Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്‌ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്‌റ്റേഴ്‌സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്

ആരുമറിയാതെ പ്രസവം; മൂന്ന് മണിക്കൂർ എടുത്ത് കുട്ടിയെ ആമസോൺ കവറിൽ സുരക്ഷിതമായി പൊതിഞ്ഞ് എറിഞ്ഞത് ഫ്‌ളാറ്റിന് അടുത്തുള്ള മാലിന്യ കൂമ്പാരത്തിലേക്ക്; ഉന്നം നോക്കിയുള്ള എറിയലിന് ശക്തി കുറഞ്ഞപ്പോൾ വീണത് റോഡിന് നടുവിൽ; അവിവാഹിതയായ അതിജീവിത മാസ്‌റ്റേഴ്‌സ് പഠനത്തിലും; അമ്മയിലൂടെ യഥാർത്ഥ വില്ലനിലെത്താൻ പൊലീസ്; പനമ്പള്ളി നഗറിൽ സംഭവിച്ചത്

ആർ പീയൂഷ്

കൊച്ചി: ഫ്‌ളാറ്റിലെ സ്വന്തം റുമിലെ ശുചിമുറിയിൽ അതീവ രഹസ്യമായുള്ള പ്രസവം. ചോരക്കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ച ശേഷം ആമസോൺ കവറിലേക്ക് പൊതിഞ്ഞ ആ അമ്മയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. ഫ്‌ളാറ്റിന് തൊട്ടടുത്ത മാലിന്യ കുമ്പാരത്തിലേക്ക് അതിനെ തള്ളുക. ഇതിലൂടെ ആരും ഒന്നും അറിയാതെ എല്ലാം അവസാനിക്കുമെന്നും കരുതി. എന്നാൽ ആ മാലിന്യ കൂമ്പാരത്തിലേക്ക് ആ പാക്കറ്റ് ചെന്നു വീഴുന്ന ശക്തി എറിക്കുണ്ടായിരുന്നില്ല. പ്രസവ ശേഷമുള്ള ആരോഗ്യ പ്രശ്‌നവും മാനസിക സമ്മർദ്ദവുമെല്ലാം ലക്ഷ്യം തെറ്റിച്ചു. അങ്ങനെ ആ പൊതി റോഡിൽ വീണു നാട്ടുകാരുടെ ശ്രദ്ധയിലും പെട്ടു. അതിന് ശേഷം പുറത്തു വന്നത് കേരളം കേട്ടിട്ടില്ലാത്ത ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു.

കൊച്ചിയിലെ കോളേജുകളിൽ ഒന്നിൽ മാസ്‌റ്റേഴ്‌സ് പഠനത്തിലായിരുന്നു യുവതി. ബംഗ്ലൂരുവിൽ അടക്കം പഠിച്ചിട്ടുണ്ട്. ഈ യുവതി പീഡനത്തിന് ഇരയായ അതിജീവിതയെന്നാണ് പൊലീസ് പറയുന്നത്. അവിവാഹിത ആയതു കൊണ്ട് തന്നെ ഇതിന് സാധ്യത ഏറെയാണ്. ഈ കാര്യങ്ങളൊന്നും യുവതിയുടെ എറണാകുളം സ്വദേശികളായ അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. യുവതിയുടെ കൂട്ടുകാരികളേയും പൊലീസ് മൊഴി എടുക്കാൻ വിളിപ്പിക്കും. ഇവരിൽ ചിലരുമായി കഴിഞ്ഞ ദിവസവും സോഷ്യൽ മീഡിയായിലൂടെ യുവതി ആശയ വിനിമയം നടത്തിയിരുന്നു. യുവതിയുടെ ഫോണിൽ നിന്നും നിർണ്ണായക വിവരങ്ങൾ കിട്ടുമെന്നാണ് സൂചന. കുട്ടിയെ കൊന്നു കളയാനുള്ള പ്രേരണ ആരിൽ നിന്നാണ് കിട്ടിയതെന്നും പരിശോധിക്കും. കുട്ടിയുടെ പിതാവായ പീഡകന്റെ പങ്കിലേക്കും അന്വേഷണം നീളും. എല്ലാ കരുതലും എടുത്താകും അന്വേഷണം.

കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ളാറ്റിൽ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ശ്യാം സുന്ദർ സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി. യുവതി ഗർഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കൾക്ക് അറിയില്ലായിരുന്നുവെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടി. ജനിച്ചപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നോ പുറത്തേക്കെറിഞ്ഞപ്പോൾ കുഞ്ഞ് മരിച്ചതാണോ തുടങ്ങിയ കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. പ്രസവ ശേഷം യുവതി ആരെയൊക്കെ ഫോണിൽ ബന്ധപ്പെട്ടുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു റോഡിലൂടെ പോയ ഒരു വാഹനത്തിലെ ഡ്രൈവർ കുറിയർ കവറിൽ ഉപേക്ഷിച്ച നിലയിൽ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. സി.സി.ടി.വിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. യുവതി ഗർഭിണിയായിരുന്നെന്ന് മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു. പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം ആണ് കുട്ടിയെ വലിച്ചെറിഞ്ഞ സംഭവം നടന്നതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി പെൺകുട്ടിയും മാതാപിതാക്കളും ഈ ഫ്ളാറ്റിൽ താമസിച്ചു വരികയായിരുന്നു. മാതാപിതാക്കളിൽ നിന്നും യുവതി താൻ ഗർഭിണിയാണെന്ന വിവരം മറച്ചു വെച്ചിരിക്കുകയായിരുന്നു.

പുലർച്ചെ ബാത്ത്റൂമിൽ കയറി പ്രസവിക്കുകയായിരുന്നു. തുടർന്ന് അവിടെ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു. രാവിലെ എട്ടുമണിയോടെ ഈ സംഭവം ഒളിപ്പിക്കാനുള്ള സംഭ്രമത്തിനിടയിൽ കുഞ്ഞിനെ അവിടെ ഉണ്ടായിരുന്ന ആമസോൺ കവറിൽ പൊതിഞ്ഞു എറിയുകയായിരുന്നു. പെട്ടെന്നുള്ള പരിഭ്രാന്തിയിലായിരുന്നു എറിഞ്ഞതെന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന വിവരം. ഇതെല്ലാം പൊലീസ് പരിശോധിക്കും. എന്നാൽ ലക്ഷ്യമിട്ടത് മാലിന്യ കൂമ്പാരമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ എറിഞ്ഞത് താനാണെന്നും മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ ബന്ധമില്ലെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തേ കുഞ്ഞിനെ കൊലപ്പെടുത്തിയതായിരിക്കാം എന്ന പൊലീസ് സംശയിച്ചിരുന്നു.

കുഞ്ഞിന്റെ മൃതദേഹത്തിൽ ചുറ്റിയിരുന്ന ഒരു ചുരിദാറിന്റെ കഷ്ണമാണ് ഇങ്ങിനെ സംശയിക്കാൻ കാരണമായത്. എന്നാൽ മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത ശേഷം മാത്രമേ കുഞ്ഞിന്റെ മരണകാരണം വ്യക്തമാകു എന്നാണ് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞത്. കുഞ്ഞിനെ കൊന്ന് താഴേയ്ക്ക് ഇട്ടതാണോ വീഴ്ചയിൽ കുഞ്ഞ് മരണപ്പെട്ടതാണോ എന്ന വിവരങ്ങളെല്ലാം പോസ്റ്റുമാർട്ടം റിപ്പോർട്ടിന് ശേഷമേ അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു. 15 വർഷമായി ഈ ഫ്ളാറ്റിലെ സ്ഥിരതാമസക്കാരാണ് യുവതിയൂം മാതാപിതാക്കളും. ഈ സംഭവത്തിൽ രണ്ടു കേസുകൾ വരും. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു എന്ന കാര്യത്തിൽ പൊലീസ് മറ്റൊരു കേസും വരും.

പെൺകുട്ടിക്ക് വൈദ്യ പരിശോധനകളും മറ്റും നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുക. നിലവിൽ സംഭവത്തിന്റെ ഷോക്കിലുള്ള യുവതിയെ പിന്നീട് ചോദ്യം ചെയ്ത ശേഷമേ അറസ്റ്റ് രേഖപ്പെടുത്തു. കുഞ്ഞിനെ താഴേയ്ക്ക് എറിഞ്ഞ ആമസോൺ കവറിൽ ഉണ്ടായിരുന്നു അഡ്രസ് പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP