Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം; ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണം; ട്വന്റി 20യുമായി കൂട്ടുകെട്ട് വേണ്ട; ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണമെന്നും പ്രമേയത്തിൽ; കേരളാ കോൺഗ്രസ് എൽഡിഎഫിലെ പ്രധാന കക്ഷിയെന്ന് സ്റ്റീഫൻ ജോർജ്ജ്

ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം; ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാനുള്ള ബിജെപി ശ്രമത്തിന് തടയിടണം; ട്വന്റി 20യുമായി കൂട്ടുകെട്ട് വേണ്ട; ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണമെന്നും പ്രമേയത്തിൽ; കേരളാ കോൺഗ്രസ് എൽഡിഎഫിലെ പ്രധാന കക്ഷിയെന്ന് സ്റ്റീഫൻ ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തെ കുറിച്ച് കോഴിക്കോട് നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം. ബിജെപിക്ക് യഥാർത്ഥ ബദൽ കോൺഗ്രസാണ്. അതിൽ ഊന്നി പ്രചാരണം വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ന്യൂന പക്ഷ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ശ്രമിക്കണം. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ കടന്നു കയറാൻ ഉള്ള ബിജെപി ശ്രമത്തിന് തടയിടണമെന്ന രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നു.

യുഡിഎഫ് വിപുലീകരിക്കണമെന്ന വി കെ ശ്രീകണ്ഠൻ എംപിയുടെ രാഷ്ട്രീയപ്രമേയത്തിനൊപ്പം, ചിന്തൻ ശിബിരത്തിൽ നേതാക്കൾ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. പാർട്ടി സ്‌കൂൾ, നിയോജകമണ്ഡലം തലത്തിൽ രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ കമ്മിറ്റികൾ , ഒരു മാസത്തിനുള്ളിൽ പുനഃസംഘടന എന്നിവ എം കെ രാഘവൻ എംപി അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു. പിന്നോക്ക വിഭാഗങ്ങൾക്കിടയിലും മത്സ്യ തൊഴിലാളി മേഖലയിലുമടക്കം പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കണമെന്ന് ഔട്ട് റീച്ച് കമ്മിറ്റി പ്രമേയം ആഹ്വാനം ചെയ്തു.

കേരള കോൺഗ്രസ് (എം), എൽജെഡി തുടങ്ങിയ പാർട്ടികൾ യുഡിഎഫ് വിട്ടുപോയത് മുന്നണിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കേരള കോൺഗ്രസിന്റെ കൊഴിഞ്ഞുപോക്ക് മധ്യകേരളത്തിൽ മുന്നണിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. എൽഡിഎഫിൽ പല കക്ഷികളും അതൃപ്തരാണ്. ഇത് മുതലെടുത്ത് ഇത്തരം പാർട്ടികളെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നും ചിന്തൻശിബിരത്തിൽ ആവശ്യമുയർന്നു.

എൽഡിഎഫിൽ രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനത്തിൽ പല ഘടകക്ഷികൾക്കും അതൃപ്തിയുണ്ട്. ഈ സാഹചര്യം മുതലെടുക്കാനുള്ള നീക്കമുണ്ടാവണമെന്നും അഭിപ്രായമുണ്ടായി. കോഴിക്കോട് നടക്കുന്ന ചിന്തൻശിബിരം വൈകീട്ടോടെ സമാപിക്കും. മുന്നണി വിപുലീകരണം, 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ടുള്ള കോഴിക്കോട് പ്രഖ്യാപനം വൈകീട്ട് ഉണ്ടാവും.

അതേസമയം കേരളാ കോൺഗ്രസിനെ തിരികെ കൊണ്ടുവരണമെന്ന പ്രമേയത്തെ കേരളാ കോൺഗ്രസ് നേതാവ് തള്ളിപ്പറഞ്ഞു. കേരളാ കോൺഗ്രസ് എൽഡിഎഫിലെ പ്രധാന കക്ഷിയെന്ന് സ്റ്റീഫൻ ജോർജ്ജ് പ്രതികരിച്ചു. എന്തിനാണ് കേരളാ കോൺഗ്രസിനെ മുന്നണിയിൽ നിന്നു പുറത്താക്കിയതെന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും ്സ്റ്റീഫൻ ജോർജ്ജ് പറഞ്ഞു.

നേരത്തെ ചിന്തൻ ഷിബിരിൽ നിന്ന് നേതാക്കൾ മാറി നിൽക്കുന്നതിനോടും ആരെയും മാറ്റി നിർത്തുന്നതിനോടും തനിക്ക് യോജിപ്പില്ലെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. അഭിപ്രായങ്ങൾ നിർഭയമായി പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതുകൊണ്ട് അത്തരമൊരു വേദി വിനിയോഗിക്കേണ്ടതാണെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. ചിലരുടെ ഇഷ്ടത്തിന് അനുസരിച്ച് ആരും വേണ്ടെന്ന് പറയാനുള്ള അവകാശം ആർക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ മുരളീധരൻ പറഞ്ഞത്: ''ആരെയും മാറ്റി നിർത്തരുതെന്ന അഭിപ്രായക്കാരനാണ് ഞാൻ. പാർട്ടിയുടെ പ്രധാനപരിപാടി നടക്കുമ്പോൾ മാറി നിൽക്കുന്നത് ശരിയല്ല. കാരണം പാർട്ടിയെക്കുറിച്ച് ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ മാറി നിൽക്കുന്ന രീതിയോട് യോജിപ്പില്ല. എന്നാൽ അഭിപ്രായം നിർഭയമായി പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതുകൊണ്ട് അത്തരമൊരു വേദി വിനിയോഗിക്കേണ്ടതാണ്.''മുന്നണി വിട്ടവരെ തിരികെ കൊണ്ടു വരണമെന്നും മുന്നണിയിൽ നിന്ന് പോയവർക്ക് നോ എൻട്രി ബോർഡ് വയ്ക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.''ചിലരുടെ ഇഷ്ടത്തിന് അനുസരിച്ച് ആരും വേണ്ടെന്ന് പറയാനുള്ള അവകാശം ആർക്കുമില്ല. മുന്നണിയിൽ നിന്ന് വിട്ടുപോയവരെല്ലാം തിരിച്ചുവരണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അന്നും ഇന്നും ഞാൻ അതേ അഭിപ്രായക്കരനാണ്. അവരുടെ മുന്നിൽ നോ എൻട്രി ബോർഡ് വയ്ക്കേണ്ട. മുന്നണി ശക്തമാണെങ്കിൽ അല്ലേ കൂടുതൽ ആൾക്കാർ വരൂ. അത് ശക്തിപ്പെടുത്താനുള്ള നടപടി ആദ്യം സ്വീകരിക്കുക. അപ്പോൾ സ്വാഭാവികമായി വരാൻ ആഗ്രഹമുള്ളവരുണ്ടാകും. അവരെ സ്വീകരിക്കും.''-മുരളീധരൻ പറഞ്ഞു.

ചിന്തൻ ഷിബിരിൽ നിന്ന് വിട്ടുനിന്ന മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും വി എം സുധീരനെതിരെയും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിമർശനം ഉന്നയിച്ചിരുന്നു. ഇരുവരെയും പരിപാടിയിലേക്ക് ക്ഷണിച്ചതാണെന്നും പങ്കെടുക്കാത്തതിൽ പാർട്ടിക്ക് ഒരു ദുഃഖവുമില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും വിട്ടുനിൽക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ച് നിസാര കാര്യമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കെ സുധാകരൻ പറഞ്ഞത്: ''കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഇത്തരം സംഭവങ്ങൾ നിസാരമാണ്. വളരെ വളരെ നിസാരമാണ്. ഇത്രയും വലിയൊരു പരിപാടി നടക്കുമ്പോൾ മാറിനിൽക്കുന്നത് അവർ ആലോചിക്കണം സ്വയം. അവരെ ക്ഷണിച്ചതാണ്. പങ്കെടുക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതിൽ നമുക്കൊരു ദുഃഖവുമില്ല. ഐഎൻടിയുസി പരിപാടിയിൽ പങ്കെടുക്കുന്നത് മുല്ലപ്പുള്ളിയുടെ ഇഷ്ടമാണ്. ചിന്തൻ ഷിബിരിലേക്ക് നമുക്ക് അപേക്ഷിക്കാൻ പറ്റൂ. അദ്ദേഹമത് വേണ്ടെന്ന് വച്ചു. ഇതൊന്നും നമ്മളെ മാനസികമായി തളർത്തില്ല. ഇതൊക്കെ കോൺഗ്രസിനെ സംബന്ധിച്ച് നിസാര കാര്യമാണ്. രണ്ട് വ്യക്തികൾ ഒഴിച്ച് കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളും ഒറ്റക്കെട്ടായി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനത്തിൽ ഒന്നിച്ചാണ് പോകുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങൾ തേടിയാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഒരു മാസത്തിനുള്ളിൽ പുനഃസംഘടന പൂർത്തിയാകും. പാർട്ടിയുടെ ഘടന മാറും, ശൈലി മാറും, ലക്ഷ്യം മാറും.''-സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP