Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

'ഒ.ബി.സി. സർട്ടിഫിക്കറ്റുകൾ മുസ്ലിങ്ങൾക്ക് നൽകിയത് വോട്ട് ബാങ്കിനു വേണ്ടി; പ്രീണനരാഷ്ട്രീയം എല്ലാ പരിധിയും കടന്നിരിക്കുന്നു'; തൃണമൂൽ സർക്കാരിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; ഒ.ബി.സി. സംവരണം തുടരുമെന്ന് മമതാ ബാനർജി; വിധി അംഗീകരിക്കില്ലെന്നും പ്രതികരണം

'ഒ.ബി.സി. സർട്ടിഫിക്കറ്റുകൾ മുസ്ലിങ്ങൾക്ക് നൽകിയത് വോട്ട് ബാങ്കിനു വേണ്ടി; പ്രീണനരാഷ്ട്രീയം എല്ലാ പരിധിയും കടന്നിരിക്കുന്നു'; തൃണമൂൽ സർക്കാരിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; ഒ.ബി.സി. സംവരണം തുടരുമെന്ന് മമതാ ബാനർജി; വിധി അംഗീകരിക്കില്ലെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പശ്ചിമബംഗാളിൽ 2010-ന് ശേഷം വിതരണംചെയ്ത മുഴുവൻ ഒ.ബി.സി. സർട്ടിഫിക്കറ്റുകളും റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് 2011 മുതൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ ഒ.ബി.സി. സർട്ടിഫിക്കറ്റുകൾ മുസ്ലിങ്ങൾക്ക് നൽകിയത് വോട്ട് ബാങ്കിനു വേണ്ടിയാണെന്ന് മോദി ആരോപിച്ചു.

വോട്ട് ബാങ്ക് രാഷ്ട്രീയം, ഈ പ്രീണനരാഷ്ട്രീയം എല്ലാ പരിധിയും കടന്നിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ന് കോടതി അവരുടെ മുഖത്തടിച്ചു. ഖാൻ മാർക്കറ്റ് ഗാങ് ആണ് ഈ പാപങ്ങൾക്ക് ഉത്തരവാദികൾ. രാജ്യത്തിന്റെ വിഭവങ്ങൾക്കുമേൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് അവർ പറയുന്നു, മോദി പറഞ്ഞു. ഡൽഹിയിലെ ദ്വാരകയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കുകയായിരുന്നു മോദി

പ്രതിപക്ഷത്തിനെതിരേ കടുത്ത ആരോപണങ്ങളാണ് മോദി ഉന്നയിച്ചത്. വോട്ടിന് പകരമായി പ്രതിപക്ഷം സർക്കാർ ഭൂമി വഖഫ് ബോർഡുകൾക്ക് നൽകുകയാണ്. രാജ്യത്തിന്റെ ബജറ്റിൽ 15 ശതമാനം ന്യൂനപക്ഷത്തിനുവേണ്ടി മാറ്റിവെക്കാനാണ് ഇവർ താൽപര്യപ്പെടുന്നത്. ബാങ്ക് വായ്പകളും സർക്കാർ ടെൻഡറുകളും മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാനാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനാണ് ഇക്കൂട്ടർ സി.എ.എയെ എതിർക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

അതേസമയം, കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരേ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. വിധി അംഗീകരിക്കില്ലെന്നും ഒ.ബി.സി. സംവരണം തുടരുമെന്നും എക്കാലവും തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. വിധി പുറപ്പെടുവിച്ചവർ, അത് അവരുടെ പക്കൽത്തന്നെ സൂക്ഷിച്ചാൽ മതിയെന്നും ബിജെപിയുടെ അഭിപ്രായം തങ്ങൾ അംഗീകരിക്കില്ലെന്നും ദംദം ലോക്സഭാ മണ്ഡലത്തിലെ ഖാർദയിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേ മമത കൂട്ടിച്ചേർത്തു.

2010 ന് മുൻപ് ഒബിസി സർട്ടിഫിക്കറ്റ് ലഭിച്ചവരുടേത് സാധുവായി തുടരും. 2010 ന് ശേഷം ഒബിസി സംവരണത്തിലൂടെ ജോലി ലഭിച്ചവരെ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ് റദ്ദാക്കപ്പെടുന്നത്. ഒബിസി സർട്ടിഫിക്കറ്റുകൾ ചട്ടം ലംഘിച്ചാണ് വിതരണം ചെയ്യുന്നതെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP