്താണ് ഉള്ളത് ആ ചെറുപ്പത്തിൽ ഉള്ള ബാപ്പായുടെ..

ചെറുപ്പത്തിൽ നമ്മൾ പലപ്പോഴും കാണില്ലല്ലോ അധികവും യാത്രയായിരിക്കും. പിന്നെ രാത്രി പാതിരായ്ക്ക് ആണ് വരിക. ആ സമയത്ത് ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാവും. പുലർച്ചെ എഴുന്നേറ്റ് പോവുകയും ചെയ്യും. അപ്പം ഉള്ള സമയത്ത് ഭയങ്കരമായി വാത്സല്യത്തോടു കൂടി ആണ് ഞങ്ങളെ മക്കളെ ഒക്കെ കാണാറുള്ളത്. അപ്പം നമ്മൾക്ക് ഇല്ലെങ്കിലും ഒരു ആത്മ ബന്ധം ഇങ്ങനെ രൂപപ്പെട്ടു. പിന്നെ ഞങ്ങളെ വായിക്കാൻ പഠിപ്പിച്ചത് എന്റെ വായനയുടെ ഒരു പ്രധാന കാരണം ബാപ്പാ തന്നെയാണ്. കുട്ടിക്കാലം മുതലേ ഒരു മൂന്നു വയസ്സ് ഒക്കെ ആകുമ്പോൾ തന്നെ പുസ്തകങ്ങൾ വാങ്ങി തന്നു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ. പിന്നെ പസ്തകങ്ങൾ വാങ്ങി തന്നു. മൂന്നാം ക്ലാസ് -നാലാം ക്ലാസ് ഒക്കെ ആകുമ്പോൾ ഞങ്ങൾക്ക് ഈ വായനയോടുള്ള ഉള്ള ഒരിഷ്ടം ഇങ്ങനെ തോന്നി തുടങ്ങി. പിന്നെ അതു വലുതാകുന്തോറും അതിനനുസരിച്ച് പുസ്തകങ്ങൾ മാറിക്കൊണ്ടിരിക്കും. പത്തിലൊക്കെ എത്തുമ്പോഴേക്കും വളരെ ഫിലോസഫിക്കൽ ആയിട്ടുള്ള പുസ്തകങ്ങൾ ആണ്.

ബാപ്പാ പുസ്തകം എഴുതിയിട്ടുണ്ട്?

ധാരാളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. യാത്രാവിവിരണം ആണ് അധികവും. അദ്ദേഹത്തിന് എസ് കെ പൊറ്റക്കാടുമായിട്ടു നല്ല ബന്ധമായിരുന്നു.അപ്പം ഇവരു രണ്ടുപേരും ഇങ്ങനെ യാത്രകളിൽ മുഴുകി കിടന്നവരാണ്. എസ്‌കെ പൊറ്റക്കാട് അപ്പുറത്ത് നിൽക്കുമ്പഴും ഞങ്ങളുടെ പാർട്ടി എസ്‌കെ പൊറ്റക്കാടിനെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുന്ന സമയത്ത്. ശരിക്കും വി ആർ കൃഷ്ണയ്യരെ ഇഎംഎസ് മന്ത്രിസഭയുടെ ആദ്യത്തെ മന്ത്രിസഭയുണ്ടല്ലോ. 1957 ൽ

അന്നാണല്ലോ ബാപ്പാ ആദ്യം എംഎൽഎ ആകുന്നത്

അതേ 57 ൽ

അന്ന് ഞങ്ങൾ രണ്ട് തവണ, രണ്ട് ആളുകൾക്ക് മുസ്ലിം ലീഗിന്റെ പിന്തുണ ഉണ്ടായിരുന്നു ആ ഗവൺമെന്റിൽ. ഒന്ന് ഡോ. മേനോൻ, പിന്നെ കൃഷ്ണയ്യർ. അപ്പോൾ അങ്ങനെ എസ്‌കെ പൊറ്റക്കാടുമായിട്ടുള്ള ബന്ധം അതൊക്കെ യാത്രാ പുസ്തകങ്ങൾ എഴുതുന്നതിന് ബാപ്പയെ ഭയങ്കരമായിട്ടു പ്രേരിപ്പിച്ചു. പിന്നെ എന്റെ ലൈഫിൽ ഞാൻ പുസ്തകങ്ങൾ വാങ്ങി കൂട്ടിയതൊക്കെ ബാപ്പായുടെ ഒരു ലഗസി പിന്തുടരാൻ എന്നുള്ളതാണ്. ബാപ്പായ്ക്ക് 5000 ത്തോളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ അത് 25, 000 പുസ്തകം ആക്കി.

അതേ വീട്ടിൽ തന്നെയാണോ

ഞാൻ ഒരു ലൈബ്രറി വേറെ തന്നെ ഒരു വീട് എടുത്തിട്ട് അവിടെ ഒരു ലൈബ്രറി പോലെ സെറ്റ് ചെയ്തിരിക്കുവാണ്.

മറ്റുള്ളവർക്കും വായിക്കാം

എല്ലാവർക്കും വായിക്കാം എന്നുള്ള നിലയ്ക്ക്

ഫ്രീയാണ്

റെഫറൻസ് ലൈബ്രറി.

ഇരുന്നു വായിച്ചു പോകാം. അവർക്ക് വേണമെങ്കിൽ ഫോട്ടോ സ്റ്റാറ്റ് എടുത്തിട്ട് പിന്നെ ഏതെങ്കിലും പ്രധാനപ്പെട്ട

വീടിനോട് ചേർന്ന് ആണോ

അല്ല അത് പേരമ്പലം കുറച്ച് വിട്ടിട്ടാണ്

ഈ മെഡിസിൻ പോകാൻ ഒക്കെ ബാപ്പയുടെ തിരക്കിനിടെ, മെഡിസിൻ പോകാൻ ആയിട്ടുള്ള ഒരു സാഹചര്യം ഉണ്ടായത് എങ്ങനെയാണ്?

ബാപ്പയ്ക്ക് ഞാൻ ഒരു ഡോക്ടർ ആകണമെന്നുള്ളതായിരുന്നു. പൊളിറ്റിക്സിൽ വരണമെന്നു തീരെ താൽപ്പര്യം ഇല്ലായിരുന്നു. പൊളിറ്റിക്സ് ശരിക്കും വീട്ടിൽ തന്നെ പൊളിറ്റിക്സ് സംസാരിക്കാൻ അദ്ദേഹം ഞങ്ങളോട് രാഷ്ട്രീയം സംസാരിക്കില്ല. കാരണം അദ്ദേഹത്തിന് രാഷ്ട്രീയം വിട്ട് എന്തെങ്കിലും ഒരു ഫ്രീ ടൈം കിട്ടുകാണെങ്കിൽ അവിടെയും രാഷ്ട്രീയം കൊണ്ടുവരിക എന്നുള്ള നിലയ്ക്ക് രാഷ്ട്രീയം പറയില്ല. വല്ല തമാശയും ഒക്കെ പറഞ്ഞ് ഇരിക്കാറുള്ളത്. അതുകൊണ്ട് പൊളിറ്റിക്സിലേക്ക് ഞങ്ങളെ ഒരിക്കലും കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ബാപ്പായുടെ മരണത്തിന് ശേഷമാണ് ഞാൻ സജീവ പൊളിറ്റിക്സിലേക്ക് വരുന്നത്. അപ്പോൾ അതുകൊണ്ട് പിന്നെ കുട്ടിക്കാലത്ത് ഞങ്ങൾക്ക് ഒരു രാഷ്ട്രീയം ഉണ്ടാകണമെന്ന് ആഗ്രഹിച്ചില്ല. അദ്ദേഹം ആഗ്രഹിച്ചത് ഡോക്ടർ ആകണമെന്നാണ്. അതിനു വേണ്ടി എന്നെ എപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

നന്നായി പഠിക്കുവായിരുന്നോ?

പഠിക്കുവായിരുന്നു. അങ്ങനെ മെഡിസിന് കിട്ടിയ ശേഷം അദ്ദേഹം എനിക്ക് ഒരു കത്ത് എഴുതി. പോസ്റ്റ് ഗ്രാജുവേഷന് പോകണം. അതുപോലെ തന്നെ മറ്റ് ബാംഗ്ലൂരിൽ ആണല്ലോ ... മറ്റു വഴി വിട്ട മാർഗ്ഗങ്ങളിൽ ഒന്നും പോകാതെ സൂക്ഷിക്കണം. അപ്പോൾ നമ്മൾ അവിടെയൊക്കെ കഞ്ചാവ് ഇതിൽ ഒന്നും പെടരുത് എന്നു പറയുന്ന കത്ത് ആണ്. അപ്പോൾ ഞാൻ അത് വളരെ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്.

പോസ്റ്റ് ഗ്രാജുവേഷന് പോയോ?

ഇല്ല ഞാൻ തിരിച്ചു വന്നു

അപ്പോഴത്തേക്ക് രാഷ്ട്രീയത്തിലേക്ക് വന്നു?

ഇവിടെ വന്നു എന്റെ ഹൗസ് ഏജൻസി ആകുമ്പോഴേക്ക് തന്നെ ഞാൻ കോർപ്പറേഷൻ കൗൺസിലർ ആയി.

അല്ല ഈ ബാപ്പാ മരിച്ചു കഴിഞ്ഞിട്ടല്ലേ എംബിബിഎസ് പൂർത്തിയാവുന്നത്? അതു കഴിഞ്ഞ് പിന്നെ അപ്പഴത്തേക്കും വീടിന് ഉത്തരവാദിത്വം ആയി.

ബി വി അബ്ദുള്ളക്കോയ

അപ്പം എംബിബിഎസ് കഴിഞ്ഞ് ഇരുന്ന് ഹൗസ് ഏജൻസി ആകുമ്പഴേക്കും ബി വി അബ്ദുള്ള കോയ തുടങ്ങിയ ഒരു വീട്ടിൽ വന്നു എന്റെ ഉമ്മയെ കണ്ടിട്ടു പറഞ്ഞു, ഞങ്ങൾ ഇങ്ങനെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബാപ്പാ നിന്ന സ്ഥലമാണ്. കോർപ്പറേഷൻ. ആദ്യം കോപ്പറേഷൻ കൗൺസിലർ ആയിരുന്നു ബാപ്പാ. അതേ കോൺസ്റ്റിറ്റിയൂവൻസിയിൽ ഒന്നു മത്സരിക്കണം, ഞങ്ങൾക്ക് വിട്ടു തരണം, എന്നു പറഞ്ഞപ്പോൾ ഉമ്മ കുറേ ആലോചിച്ചു പറഞ്ഞു ബാപ്പായെ നിങ്ങൾ എന്റെ ഭർത്താവിനെ നിങ്ങൾ കൊണ്ടു പോയതാണ്. ഇനി അവൻ ആയിട്ട് ഞാൻ പിടിച്ചു വയ്ക്കുന്നില്ല. നിങ്ങൾ തീരുമാനിച്ചോളൂ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ആദ്യം

എത്ര വർഷം ഗ്യാപ്പ് ബാപ്പാ മരിച്ചിട്ട് എത്രകാലം കഴിഞ്ഞിട്ട്

ഞാൻ അത് എനിക്ക് 21 വയസിൽ ആണ് ബാപ്പാ മരിക്കുന്നത്. 25ാം മത്തെ വയസ് പൂർത്തിയായാലേ കോർപ്പറേഷനിൽ മത്സരിക്കാൻ പറ്റൂ. ആ കൃത്യം സമയത്ത് ആണ്

അത്രയും കാലം രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു.

ഇല്ല സജീവ രാഷ്ട്രീയത്തിൽ ഇല്ല. പഠിത്തം ആണല്ലോ, നമ്മുടെ കോഴ്സ് തീർക്കണമല്ലോ. കോഴ്സ് തീർത്തു. ഹൗസ് സർജൻസി ആകുമ്പോൾ ഞാൻ കോർപ്പറേഷൻ കൗൺസിലർ ആയി. കോർപ്പറേഷൻ കൗൺസിലർ ആയിക്കൊണ്ട് ആണ് ഞാൻ

നിയമസഭയിൽ മത്സരിക്കുന്നത്

അല്ല പിന്നെ ഇതിലേക്ക് പോകുന്നത്. പിന്നെ ഹൗസ് സർജൻസിക്ക് പോകുവാണ്. അപ്പോൾ കൗൺസിലറും ആണ് ഹൗസ് സർജൻസിയും ചെയ്യുന്നു. ഈ പറഞ്ഞ പോലെ തന്നെ അപ്പം തന്നെ എംഎൽഎ ആയി. 91 ൽ 29ാം മത്തെ വയസിൽ ഞാൻ കോഴിക്കോട് രണ്ടാം മണ്ഡലം എന്നാണ് അതിന്റെ പേര്. അന്ന് അവിടുന്നു മത്സരിച്ച് എംഎൽഎ ആയി. ആദ്യമായിട്ടു എംഎൽഎ ആയി.

അപ്പോൾ ഹൗസ് ഏജൻസി പൂർത്തിയായില്ല.

ഹൗസ് ഏജൻസി പൂർത്തിയായി.

പൂർത്തിയായി.

ഹൗസ് ഏജൻസി പൂർത്തിയായി. കാരണം അപ്പഴേക്കും 91 ആയല്ലോ. അങ്ങനെ പിന്നെ ഡോക്ടർ എന്നുള്ള നിലയ്ക്ക് ആണ് മത്സരിക്കുന്നത്. നിയമസഭയിലേക്ക്. നിയമ സഭയിലേക്ക് മത്സരിച്ചു, പിന്നെ ഇരിക്കുമ്പോൾ തന്നെ ഞാൻ കോർപ്പറേഷൻ കൗൺസിലറും ആണ്. അന്ന് പറ്റും. അപ്പം എംഎൽഎ ആയി കൊണ്ട് ഞാൻ കോർപ്പറേഷൻ കൗൺസിലർ ആയി.

ബാലകൃഷ്ണ പിള്ള പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.

അന്ന് പറ്റും പിന്നെ അതു കഴിഞ്ഞാണ് മാറിയത്. പിന്നെ 96

അല്ല അപ്പം പിന്നെ പ്രാക്ടീസ്.. ഡോക്ടർ ആയിട്ട് വർക്ക് ചെയ്തിട്ടേയില്ല.

അതിനിടയ്ക്ക് ഞാൻ ഒരു ചെറിയ ഹോസ്പിറ്റൽ ഒരു ഞങ്ങളുടെ വീടിന്റെ അടുത്തു തന്നെ ഒരു ചെറിയ സ്ഥലം ഉണ്ടായിരുന്നു. അവിടെ ഒരു ഹോസ്പിറ്റൽ പണിതു. ചെറിയ ഹോസ്പിറ്റൽ വളരെ ചെറിയ ഹോസ്പിറ്റൽ ആണ്. അപ്പം അവിടെ വല്ലപ്പോഴും ഒക്കെ പോയി പ്രാക്ടീസ് ചെയ്യുവായിരുന്നു. അതിനിടയിൽ ഞാൻ ഒരു പിഎച്ച്‌സിയിൽ പോയി പറമ്പത്ത് എന്ന പറയുന്ന ഒരു സ്ഥലം ഉണ്ട്. അവിടെ പോയി ചെറിയ ഒരു പ്രാക്ടീസ് ഒക്കെ ചെയ്തു. ഫ്രീ ഓഫ് ഹോസ്പിറ്റൽ. ആളുകൾക്ക്, സൗജന്യമായി ചികിത്സ കൊടുക്കുന്ന രീതിയിൽ കുറച്ചു പ്രവർത്തിച്ചു.

ആ സമയത്ത് എന്തെങ്കിലും ഫീസ് അടയ്ക്കുന്നതുമായി ഈ അടുത്ത കാലത്ത് ഒരു വിവാദം വന്നിരുന്നല്ലോ അന്ന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നോ അന്ന്?

അന്ന് സാമ്പത്തികമായി, ബാപ്പാ മരിക്കുന്ന സമയത്ത് ഞങ്ങടെ വീട് ബാങ്കിൽ ആയിരുന്നു.

ഇത്രയും ദീർഘകാലം

ആ സമയത്ത് ബാങ്കിൽ ആണ് ഉള്ളത്.

അതിന് ബാപ്പാ ദീർഘകാലം ഈ പദവിയിൽ ഇരുന്നിട്ടൊന്നും

ബാപ്പ ഈ സാമ്പത്തിക കാര്യത്തിൽ വളരെ..

ശ്രദ്ധിച്ചിട്ടേയില്ല

വളരെ പിന്നോക്കം ആയിരുന്നു.

നാട്ടുകാര്യം നോക്കി നടന്നു..

കാറ് തന്നെ വാങ്ങുന്നത് എനിക്ക് തോന്നുന്നത് മരിക്കുന്നതിന് കുറച്ച് മുൻപ് ആയിരുന്നു സ്വന്തമായിട്ടൊരു കാറ് വാങ്ങുന്നത്. അത് തന്നെ എനിക്കു തോന്നുന്നത് ആരൊക്കെയോ സഹായിച്ചിട്ട് ആണ് കാറു വാങ്ങിച്ചത്. പിന്നെ അതേ പോലെ തന്നെ ഈ മന്ത്രി സ്ഥാനം വിട്ടു കഴിഞ്ഞാൽ പിന്നെ അവിടെ നിൽക്കില്ല. ഔദ്യോഗിക വസതിയിൽ പിന്നെയും കുറച്ച് ദിവസം നിൽക്കാം. നിൽക്കൂല അന്ന് ഇറങ്ങാൻ പറയും. അപ്പോൾ വാടക വീട്ടിൽ ആണ് താമസിച്ചത്. അപ്പം അതിൽ ഒക്കെ കുറച്ചു പ്രയാസം ഉണ്ടായിരുന്നു. അന്ന് ബേബി ജോൺ ആണ് കുറെയൊക്കെ സഹായിച്ചത്.

അദ്ദേഹത്തിന് നല്ല സാമ്പത്തിക ബായ്ക്ക് ഗ്രൗണ്ട് ഉണ്ട്

അദ്ദേഹം അന്ന് പിന്നെ തിരിച്ചു പോരാൻ വേണ്ടിയിട്ട് പിന്നെ ടാക്സിക്ക് പൈസ കൊടുക്കാൻ ഒക്കെ അന്ന് എനിക്കു തോന്നുന്നു ബേബി ജോൺ ആണ് ഏറ്റവും കൂടുതൽ സഹായിച്ചത്. പക്ഷെ എപ്പോഴെങ്കിലും തിരിച്ചു കൊടുക്കും അത്. എങ്കിലും ആ സമയത്ത് പൈസ ഉണ്ടാകാത്ത ഒരു പ്രശ്നം ഒക്കെ ഉണ്ടായിരുന്നു.

അന്നു മുതലേ ഷിബു ആയിട്ടു സുഹൃത്തുക്കൾ ആണോ?

ഷിബുവും ഞങ്ങൾ ശരിക്കും രണ്ട് കുടുംബം ആണെങ്കിലും ഒറ്റ കുടുംബം പോലെയാണ് കഴിഞ്ഞത്. കാരണം എസൻഡീനിൽ ആണ് ഇവര് താമസിക്കുന്നതത്. ക്ലിഫ് ഹൗസ് ആണ്. രണ്ടു അയൽപക്കം പോലെയാണ്. ഷിബു, ഷാജി ച്ചാച്ചൻ ഷീല ചേച്ചി, ഞങ്ങൾ മിക്കവാറും അവിടെയാണ്. ഭക്ഷണം ഒക്കെ അവിടെ തന്നെയാണ്. തിരിച്ചു ഷിബു ഇവിടെ വന്നാലും ഷിബു ഇവിടെയാണ് താമസം. ഞങ്ങൾ കുറച്ച പേര് ക്ലാസ്മേറ്റ്സ് ആയിരുന്നു നിർമ്മലയിൽ. ഷിബുവും ഞാനും. ഇങ്ങനെ ഒരു വലിയ ആ ബന്ധം ഇന്നും തുടരുന്നു.

ഗണേശനും ആയിട്ടും അന്ന് അടുപ്പമുണ്ടിയിരുന്നല്ലേ?

ഗണേശനുമായിട്ടും അടുപ്പമുണ്ടായിരുന്നു.

പിന്നെ അവരുമായിട്ടു തെറ്റിയെന്നു തോന്നും ഷിബുവും ഗണേശനും തമ്മിൽ

അത് എന്തെന്ന് എനിക്ക് അറിയില്ല അവര് എന്താണ് പ്രശ്നം എന്ന്

ഇടയ്ക്ക് അങ്ങോട്ടും ഇങ്ങോട്ടും

പക്ഷെ എനിക്കു രണ്ടുപേരും ആയിട്ടു നല്ല ബന്ധമാണ്.

ഗണേശനും ഞാനും ഒരുമിച്ചു മന്ത്രിമാരായിരുന്നു സമയത്ത് വലിയ ആത്മ ബന്ധമായിരുന്നു ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും

ആ സമയത്ത് ഷിബുവും മന്ത്രിയാണ്.

അല്ല ഷിബു പിന്നെ

രണ്ടാം തവണ മന്ത്രിയായി

രണ്ടാമത്തെ തവണയിൽ പിന്നെ ഗണേശനും ഉണ്ട് മന്ത്രി

അതായത് നിങ്ങൾ മൂന്നു പേരും മന്ത്രിമാരായിരുന്നു.

അടുത്ത് അടുത്ത് ക്ലിഫ് ഹൗസിൽ താമസിച്ചില്ലെന്നേയുള്ളൂ.

അതു നല്ല സൗഹൃദമായിരുന്നു.

ബാലകൃഷ്ണപിള്ളയുമായിട്ടു ഇതേ പോലെ ബാപ്പയ്ക്ക് നല്ല ബന്ധമായിരുന്നു.

ബാപ്പായ്ക്ക് അതുപോലെ അടുപ്പമുള്ള യേശുദാസുമായിട്ടു നല്ല ബന്ധമായിരുന്നു അല്ലേ.

യേശുദാസുമായി ദാസേട്ടനെ എപ്പോഴും ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം ഞങ്ങൾ എപ്പോഴും വെള്ളയും വെള്ളയും ഇട്ടിട്ടു മീശയും ഇല്ല മുടിയൊന്നും അത്രയും വളർത്തിയിട്ടില്ല. ആ കാലത്ത് ദാസേട്ടനെ നമുക്ക് ഓർമ്മയുണ്ട്. അന്ന് എന്റെ പണി ഈ ഓട്ടോ ഗ്രാഫ് വാങ്ങൽ ആണ്. അദ്ദേഹത്തോടു ഓട്ടോ ഗ്രാഫ് വാങ്ങുവായിരുന്നു.

അപ്പം ഈ കരുണാനിധിയുടെയും എംജിയാറിന്റെയും എംജിയാറിന്റെ ഇല്ല. എന്റ്റി ആറിന്റെയൊക്കെ കാണുമല്ലേ ഓട്ടോ ഗ്രാഫ്.

എംജിയാറിന്റെ ഉണ്ട്. കരുണാനിധിയുടെ ഉണ്ട്. എല്ലാം ഉണ്ട് അത് ഞാൻ വളരെ നിധിപോലെ സൂക്ഷിച്ചിട്ടുള്ളതാണ്.

അപ്പോൾ യേശുദാസ് വീട്ടിൽ വരുവായിരുന്നോ?

വീട്ടിൽ വരുവായിരുന്നു. തിക്കുറിശ്ശി, ബഹദൂർ, പ്രേംനസീർ

പ്രേംനസീറുമായിട്ടു നല്ല അടുപ്പമായിരുന്നോ?

ഞങ്ങളുടെ സിസ്റ്ററിന്റെ കല്യാണത്തിന് മുഴുവൻ സമയവും പ്രേംനസീർ വീട്ടിൽ ഉണ്ടായിരുന്നു. അതുപോലെ തന്നെ സത്യൻ. ഇതെല്ലാം ബന്ധപ്പെടുത്തിയത് പ്രധാനമായും ശിവേവേട്ടൻ വഴിയാണ്.

ശിവൻ നമ്മുടെ ഫോട്ടോഗ്രാഫർ

ശിവൻ സ്റ്റുഡിയോയിലെ ശിവൻ.ശിവേട്ടൻ ഞങ്ങളുമായിട്ടു ഒരു ഭയങ്കര ഫാൻ ആണ്.

അദ്ദേഹത്തിന് തിരുവനന്തപുരത്ത് വലിയ ഒരു നെറ്റ് വർക്ക് ഉണ്ടായിരുന്നു.

ആ ഉണ്ടായിരുന്നു. ആ ബന്ധത്തിലേക്കു ബാപ്പായും, പിന്നെ ശിവനുമായിട്ടുള്ള ബന്ധം കൊണ്ട് ഇവരൊക്കെ ആയിട്ടു നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു.

അന്ന് ഇന്നത്തെ പോലെ മതം ഒന്നുമില്ലല്ലോ മതത്തിന്റെ പേരിൽ ഉള്ള..

എനിക്ക് ഓർമ്മയില്ല മതം എന്നു പറഞ്ഞ് കൊണ്ട് എന്റെ ക്ലാസിൽ ഞാൻ എന്റെ തൊട്ടടുത്തിരിക്കുന്ന ആളുടെ മതം എന്താന്ന എനിക്ക് അറിയില്ലായിരുന്നു. പിന്നെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ക്രിസ്മസിന് ഞാൻ ഷിബുവിന്റെ അടുത്താണ് ഇരിക്കുന്നത്. ക്രിസ്മസ് ഞങ്ങൾ അവിടാ ആഘോഷിക്കുന്നത്. ഷിബു പിന്നെ നോമ്പായി കഴിഞ്ഞാ ഇവിടെ വരും. അതുപോലെ കോഴിക്കോട് ഡോ. വേണു ചീഫ് സെക്രട്ടറി ഇദ്ദേഹത്തിന്റെ വീട്ടിൽ ആണ് ഞാൻ ഓണത്തിന് ഭക്ഷണം.അദ്ദേഹത്തിന്റെ അമ്മ രാജമ്മ ഡോക്ടർ ഞങ്ങളുടെ ടീച്ചർ കൂടിയായിരുന്നു.

സ്വാത്വികനായ മനുഷ്യൻ

ഞാനും ഷിബുവും പിന്നെ വേണുവും ഒരേ ക്ലാസിൽമെഡിസിന് പഠിച്ചോണ്ടിരുന്നത്.

പിണറായി വിജയൻ ചെയ്ത ദ്രോഹങ്ങൾക്ക് എല്ലാം ഗവൺമെന്റ് എന് നിലയിൽ അദ്ദേഹം ഏറ്റെടുക്കേണ്ടി വരുന്നെന്നേയുള്ളു. വളരെ നല്ല മനുഷ്യനാ. എനിക്ക് നല്ല അടുപ്പമുള്ള ആളാണ്. ഈ ചീഫ് സെക്രട്ടറി ആയതിനു ശേഷം ഞാൻ വിളിച്ചിട്ടില്ല.

വേണു വളരെ സത്യസന്ധനാണ് ഈ കാര്യത്തിൽ. ഒരു കാര്യം വഴിവിട്ടു ചെയ്യത്തില്ല. ഞാൻ എന്റെയടുത്ത് ആരെങ്കിലും ചിലപ്പോൾ ചീഫ് സെക്രട്ടറിയോട് നിങ്ങളുടെ ക്ലാസ്മേറ്റ്സ് എന്നുള്ള നിലയ്ക്ക് പറയാൻ പറഞ്ഞാൽ ഞാൻ പറയു, അതു ചെയ്തു കിട്ടേണ്ട കാര്യം ആണെങ്കിൽ ആരുടെയും ശുപാർശയില്ലാതെ വേണു ചെയ്യും. ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ, ഞാൻ അല്ല, അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ പറഞ്ഞാലും വേണു ചെയ്യില്ല.

എന്നെ സർക്കാർ വേട്ടയാടുന്ന സമയത്ത്, എനിക്ക് വേണ്ടി ഒരാളുപോയി അദ്ദേഹത്തെ കണ്ടു. അപ്പോൾ കാണാൻ പോയ ആളോട്, അദ്ദേഹം പറഞ്ഞത്, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഷാജന് നല്ല നിശ്ചയമുണ്ടായിരിക്കണം. അതുകൊണ്ട് ഷാജൻ ഇതൊക്കെ പ്രതീക്ഷിച്ച് ആയിരിക്കും പോയിരിക്കുന്നത്. അതുകൊണ്ട് കൊച്ചു വിഷമിക്കണ്ട എന്നു പറഞ്ഞു. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല. അത് അതിന്റെ വഴിക്ക് പോകട്ടെ അല്ലാതെ

പിന്നെ വേണുവിന്റെ വീട്ടിൽ ആണ് ഞാൻ ഓണത്തിന്..

ഓണം ആഘോഷിച്ചിരുന്നത്

പിന്നെ വി എം വിനു എന്നു പറയുന്ന സിനിമ സംവിധായകൻ. അദ്ദേഹത്തിന്റെ വീട്ടിൽ ആണ് ഞാൻ

ഇപ്പോഴു ആ ഒരു..

ഇപ്പോഴും ഓണം വന്നു കഴിഞ്ഞാൽ അവിടെ പോകും. പെരുന്നാളിന് അവരു ഞങ്ങളുടെ വീട്ടിൽ വരും ഭക്ഷണം കഴിക്കും. ഇതാണ് ശരിക്കും നമ്മുടെ രാജ്യത്ത് നില നിൽക്കുന്നത്. ഇതിനെയൊക്കെ സങ്കുചിതമായി പിന്നെ കാണുന്ന ഒരു കണ്ണ് എന്നു പറയുന്നത് നമ്മുടെ സമൂഹത്തിന്റെ സോഷ്യൽ ഫാബ്രിക്കിനെ ബാധിക്കുന്നു. കാരണം നമ്മൾ ഇവിടെ ഒരു ബഹുസ്വര സമൂഹത്തിൽ നിൽക്കുമ്പോൾ ഒരു മതത്തെ നമുക്ക് അകറ്റി നിർത്താൻ പറ്റില്ല. അവർക്ക് അവരുടെ മതം. നമുക്ക് നമ്മുടെ മതം. മത വിശ്വാസം എന്നു പറയുന്നത് വേറെയാണ്. പക്ഷെ ഈ വിശ്വാസം എന്നു പറയുന്നത് മതിൽ കെട്ടി അതിനകത്ത് താമസിക്കുക എന്നുള്ളത് അല്ല. അതു തുറന്നു വയ്ക്കുക എന്നുള്ളതാണ്.

പലപ്പോഴും എന്റെ മതം മാത്രമാണ് വലുത് ശരി മറ്റത് തെറ്റാണ് എന്ന പറയുന്നതാണ് കുഴപ്പം

അങ്ങനെയുള്ള വിശ്വാസം വരുമ്പോൾ ആണ് നമ്മൾക്ക് ഈ പറയുന്ന ഒരു സങ്കുചിത്വം വരുന്നത്. സങ്കുചിതത്വം വരുന്നതോടു കൂടി നമ്മൾ

ഈ സഹവർത്തിത്വം പോകും.

അതു വലിയ പ്രശ്നം ഉണ്ടാക്കുന്ന കാര്യമാണ്.

ഇപ്പോൾ ഞാൻ എനിക്ക് തോന്നുന്നത് ഇപ്പോഴാണീ ...പണ്ട് ഞാൻ പറഞ്ഞത് നമ്മുടെ എല്ലാരുടെയും ആരുടെയും ചെറുപ്പത്തിൽ ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് എല്ലാവരും എന്റേത് മാത്രമാണ് ശരി മറ്റേത്

കാലം ഇങ്ങനെ പോകും തോറും ..എല്ലാം കർക്കശക്കാരായി മാറി.

അതു വിചിത്രമല്ലേ യൂറോപ്പ് തിരിച്ചാണല്ലോ ..യൂറോപ്പ് ഭൂരിപക്ഷം പേരും മതരഹിതരാവുകയും അല്ലെങ്കിൽ ഇത്തരം എല്ലാം മാറുകയും ചെയ്യുന്നു ..ഇവിടെ തിരിച്ചു കൂടുതൽ വരികയാണല്ലോ.

ഞാൻ പറയുന്നത് മത വിശ്വാസം ശരയല്ലാന്ന് ഞാൻ പറയില്ല. ഞാൻ ഒരു വിശ്വാസിയാണ്. പക്ഷെ വിശ്വാസം എന്നു പറയുന്നത് മറ്റൊരു മതത്തെ വെറുക്കാൻ വേണ്ടി ആവരുത്. ശരിക്കും ഇപ്പോഴത്തെ ഒരു ഹെയ്റ്റ് എന്നു പറയുന്നത് ആണ് നമ്മുടെ മനസ്സിലെ അടിസ്ഥാന വികാരമെന്നു പറയുന്നത് ഇപ്പം വെറുക്കുക എന്നു പറയുന്നതാണ്. സ്നേഹം എന്നു പറയുന്നത് എനിക്കു തോന്നുന്നത് ഒരു വിധം ആത്മാവ് വറ്റി വരണ്ടു പോയിട്ടുണ്ട്

വരണ്ടു പോയിട്ടുണ്ടാവും മനസ്സുകൾ അതുകൊണ്ട് അടിസ്ഥാന വികാരം എളുപ്പം എന്താണ്. വെറുക്കാൻ ആണ് എളുപ്പം. അതുകൊണ്ട് എളുപ്പം ഉള്ളത് ആണ് ആളുകൾ നോക്കുന്നത്. വെറുക്കാൻ ആണ് എളുപ്പം. രണ്ടു പേരു തമ്മിൽ സൗഹൃദത്തിൽ നിൽക്കുമ്പോൾ നമ്മൾ അതിലേ കടന്നു പോകുമ്പോൾ നമ്മൾ അതു ശ്രദ്ധിക്കൂല. പക്ഷെ ഒന്നു ചെറുങ്ങനെ അവര് സംഘർഷം ഉണ്ടാകുമ്പോൾ ഒരു അടിയിൽ എത്തും എന്നു കാണുകയാണെങ്കിൽ നമ്മൾ അവിടെ നിൽക്കും.

അതേ അതേ കണ്ടിട്ട് പോകും. ഇപ്പം വഴിയിൽ ഒരു അപകടം ഉണ്ടാവുകയാണെങ്കിൽ നമുക്ക് ആ മനുഷ്യനെ രക്ഷിക്കാൻ അല്ല എന്തു സംഭവിച്ചു ആ വണ്ടിയുടെ ഒരു ആഘാതം കാണാൻ നിർത്തിയിട്ടേ പോകൂ. വഴി ബ്ലോക്ക് ആക്കിയാലും. അല്ല ഈ ഒരു മാറ്റം വല്ലാതെ വിഷമിപ്പിക്കുന്നില്ലേ നമ്മുടെ നാടിനെ

തീർച്ചയായും. ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്ന ..എന്റെ പിതാവ് ഉള്ള കാലഘട്ടത്തിൽ ഇതുപോലെ, മറ്റു മതസ്ഥരുമായിട്ടുള്ള ബന്ധത്തെ വളരെയധികം ശ്രദ്ധിച്ചിരുന്ന ഒരാളാണ്. ശ്രീധരൻപിള്ള തന്നെ ഈ അടുത്ത് വന്നിട്ടു പറഞ്ഞു, അദ്ദേഹം എബിവിപി ആയിരിക്കുന്ന എന്റെ പിതാവിന്റെ അടുത്തു പറഞ്ഞു കോഴിക്കോട് ചക്കുവർത്തു പറമ്പിൽ ഉള്ള ഒരു ക്ഷേത്രം, ഇപ്പോൾ അവിടെ ഒരു പള്ളിയും ഉണ്ട്. പള്ളിയുടെ കുറച്ച് സ്ഥലത്ത് ക്ഷേത്രത്തിന് ഉള്ളതാണ്. അപ്പോൾ അതു വിട്ടു കൊടുക്കണമെന്ന് പറഞ്ഞപ്പോൾ അന്നു തന്നെ അതിൽ ഉത്തരവ് ഇട്ടു പള്ളിയുടെ ആളുകളെ വിളിച്ചു ആ ക്ഷേത്രം പൂർണ്ണമായും നിർമ്മിക്കാൻ ഉള്ള അനുമതി വാങ്ങി കൊടുത്തു. അപ്പോൾ സത്യത്തിൽ നമ്മൾ ഭാഗത്ത് ബാപ്പായും ഉണ്ട്. നമ്മളുടെ ഭാഗത്ത് വിശ്വാസികളും ഉണ്ടെങ്കിൽ അതു തിരുത്തണമല്ലോ. അതേപോലെ തന്നെ തിരിച്ചും അങ്ങനെയാ ചെയ്തത്. കരുണാകരനും ഉള്ളപ്പോൾ കരുണാകരനും ബാപ്പായും തമ്മിൽ വേറൊരു എനിക്കു തോന്നുന്നു രാഷ്ട്രീയ നേതാക്കൾ പറയുന്നതിനു അപ്പുറം ഉള്ള ഒരു ഇക്വേഷൻ ഉണ്ടായിരുന്നു. അവര് തമ്മിൽ ആ ഇക്വേഷൻ ആണ് ശരിക്കും ഈ രണ്ടു മതങ്ങളെ കൂടി യോജിപ്പിച്ചു നിന്നത്.

കരുണാകരൻ വലിയ ഭക്തനാണ്.

അതേ സമയം അദ്ദേഹം ഭയങ്കര സെക്യുലറുമാണ്.

അതാണ് ശരിക്കും വേണ്ടത്. അതല്ലേ വലിയ ഭക്തൻ

തിരിച്ചും അങ്ങനയാണ് എന്റെ പിതാവും ഭയങ്കര ഭക്തനാണ്. അദ്ദേഹം ഈ പറഞ്ഞ പോലെ മറ്റുള്ള മതങ്ങൾക്ക് ഭയങ്കരമായിട്ടുള്ള ഒരു ഇടം ഉണ്ടാക്കി അതു ഷിഹാബ് തങ്ങൾ അങ്ങനെയായിരുന്നു. ഷിഹാബ് തങ്ങൾ ഭയങ്കര ..ഈ മറ്റു മതങ്ങളെ മാനിച്ചിരുന്ന ഒരാളാണ്. അദ്ദേഹത്തെ കാണാൻ വരുന്നവരുടെ കൂട്ടത്തിൽ എല്ല മതസ്ഥരും ഉണ്ടാകും. അത് അവരുടെ ഒരു ലെഗസി

തങ്ങൾ കുടുംബത്തിലെ അത് പിഎംഎസ് പൂക്കോയ തങ്ങൾ മുതൽ തുടങ്ങിയിട്ടുള്ളതാണ്.

അത്രയേയുള്ളൂ ആ ഒരു വിഷമം നമ്മുടെ ആ ഒരു മതം ആക്കി മതപരമായി മനുഷ്യനെ തിരിഞ്ഞു പോകുന്നു. മതം വലിയ വിഷയമാകുന്നു. മതത്തിന്റെ പേരിൽ സംവാദം വഴക്ക് ഉണ്ടാകുന്നു.

ഇങ്ങനെ പറയുന്നത് ചിലര് ഇവിടെ തന്നെ ചില പാർട്ടികൾ, മുസ്ലിം ലീഗ് എന്നു പറയുന്ന പേര് മുസ്ലിം അതിനകത്ത് ഉണ്ട് എന്നുള്ള വിവരം ഒഴിച്ചാൽ ഒരു പക്ഷെ അങ്ങനെ എല്ലാവരും പറയാറുണ്ട്. പക്ഷെ പേരിലല്ലോ. ഞാൻ മുസ്ലിം ആയി നിന്നുകൊണ്ട് എനിക്കും മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റുന്നുണ്ടെങ്കിൽ ഞാൻ എന്റെ ഐഡന്റിറ്റി എന്താണ് എന്ന് മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയാണ്.

പക്ഷെ നല്ല പേര് ആണല്ലോ എസ്ഡിപിഐ. അതേ ഡെമോക്രാറ്റിക് സോഷ്യൽ പീപ്പിൾ ഇന്ത്യ എന്നു പറയുന്ന സാധനം മാത്രമേ ഉള്ളൂ. പക്ഷെ ഇത്രയും സമൂഹത്തെ ശിഥിലമാക്കിയിട്ടുള്ള ഒന്നു വേറെയില്ല. പോപ്പുലർ ഡമോക്രാറ്റിക് പിഡിഎഫ് ആയിട്ടു വന്നു പോപ്പുലർ ഫ്രണ്ട് പോപ്പുലർ പിഎഫ് ആയി വന്നു. പിഎഫ്ഐ. ഇവർക്ക് പേരു തന്നെ നിലനിർത്താൻ കഴിയുന്നില്ല. അത് കഴിഞ്ഞ് എൻഡിഎഫ് ആകുന്നു. ആദ്യം സിമി ആയിരുന്നു. സിമിയാണ് ബേസിക്കലി സിമിയാണ്. സിമി ആവിയായി പോയിട്ടില്ല. സിമി നിരോധിച്ചതിനു ശേഷം അതു ആവിയായിട്ടു പോയിട്ടില്ല. നിലനിൽക്കുന്നുണ്ട്. അപ്പം അവര് എവിടെ സിമിയിൽ ഉള്ള ജനങ്ങൾ പെട്ടന്ന് അപ്രത്യക്ഷരാകുന്നു. അപ്പോൾ സിമിയുടെ ഒരു അമീബ പോലെ അത് ഇങ്ങനെ ഒരു രൂപ പരിണാമം സംഭവിച്ചതാണ്.

അപ്പോൾ ഞാൻ ഈ ആദ്യ കാലം മുതൽ തന്നെ ഇത്തരത്തിൽ ഉള്ള അതിതീഷ്ണമായ ഞാൻ പിഡിപിക്ക് എതിരെ സംസാരിച്ച സമയത്ത് തന്നെ എനിക്ക് എതിരെ ഭയങ്കരമായൊരു ആക്രമണം വന്നു. നിങ്ങൾ എന്താണ് ഒരു കമ്മ്യൂണിറ്റി അല്ലെങ്കിൽ ഇസ്ലാമിന് വേണ്ടി നിൽക്കുന്ന ഒരു പ്രസ്ഥാനത്തെ നിങ്ങൾ എതിർക്കുകയാണോ? ഞാൻ പറഞ്ഞു അവര് അതിനു വേണ്ടിയായിരുന്നില്ല നിന്നത്. അവര് അതിനെ ഇല്ലാതാക്കാൻ വേണ്ടിയാണ്. സത്യത്തിൽ ഭയങ്കര പോളറൈസേഷൻ ഈ രാജ്യത്ത് ഉണ്ടാക്കിയില്ലേ. ഇതു ആർഎസ്എസിനെ വളർത്തുകയല്ലേ ചെയ്യുക. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇതു പരസ്പര പൂരകമായി നിൽക്കുന്ന ഒന്നായി മാറി. ഇവര് പരസ്പരം പാലൂട്ടി ജീവിക്കുന്നവരാണ് എന്നു പറയാൻ ഉള്ള കാരണം എന്നു വച്ചാൽ ഒന്നു ഒന്നിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന രീതിയിൽ പ്രവർത്തിച്ചു. അതുകൊണ്ട് അന്ന് ഇവർക്ക് എതിരെ ഭയങ്കര സംസാരം. അവരൊക്കെ പറഞ്ഞത് നിങ്ങൾ സംഘിയാണെന്ന്. ഇപ്പുറത്ത് ഞാൻ സംഘിയായി മാറുന്നുണ്ട്. അതെപോലെ തന്നെ അപ്പുറത്ത് പിന്നെ ഞാൻ മത തീവ്രവാദിയായിട്ടു മാറുന്നു.

അതേ മത തീവ്രവാദി

ഇതിന്റെ ഇടയിൽ ഒന്നു എനിക്ക് നിൽക്കാൻ പറ്റാത്തത് എന്തു കൊണ്ടാണ് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ഒരു കാര്യം മനസ്സിലായി. രണ്ടു കൂട്ടരു ഇങ്ങനെ വിളിക്കുന്നതുകൊണ്ട് ഞാൻ സെക്യുലർ ആണ് എന്ന് എനിക്ക് ബോധ്യമായി.

ബാപ്പായോടു നമുക്ക് കടപ്പാട് ഒന്നുമല്ല. ഞാൻ സെക്യുലർ ആണ് ബാപ്പാ അല്ല ശരിക്കും പറഞ്ഞാൽ എൻഡിഎഫിന്റെയും ഒക്കെ തുടർച്ച തന്നെയല്ലേ ഈ പിഡിഎഫും പോപ്പുലർ ഫ്രണ്ടും? അങ്ങനെ തന്നെ പറയേണ്ടി വരും.

തീർച്ചയായിട്ടും.

അതുകൊണ്ടു നിരോധിക്കേണ്ടതായിരുന്നു എന്നു തന്നെയാണോ വിശ്വസിക്കുന്നത്?

അന്ന് ആ കാലഘട്ടത്തിൽ അവർ കേന്ദ്ര ഗവൺമെന്റ് ആണല്ലോ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. അപ്പം ഞാൻ പറയുന്നത് സിമിയെയും നിരോധിച്ചിരുന്നു

എന്നിട്ട് എന്തെങ്കിലും ഗുണം ഉണ്ടായോ?

സിമി വേറൊരു രൂപത്തിൽ വരും. ഇവരെ നിരോധിക്കുമ്പോൾ വേറൊരു രൂപത്തിൽ വരും.

ഇവരെല്ലാം ഇപ്പോൾ എസ്ഡിപിഐ ആയിട്ടുണ്ട്.

ഞാൻ പറയുന്നത്. ഈ ഐഡിയോളജിയെയാണ് നമ്മൾ നേരിടേണ്ടത്. അതു പ്രധാനമായും ചെയ്യേണ്ടത് മുസ്ലിം കമ്മ്യൂണിറ്റിയാണ്.

അല്ല അതിലേക്ക് ആണ് ഞാനും വരുന്നത്. ലീഗിന് അല്ലേ കൂടുതൽ ഉത്തരവാദിത്വം ഉള്ളത്.

ലീഗിന് ഭയങ്കരമായ ഉത്തരവാദിത്വം ഉണ്ട്.

വേണ്ടതുപോലെ നിറവേറ്റുന്നുണ്ടോ.....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP