Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202417Monday

വീട്ടുമുറ്റത്ത് കളിക്കാനെത്തിയ പിഞ്ചു ബാലികമാരെ പീഡിപ്പിച്ചു; റിട്ട. റെയിൽവേ പൊലീസ് ഓഫീസറെ രണ്ടു കേസുകളിലായി 75 വർഷം കഠിന തടവിന് ശിക്ഷിച്ചു; രണ്ട് അതിജീവിതകൾക്കുമായി 4.50 ലക്ഷം നഷ്ടപരിഹാരവും നൽകണം

വീട്ടുമുറ്റത്ത് കളിക്കാനെത്തിയ പിഞ്ചു ബാലികമാരെ പീഡിപ്പിച്ചു; റിട്ട. റെയിൽവേ പൊലീസ് ഓഫീസറെ രണ്ടു കേസുകളിലായി 75 വർഷം കഠിന തടവിന് ശിക്ഷിച്ചു; രണ്ട് അതിജീവിതകൾക്കുമായി 4.50 ലക്ഷം നഷ്ടപരിഹാരവും നൽകണം

ശ്രീലാൽ വാസുദേവൻ

അടൂർ: പതിനൊന്ന് വയസ് വീതമുള്ള രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിൽ റിട്ട. റെയിൽവേ പൊലീസ് ഓഫീസറെ 75 വർഷം കഠിനതടവിനും 4.50 ലക്ഷം രൂപ പിഴ അടയക്കാനും ശിക്ഷിച്ച് കോടതി. കൊടുമൺ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്ര(69)നെയാണ് അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ഷിബു ഡാനിയേൽ ശിക്ഷിച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്.

2021 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തു കളിക്കാൻ എത്തിയിരുന്ന പെൺകുട്ടികളെ ഓരോരുത്തരെയായി വീടിനുള്ളിലും ചേർന്നുള്ള ശുചിമുറിയിലും എത്തിച്ചാണ് പീഡിപ്പിച്ചത്. പെൺകുട്ടികൾ തമ്മിലും പിന്നീട് ഒരാളുടെ അമ്മയോടും വെളിപ്പെടുത്തിയതിൽ വച്ചാണ് പീഡന വിവരം പുറത്തറിഞ്ഞത്. കൊടുമൺ എസ്.എച്ച്.ഓ ആയിരുന്ന മഹേഷ് കുമാർ വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

റെയിൽവേ പൊലീസ് ഓഫീസർ ആയിരുന്ന പ്രതി തന്റെ മൂന്നു പെൺമക്കളെയും വിവാഹം കഴിപ്പിച്ച് അയച്ച ശേഷം ഭാര്യയുമൊത്ത് ഐക്കാട്ടുള്ള വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഭാര്യ വീട്ടിലില്ലാതിരുന്ന 2021 സെപ്റ്റംബർ 12 നാണ് ഇരു കുട്ടികളെയും വെവ്വേറെ പീഡിപ്പിച്ചത്. ഇതിൽ ഒരു കുട്ടിയെ അതിനു മുൻപുള്ള നാലു വർഷങ്ങളായി പല ദിവസങ്ങളിലും പ്രതി പീഡനത്തിന് വിധേയമാക്കിയിരുന്നു.

ഇരു കേസുകളിലും പ്രതി പോക്സോ ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരവും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഒരേ കാലത്ത് തന്നെ ഇരു കേസുകളും പ്രത്യേകം തെളിവെടുത്ത് രണ്ടു വിധിയും ഒരേ ദിവസം തന്നെ ഉത്തരവായി എന്ന പ്രത്യേകതയും ഇതിനുണ്ട്. ആദ്യ വിധിയിൽ 25 വർഷം കഠിനതടവും 1.50 ലക്ഷം പിഴയും അടുത്ത വിധിയിൽ 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടക്കാത്ത പക്ഷം രണ്ട് കേസിലും കൂടി ഒമ്പതു വർഷം കൂടി അധിക കഠിന തടവ് അനുഭവിക്കണം.

ഓരോ കേസിലെയും ശിക്ഷ പ്രത്യേകം അനുഭവിക്കണം. ഒരു കേസിലെ ശിക്ഷ അവസാനിച്ചു കഴിഞ്ഞു മാത്രമേ അടുത്ത കേസിലെ ശിക്ഷ ആരംഭിക്കു എന്നതിനാൽ മൊത്തം 40 വർഷം കഠിന തടവ് അനുഭവിക്കണം. രണ്ടു കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി. മൊത്തം 26 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസി ക്യൂഷൻ നടപടികൾ വിക്ടിം ലെയ്സൺ ഓഫീസർ എസ്. സ്മിത ഏകോപിപ്പിച്ചു. പിഴ തുക ഈടാകുന്ന പക്ഷം ആയത് അതിജീവിതകൾക്ക് നൽകാൻ ലീഗൽ സർവീസ് അഥോറിറ്റിക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP